വനിതകള്‍ ഗൃഹനാഥരായിട്ടുള്ള  കുടുംബങ്ങളിലെ  കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം  

വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ  കുട്ടികള്‍ക്ക് അര്‍ഹമായ ധനസഹായം  നല്‍കി അവര്‍ക്ക് സ്വയം പര്യപ്തത നേടുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.  

ഈ പദ്ധതി പ്രകാരം ഒരു അദ്ധ്യായന വര്‍ഷത്തില്‍  അനുവദിക്കുന്ന   തുക  

 1. 5th  ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരദ്ധ്യായന വര്‍ഷം 3000/- രൂപ  നല്‍കുന്നു.
 2. 6th ക്ലാസ് മുതല്‍10-ാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരദ്ധ്യായന വര്‍ഷം  5000/- രൂപ  നല്‍കുന്നു.
 3. +1, +2 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് 7500/- രൂപ നല്‍കുന്നു.                         
 4. ‍ഡിഗ്രി തലത്തിലും അതിനു മുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ      അനുവദിക്കുന്നു.

പദ്ധതി മാനദണ്ഡം

 1. അപേക്ഷകര്‍ മുന്‍ഗണനാ വിഭാഗത്തില്‍ (ബി.പി.എല്‍) ഉള്‍പ്പെട്ടവരായിരിക്കണം.
 2. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്കുൂള്‍ /കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം.
 3. വിവാഹ മോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു    വര്‍ഷം കഴിഞ്ഞവര്‍ എന്നിവരുടെ മക്കള്‍ ഈ ധനസഹായത്തിന്       അര്‍ഹരാണ്. 
 4. ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് /പക്ഷാഘാതം കാരണം  ജോലി ചെയ്യുവാനും    കുടുംബം പുലര്‍ത്തുവാനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്.   (സര്‍ക്കാര്‍ ‌ഡോക്ടര്‍മാര്‍    നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
 5. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍ക്ക്    വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ട്.
 6. HIV, AIDS  ബാധിതര്‍  സാമൂഹികമായി  വിവേചനം  അനുഭവിക്കുന്നവര്‍    തുടങ്ങിയ  കുടുംബത്തിലെ കുട്ടികള്‍ (APL) ധനസഹായത്തിന് അര്‍ഹരാണ്.

അപേക്ഷിക്കേണ്ട വിധവും ഹാജരാക്കേണ്ട രേഖകളും

 1. അപേക്ഷ ഫോറം (നിശ്ചിത മാതൃകയിലുള്ളത്.)
 2. മറ്റ് സ്കോളര്‍ഷിപ്പ് ഒന്നും  ലഭിക്കുന്നില്ലായെന്നുള്ള വിദ്യാഭ്യാസ അധികാരിയുടെ    സാക്ഷ്യപത്രം..
 3. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് സംബന്ധിച്ച  രേഖ (റേഷന്‍ കാര്‍ഡിന്റെ    കോപ്പി)
 4. ഭര്‍ത്താവ് ഉപേക്ഷിച്ചത്/വിവാഹ മോചനം  നേടിയത് /ഭര്‍ത്താവിനെ     കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞത്  സംബന്ധിച്ച് വില്ലേജ്  ഓഫീസര്‍     നല്‍കുന്ന സാക്ഷ്യ പത്രം.
 5. അപേക്ഷകള്‍  ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക്  സമര്‍പ്പിക്കേണ്ടതാണ്.