എൻ. എ. വിനയ

പൊലീസിൽനിന്ന് വനിതയെ 'ഒഴിപ്പിച്ച' വിനയ ഇവിടെയുണ്ട്... | Police officer  Vinaya story-Keraala news | Madhyamam

എൻ. എ. വിനയ

കേരള പൊലീസിലെ ആൺ മേയ്‌ക്കോയ്മയ്ക്കെതിരെ, പോലീസിൽ നില നിൽക്കുന്ന ലിംഗ വിവേചനത്തിനെതിരെ നിരന്തരം കലഹങ്ങൾ ഉണ്ടാക്കുകയും അതിനെതിരെ നിയമ പരമായി പോരാടുകയും ചെയ്ത സ്ത്രീയാണ് എൻ. എ. വിനയ. പോലീസ് എങ്ങനെയാണ് പുരുഷാധിപത്യ സമൂഹത്തിനു പ്രത്യക്ഷമായ സഹായങ്ങൾ നൽകുന്നതെന്നും ആൺകോയ്മ സമൂഹത്തെ നിലനിർത്തുന്നത് എങ്ങനെയാണെന്നും വിനയ സമ്മോഹത്തിനു മുന്നിൽ നിരവധി സംഭവങ്ങളിലൂടെ പൊതു സമൂഹത്തിനു കാണിച്ചു തന്നു. 

സ്ത്രീകളുടെ യൂണിഫോം അടക്കം ഡിപ്പാര്‍ട്ട്മെന്റിലെ പല നല്ല മാറ്റങ്ങള്‍ക്കും കാരണമായത് വിനയയുടെ പോരാട്ടമായിരുന്നു. മുന്‍പ് സാരിയായിരുന്നു പൊലീസുകാരികളുടെ വര്‍ക്കിങ് ഡ്രസ്സ്. ഇന്‍ ചെയ്ത പാന്റിലേക്ക് അത് മാറിയത് വര്‍ഷങ്ങളായുള്ള ചോദ്യം ചെയ്യലുകള്‍ക്ക്  ശേഷമാണ്. 

സ്കൂ​ൾ ര​ജി​സ്​​റ്റ​റി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ശേ​ഷം പെ​ൺ​കു​ട്ടി​ക​ളു​ടെ പേ​രെ​ഴു​തു​ന്ന​താ​യി​രു​ന്നു നി​ല​വി​െ​ല രീ​തി. വി​ന​യ​യു​ടെ പോ​രാ​ട്ട​ത്തി‍​​െൻറ ഫ​ല​മാ​യി ആ​ൺ​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ പേ​രെ​ഴു​തു​ന്ന രീ​തി ന​ട​പ്പാ​യി. പൊ​ലീ​സി​ലെ സ്​​ത്രീ​ക​ൾ കാ​ക്കി സാ​രി​യു​ടു​ക്കു​ന്ന കാ​ല​ത്തും കാ​ക്കി പാ​ൻ​റ്​​സും ഷ​ർ​ട്ടും ധ​രി​ച്ചാ​ണ് വി​ന​യ ഡ്യൂ​ട്ടി​ക്കെ​ത്തി​യി​രു​ന്ന​ത്.

സ്​​ത്രീ​ക​ൾ പാ​ൻ​റ്​​സ്​ ഇ​ൻ​സെ​ർ​ട്ട്​ ചെ​യ്ത് വ​ര​രു​തെ​ന്ന് 2002ൽ ​ഡി.​ജി.​പി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത് അ​നു​സ​രി​ക്കാ​ത്ത​തി​ന്​ വി​ന​യ​യു​ടെ​ മൂ​ന്ന്​ ഇ​ൻ​ക്രി​മ​​െൻറാ​ണ്​ ത​ട​ഞ്ഞ​ത്. കാ​യി​ക മേ​ള​യി​ൽ സ്ത്രീ​ക​ൾ​ക്ക് പോ​യ​ൻ​റ്​ ന​ൽ​കി​ല്ലെ​ന്ന് അ​ധി​കാ​രി​ക​ൾ ശ​ഠി​ച്ച​പ്പോ​ൾ ഗ്രൗ​ണ്ടി​ൽ കി​ട​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പി​ന്നാ​ലെ വ​ന്നു, സ​സ്പെ​ൻ​ഷ​ൻ.  തുടർന്ന് സർവീസിൽ നിന്ന് പിരിച്ചു വിട്ടെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. 30 വ​ർ​ഷ​ത്തെ സ​ർ​വി​സി​നി​ടെ 28 ശി​ക്ഷ ന​ട​പ​ടി ഉ​ത്ത​ര​വു​ക​ൾ കൈ​പ്പ​റ്റി.

വിനയയുടേതായി സമകാലിക മലയാളം വാരികയിൽ വന്ന ആർട്ടിക്കിളിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു. 

''പരിശീലന സമയത്ത് ഇന്‍ ചെയ്ത യൂണിഫോമായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ, ഡ്യൂട്ടിയിലേക്ക് വരുമ്പോള്‍ സാരിയിലേക്ക് മാറും. ഒരു സാമാന്യ ബുദ്ധിയും ഇല്ലാത്ത മേലുദ്യോഗസ്ഥര്‍ അവരുടെ ധാര്‍ഷ്ട്യത്തിനനുസരിച്ചാണ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ കാര്യങ്ങള്‍ നടത്തിയത്. അലക്‌സാണ്ടര്‍ ജേക്കബ് സാര്‍ ഒരിക്കല്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ വന്നിരുന്നു. അന്ന് സാരിയുടെ കാര്യം ഞാന്‍ ഉന്നയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് സ്ത്രീകള്‍ക്ക് സാരി തന്നെയാണെടോ നല്ലത് എന്നാണ്. പൊലീസാണെങ്കിലും പെണ്ണാണ് എന്ന് കാണാനായിരുന്നു സേനയ്ക്കകത്തുള്ളവര്‍ക്കും താല്‍പ്പര്യം. ആണ്‍ ധാര്‍ഷ്ട്യങ്ങളുടെ വിളനിലമായിരുന്നു പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. ആ ധാര്‍ഷ്ട്യത്തിന് പരിക്ക് പറ്റിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.പി.എസ്‌കാരിക്ക് ഇന്‍ ചെയ്യാം. എന്തുകൊണ്ട് സാധാരണ പൊലീസുകാരികള്‍ക്ക്  പറ്റില്ല എന്നായിരുന്നു എന്റെ ചോദ്യം.

ഡിപ്പാര്‍ട്ട്മെന്റില്‍ നോമിനല്‍ റോളില്‍ പേരെഴുതിക്കൊണ്ടിരുന്നത് ആണുങ്ങളുടെ പേരിന് ശേഷം പെണ്ണുങ്ങളുടെ പേര് എന്ന രീതിയിലായിരുന്നു. അത് മുഴുവന്‍ മാറ്റിച്ച് സീനിയോറിറ്റി അനുസരിച്ചാക്കി. 1999-ലാണ് അപേക്ഷാ ഫോമിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ട് കൊടുക്കുന്നത്. അവന്‍ എന്നുമാത്രമാണ് അക്കാലത്ത് പറഞ്ഞിരുന്നത്. വായനക്കാരന്‍ എന്നുമാത്രമാണ് വായനക്കാരി എന്ന് പറയില്ല. 2001-ല്‍ ആ റിട്ടിന്റെ ജഡ്ജ്മെന്റിന് ശേഷമാണ് 'അവന്‍' അല്ലെങ്കില്‍ 'അവള്‍' എന്നൊക്കെ പ്രയോഗിക്കാന്‍ തുടങ്ങിയത്.

സി.ആര്‍.പി.സി ആക്ടില്‍ തന്നെ സ്ത്രീവിരുദ്ധത ധാരാളമുണ്ട്. 64 വകുപ്പുപ്രകാരം സമന്‍സ് കൈപ്പറ്റുന്നതിനെക്കുറിച്ച് പറയുന്നത് രസമാണ്. കൈപ്പറ്റേണ്ട വ്യക്തി വീട്ടിലില്ലെങ്കില്‍ അവിടുത്തെ മുതിര്‍ന്ന പുരുഷന് കൈമാറാം എന്നാണ് പറയുന്നത്. എന്തൊരു വിഡ്ഢിത്തമാണത്. മുതിര്‍ന്ന പുരുഷന്‍ മന്ദബുദ്ധിയായാലും കുഴപ്പമില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളുണ്ടെങ്കിലും അവര്‍ക്ക് അതിന് അവകാശമില്ല. പൊലീസില്‍ സ്ത്രീകള്‍ കേസന്വേഷണ ടീമില്‍ പലപ്പോഴും ഉള്‍പ്പെടാറില്ല. എല്ലാവരും കഴിവില്ലാത്തവരാണോ? ഇപ്പോഴത്തെ ഉദാഹരണം പറയുകയാണെങ്കില്‍ ജിഷ വധക്കേസില്‍ തലപ്പത്ത് സന്ധ്യ ഐ.പി.എസ്സിനെ മാറ്റി നിര്‍ത്തിയാല്‍ വേറെ ഏതെങ്കിലും പൊലീസുകാരിയുണ്ടോ ആ ടീമില്‍. പൊലീസില്‍ ഒരു സ്ത്രീ വരുമ്പേള്‍ വിമന്‍ പൊലീസ് ഓഫീസറാകും. പുരുഷന്‍മാര്‍ക്കതില്ല. ഇത് എല്ലാ സ്ഥലത്തും ഇങ്ങനെയാണ്. സ്പോര്‍ട്സിലാണെങ്കില്‍ ഉദാഹരണത്തിന് 'അണ്ടര്‍ 17' എന്നാണ് പുരുഷന്മാരുടെ ടീമിന് പറയുന്നത്. അത് കോമണ്‍ ഹെഡ്ഡിങാണ്. സ്ത്രീകളുടേതാവുമ്പോള്‍  'അണ്ടര്‍ 17 ഗേള്‍സ്' എന്നാകും. ഇപ്പോഴും ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിലടക്കം അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേരാണ് ചോദിക്കുന്നത്. അതൊന്നും പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുള്ളതാണ്. സ്ത്രീകള്‍ക്ക് അനുകൂലമായി വരുന്ന ജഡ്ജ്മെന്റുകളില്‍ സര്‍ക്കാറിന് ഒരു നിസ്സംഗതയുണ്ട്. ഭര്‍ത്താവിന്റെ പേര് ചോദിക്കുന്നയിടത്ത് ഭാര്യയുടെ പേര് കൂടി ചോദിക്കണം. അച്ഛനെപ്പോലെ അമ്മയുടെ പേരും എഴുതട്ടെ. സാധാരണ നോക്കുകയാണെങ്കില്‍ 'മെയില്‍/ ഫീമെയില്‍' എന്നാണ് പറയുന്നത്. അക്ഷരമാലാ ക്രമം അനുസരിച്ച് 'എഫ്' അല്ലേ ആദ്യം വരേണ്ടത്. അതുപോലെതന്നെയാണ്  'ഹിസ് /ഹേര്‍.'

1991 മാര്‍ച്ച് 13ന് സര്‍വീസില്‍ കയറിയ വിനയ സുല്‍ത്താന്‍ബത്തേരി മാടക്കര സ്വദേശിയാണ്. നീ പെണ്ണാണ്, സാന്നിധ്യം തന്നെ സമരം, എന്റെ കഥ അഥവ ഒരു മലയാളി യുവതിയുടെ ജീവിത യാത്ര എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ അവരുടേതായി പുറത്തു വന്നിട്ടുണ്ട്.