സ്ത്രീ നാടകരചനകളും വിവർത്തനങ്ങളും നാടകപഠനങ്ങളും

നാടക വിവർത്തനങ്ങൾ

    നാടകത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീസാന്നിധ്യം  ദൃശ്യമാണ് എന്നതിന് തെളിവാണ്  സ്ത്രീകൾ നടത്തിയിട്ടുള്ള നാടക വിവർത്തനങ്ങൾ.സാഹിത്യപ്രധാനമായ ധാരാളം നാടക വിവർത്തനങ്ങൾ സ്ത്രീകൾ നടത്തിയിട്ടുണ്ട്. കെ.പി പദ്മത്തിന്റെ 'വെറും പ്രേമം', കെ.സി.കെ തമ്പുരാട്ടിയുടെ 'രക്ഷാബന്ധനം, സെലിൻമാത്യുവിന്റെ 'രണ്ടു ജർമൻ നാടകങ്ങൾ' എന്നിവ അവയിൽ പ്രധാനമാണ്. സുഭദ്രപരമേശ്വരന്റെ 'ഓപ്പറേഷൻ തിയേറ്റർ' ഉക്രേനിയൻനാടക വിവർത്തനമാണ്. സുഭദ്രപരമേശ്വരന്റെ 'രണ്ടു കാമുകൻമാർ' അർബുമ്പോവു   അലക്സിയുടെ റഷ്യൻ നാടകത്തിന്റെ വിവർത്തനമാണ്.സ്നേഹലത റെഡ്ഢിയുടെ കന്നഡ നാടകമായ സീതയുടെ വിവർത്തനം നടത്തിയത് കൃഷ്ണവേണിയാണ്. ബ്രഹത്തിന്റെ 'ത്രീ പെന്നി ഒപ്പറ'യുടെ വിവർത്തനമാണ് ഷേർലി സോമസുന്ദരത്തിന്റെ 'മുക്കാശു നാടകം'.

      
നാടകപഠനങ്ങൾ                  

  മലയാളത്തിൽ നാടകപഠനങ്ങളിൽ ഭൂരിഭാഗവും പുരുഷന്മാർ രചിച്ചതാണ്. എങ്കിൽകൂടിയും നാടകപഠനഗ്രന്ഥങ്ങളുടെ രചനയിൽ സ്ത്രീകൾ നിർണായകമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'മലയാള നാടക സ്ത്രീചരിത്രം' രചിച്ച 'സജിത മഠത്തിൽ' ഏറെ ആദരവ് അർഹിക്കുന്നുണ്ട്. മറ്റെല്ലാ മേഖലകളിലും എന്നത് പോലെ ശക്തമായ പുരുഷമേൽക്കോയ്മ ദൃശ്യമായിരുന്ന നാടകരംഗത്ത്, തമസ്ക്കരിക്കപെട്ടുപോയ സ്ത്രീ സാന്നിധ്യത്തെ കണ്ടെത്താനായി നടത്തിയ അന്വേഷണങ്ങളാണ് ഈ ഗ്രന്ഥരചനയ്ക്ക്  നിദാനമായത്. നാടകചരിത്രത്തിൽ അവഗണിക്കപ്പെട്ടുപോയ സ്ത്രീ നാടകകൃത്തുക്കളെയും നാടകങ്ങളെയും സ്ത്രീകൾ നടത്തിയ നാടകപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തിയത് ഈ ഗ്രന്ഥത്തിലാണ് എന്നത് ആദരവോടെയെ ഓർക്കാൻ കഴിയു.'അരങ്ങിന്റെ വകഭേദങ്ങൾ' എന്ന ഒരു കൃതി കൂടി രചിച്ചിട്ടുണ്ട്. നാടകരംഗത് സജീവമായി നിൽക്കുന്ന സജിത മലയാളസ്ത്രീ നാടകത്തിന് ഏറെ പ്രതീക്ഷ നൽകുന്നു .  സ്ത്രീ നാടകചരിത്രത്തിന് അജ്ഞാതമായിരുന്ന സാവിത്രി അഥവാ വിധവ വിവാഹം (ലളിതാംബിക അന്തർജ്ജനം) എന്ന നാടകം കണ്ടെടുത്ത്  പ്രസിദ്ധീകരിച്ച 'ഡോ.ആർ ബി രജലക്ഷ്മി'യും ഏറെ ആദരവ് അർഹിക്കുന്നു 'നാടകം:സൃഷ്ടിയുംസാക്ഷാത്ക്കാരവും' ,'അരങ്ങിന്റെ കാണാപ്പുറങ്ങൾ' എന്നീ ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചതും രാജലക്ഷ്മിയാണ്.സബീനാറാഫിയുടെ'ചവിട്ടുനാടകം',ഡോ.വത്സലാബേബിയുടെ' നാടകത്തിന്റെ കഥ', ഡോ.ബിയാട്രിസ്  അലക്സിന്റെ 'സി.ജെതോമസിന്റെ നാടകങ്ങളിലെ ക്രൈസ്തവ മിത്തുകളുടെ സ്വാധീനത', ഡോ.സീമജെറോമിന്റെ അരങ്ങിന്റെ ആധുനികീകരണം മുതലായ നാടകപഠനങ്ങൾ മലയാളനാടക പഠനഗ്രന്ഥങ്ങൾക്ക്  സ്ത്രീകളുടെ പ്രൗഢമായ സംഭാവനകളാണ്.

                                                                                                                              സ്ത്രീനാടക രചനകൾ
 
കുട്ടിക്കുഞ്ഞു തങ്കച്ചി - അജ്ഞാതവാസം
തോട്ടയ്ക്കാട്ട് ഇക്കാവമ്മ - സുഭദ്രാർജുനം
ലളിതാംബിക അന്തർജനം - പുനർജ്ജന്മം
ഒരുകൂട്ടം എഴുത്തുകാരികൾ - തൊഴിൽകേന്ദ്രത്തിലേക്ക്
കെ .സരസ്വതി അമ്മ - ദേവദൂതി
ചിന്നമ്മ സി എം - യുവരാജസിംഹം
മുതുകുളം പാർവതി അമ്മ - ധർമ്മസലി അഥവാ മാർത്തോമ്മാ                                                                    ശ്ലീഹായുടെ ജീവിതദുരന്തം
മിസ്സിസ് സുന്ദരം - വയലാറിലെ സ്നേഹാരാമം
 കെ.എം സാവിത്രി - വാടിക്കരിഞ്ഞ പൂമൊട്ടുകൾ
മിസ്സിസ് നമ്പ്യാർ കെ പി കെ - ആരാവലിയിൽ അഥവാ രാജപുത്ര സ്മാരകം    
 മല്ലികജോസ്  - അവകാശികൾ
 ബി.ലതാമേനോൻ - രാജി
അമ്മിണി നാലപ്പാട് -  ശകുന്തള  (ഗാനനാടകം)
സുപ്രഭ ചന്ദ്രൻ  -  ഇഴജന്തുക്കളുടെ മാളം
വി.പദ്മാവതി  - ഇരമ്പുന്ന കടൽ
ലക്ഷ്മിമംഗലത്ത്  - വിഷാദഗീതം
രേഖതയ്യിൽ  - വഴിത്തിരിവുകൾ
പ്രഭ ആനിക്കാട്  - അമർഷം
കെ. സുമതിയമ്മ - രാമായണത്തിലെ സീത
 പാലിയത്ത്‌ ഓമന  - കിരാതാർജ്ജുനീയം,വ്യായോഗം
 കുഞ്ഞുലഷ്മിഅമ്മ - ചിത്രഗുപ്തൻ
 ലക്ഷ്മിക്കുട്ടി അമ്മ - വീരതാണ്ഡവം
ഗായത്രി ദേവി - വിദ്യാലയം
ലിസി.എം.കുര്യാക്കോസ് - വനിതാപ്രസിഡന്റ്
ശ്രീജ കെ.വി - ഓരോരോ കാലത്തിലും (മൂന്ന് നാടകങ്ങളുടെ സമാഹാരം)  
സജിത മഠത്തിൽ - അരങ്ങിലെ മൽസ്യഗന്ധികൾ (4 നാടകങ്ങളുടെ സമാഹാരം) മൽസ്യഗന്ധി,കാളീനാടകം,മദേഴ്‌സ് ഡേ,ചക്കീ ചങ്കരൻ ഒരു ഫാമിലി റിയാലിറ്റിഷോ
സാറാജോസഫ് - ഭൂമിരാക്ഷസം
മാധവിക്കുട്ടി  - മാധവിവർമ , കടലിൽ വേലിയേറ്റം
ഇ.രാജരാജേശ്വരിയുടെ - പ്രവാചക
ഷേർലി സോമസുന്ദരൻ - തട്ടകം ഒന്ന് , ദിഗേൾ ഇൻ ദി ഫോട്ടോഗ്രാഫ്
 വനിതാകലാജാഥ സ്ക്രിപ്റ്റുകളുടെ സമാഹാരം - ഞാൻ സ്ത്രീ
കേരളശാസ്ത്രസാഹിത്യപരിഷത്ത് - ശക്തി ജാഥ- സമതകലാജാഥ, അടുക്കളയിൽ നിന്ന്അരങ്ങത്തേക്ക് ഇവയെല്ലാം സ്ത്രീകൾ രചിച്ചതും സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായതുമായ നാടകങ്ങളാണ്