സെലീന പ്രക്കാനം
ചെങ്ങറ ഭൂസമരത്തിനു നേതൃത്വം നൽകിയ ദളിത് സാമൂഹ്യ പ്രവർത്തകയാണ് സെലീന പ്രക്കാനം. ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റിന്റെ സംസ്ഥാന ഓർഗനൈസർ, ചെയർപെഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച അവർ നിലവിൽ ഡി. എച്ച്. ആർ. എം. ജനറൽ സെക്രട്ടറിയാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ചു പരാജയപെട്ടു.