കുസുമം ജോസഫ്
കൊല്ലം ജില്ലയിലെ കാരിക്കോട് നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ്സ് പ്രതിനിധിയായാണ് ഒന്നും രണ്ടും നിയമസഭകളിലെത്തിയത്. മുവാറ്റുപുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ്, സംസ്ഥാന വനിതാ ഫ്രണ്ട് വൈസ് പ്രസിഡന്റ്, ഇടുക്കി ഡി.ഡി.ഡി. അംഗം, കോൺഗ്രസ് നിയമസഭാപാർട്ടി വിപ്പ് എന്നീരംഗങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.
സംസ്ഥാന സോഷ്യൽ വെൽഫയർ ബോർഡ്, ഹാന്റിക്രാഫ്റ്റ്സ് അപ്പെക്സ് സൊസൈറ്റി ബോർഡ്, ചൈൽഡ് വെൽഫയർ സൊസൈറ്റി എന്നിവിടങ്ങളിൽ അംഗമായിരുന്നു കുസമം.