കെ. എം. ബീനാമോൾ
പി.ടി ഉഷയ്ക്കും,ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്ലറ്റ് ആണ് ബീനമോൾ. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
2000-ൽ യുക്രെയിനിലെ കീവിൽ നടന്ന രാജ്യാന്തര മീറ്റിൽ 400 മീറ്ററിൽ പി. ടി ഉഷയുടെ പേരിലുണ്ടായിരുന്ന പതിനഞ്ചുവർഷം പഴക്കമുള്ള ദേശീയ റിക്കാർഡ് ബീന തിരുത്തിക്കുറിച്ചിരുന്നു.
ജൂനിയർ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ(ഡൽഹി-1992)800 മീറ്ററിൽ സ്വർണം, 400 മീറ്ററിൽ വെള്ളി, 1994-ലെ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ 800 മീറ്ററിൽ വെള്ളി, 400 മീറ്ററിൽ വെങ്കലം, 1998-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 4x400 റിലേയിൽ വെള്ളി, കാഠ്മണ്ഡു സാഫ് ഗെയിംസിൽ800 മീറ്ററിൽ സ്വർണം, 400 മീറ്ററിൽ വെള്ളി,2001-ൽ ഹോളണ്ടിൽ നടന്ന ലോക റെയിൽവേ മീറ്റിൽ ഇരട്ട സ്വർണം, ഇതേ വർഷം എഡ്മണ്ട് ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സെമീഫൈനൽ ബർത്ത്, 2002-ൽ ഏഷ്യൻ ഗ്രാൻപ്രീയിൽ 400 മീറ്ററിൽ സ്വർണം തുടങ്ങിയവയാണ് ബീനാമോളുടെ മറ്റു പ്രധാന നേട്ടങ്ങൾ.
2000-ലെ സിഡ്നി ഒളിമ്പിക്സിൽ 400 മീറ്റർ മത്സരത്തിന്റെ സെമിയിൽ കടന്ന ബീനാമോൾ, 2004-ൽ ഏതൻസ് ഒളിമ്പിക്സിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു.
2000 ൽ അർജുന അവാർഡ് ൻൽകി രാജ്യം ആദരിച്ചു
കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന(2002) നൽകി രാജ്യം ആദരിച്ചു.
പത്മശ്രീ (2004) തുടങ്ങിയവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബീനാമോൾക്ക് ലഭിച്ചിട്ടുണ്ട്
1993-ൽ രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം
1999-ൽ ജി.വി. രാജ അവാർഡ്
2000ൽ-ൽ ജിമ്മി ജോർജ് അവാർഡ്