സാവിത്രി ലക്ഷ്മണൻ
സാവിത്രി ലക്ഷ്മണൻ (1945 -
ഇരിഞ്ഞാലക്കുട സെൻറ്. ജോസഫ് കോളേജിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ലക്ഷ്മൺ 1989, 1991 തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മുകുന്ദപുരം മണ്ഡലത്തെ പ്രതിനിധികരിച്ചു ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 96ലും 2001ലും ചാലക്കുടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുകയും 2006 തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ പരാജയപ്പെടുകയും ചെയ്തു.
പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന അവർ സാഹിത്യ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുകയാണ്. 2015 ലെ നാടകപഠന ഗ്രന്ഥത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്ക്കാരം സാവിത്രി ലക്ഷ്മണന്റെ 'നാടകത്തിന്റെ ആദ്യത്തെ ഇരുപത്തിയെട്ട്; എന്ന ഗ്രന്ഥത്തിനായിരുന്നു.