പ്രധാനമന്ത്രി മാതൃ വന്ദന യോജന(PMMVY)
ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയുട്ടൂന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന(PMMVY). 2017 ജനുവരി മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ പ്രസവത്തിനു 5000 രൂപ ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നു.
പദ്ധതി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 3 ഗഡുക്കളായാണ് ആനുകൂല്യം ലഭ്യമാക്കുന്നത്. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖല ജീവനക്കാര്‍ എന്നിവര്‍ ഒഴികെ മറ്റു പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും അവരുടെ ആദ്യ പ്രസവത്തിനു ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിനു അര്‍ഹതയുണ്ട്.
നിബന്ധനകള്‍
ഗഡു |
നിബന്ധന |
തുക |
ഒന്നാം ഗഡു |
അവസാന മാസമുറ തീയതി കഴിഞ്ഞു 150 ദിവസത്തിനകം ആരോഗ്യ കേന്ദ്രത്തിലോ, അങ്കണവാടിയിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം |
1000 |
രണ്ടാം ഗഡു |
അവസാന മാസമുറ തീയതി കഴിഞ്ഞു ഒരു പരിശോധന എങ്കിലും നടത്തിയിരിക്കണം |
2000 |
മൂന്നാം ഗഡു |
ജനനം രജിസ്റ്റര്‍ ചെയ്ത് ആദ്യഘട്ട പ്രതിരോധ കുത്തിവൈയ്പ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം |
2000 |
അപേക്ഷ നല്‍കുന്നതിനായി അടുത്തുള്ള അങ്കണവാടി കേന്ദ്രവുമായി ബന്ധപ്പെടുക.