ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി ലക്ഷ്മി എൻ. മേനോൻ

ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി, കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത എന്നീ നിലകളിൽ പ്രശസ്തയാണ് ലക്ഷ്മി എൻ. മേനോൻ. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ച അവർ 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായി പ്രവർത്തിച്ച ലക്ഷ്മിയെ പദ്മഭൂഷണ്‍ നൽകി രാജ്യം ആദരിച്ചു. 1955​-​ൽ​ ​ആ​ൾ​ ​ഇ​ന്ത്യ​ ​വി​മെ​ൻ​സ് ​കോ​ൺ​ഫ​റ​ൻ​സി​ന്റെ​ ​അ​ഖി​ലേ​ന്ത്യാ​ ​അ​ദ്ധ്യ​ക്ഷ​യാ​യി തെരഞ്ഞെടുക്കപെട്ട ലക്ഷ്മി`ദ പൊസിഷന്‍ ഓഫ്‌ വുമണ്‍ എന്ന ഗ്രന്ഥത്തിന്റെ രചിയിതാവാണ്‌. ബീഹാറിൽ നിന്നും 14 വർഷം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്‌മി എൻ മേനോൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയാണ്.

ച​രി​ത്ര​ത്തി​ൽ​ ​ബി.​എ​ ​ഓ​ണേ​ഴ്സും​ ​സാ​മ്പ​ത്തി​ക​ ​ശാ​സ്ത്രം,​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്രം​ ​എ​ന്നി​വ​യി​ൽ​ ​മാ​സ്റ്റ​ർ​ ​ബി​രു​ദ​വു​മെ​ടു​ത്ത​ശേ​ഷം​ ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയ ലക്ഷ്മിയ്ക്ക് ഇംഗ്ലണ്ടിലെ പഠനകാലത്ത് സോവിയറ്റ് യൂണിയനിലെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി പ്രതിനിധികളിലൊരാളായി പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെ വെച്ച് നെഹ്രുവുമായി പരിചയപ്പെട്ട അവരെ നെഹ്‌റു  രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതോടെയാണ് ലക്ഷ്മിയുടെ ജീവിതത്തതിൽ വഴിത്തിരിവുണ്ടാകുന്നത്.


(ലക്ഷ്മി എൻ. മേനോൻ വൈറ്റ് ഹൗസിൽ)

തിരിച്ചെത്തിയപ്പോൾ ഡൽഹിയും ബീഹാറും കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. വിദേശ കാര്യ വിഷയങ്ങളിൽ അസാമാന്യ പ്രാവിണ്യമുണ്ടായിരുന്ന ലക്ഷ്മി എൻ മേനോൻ ഇന്ത്യാ ചൈനാ യുദ്ധ കാലത്ത്  ലോകരാഷ്ട്രങ്ങളോട് ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്നതിൽ ബുദ്ധിപരമായ ഇടപെടൽ നടത്തി. ബീഹാറിൽ നിന്നും 14 വർഷം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപെട്ട ലക്ഷ്‌മി സ്ത്രീകൾക്കും ദളിതുകൾക്കും വേണ്ടി നിരന്തര പ്രവർത്തനത്തിൽ ഏർപ്പെട്ടു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഇന്ത്യയുടെ ഡയറക്ടറായി ലക്ഷ്‍മി സേവനമനുഷ്ഠിക്കുമ്പോഴാണ് രാജ്യത്ത് സ്ത്രീകൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയ വിപ്ലവ നീക്കമുണ്ടായത്. 

Lakshmi N Menon, India's Deputy Minister of External Affairs, calling on Puan Noor Aishah at Istana Negara

ആൾ ഇന്ത്യ വിമൻസ് കോൺഫ്രൻസിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച ലക്ഷ്മി മേനോന് 1957-ൽ പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ അദ്ധ്യക്ഷയായും ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​യുമായും ​ഇവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള മദ്യനിരോധന സമിതിയുടെ ആദ്യ പ്രസിഡന്റ് കൂടിയായിരുന്നു ലക്ഷ്മി. സ്ത്രീകൾക്കിടയിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള അഖിലേന്ത്യാ കമ്മിറ്റി പ്രസിഡന്റായും 1972 മുതൽ 1985 വരെ കസ്തൂർബ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാനായും പ്രവർത്തിച്ചു. 

1967 ൽ രാഷ്ട്രീയ സേവനത്തിൽ നിന്ന് വിരമിച്ച ശേഷം, സാമൂഹ്യപ്രവർത്തനത്തിലേക്കും എഴുത്തിലേക്കും ഇവർ തിരിഞ്ഞു. `ദ പൊസിഷന്‍ ഓഫ്‌ വുമണ്‍' എന്നൊരു ഗ്രന്ഥത്തിന്റെ രചയിതാവാണ് ലക്ഷ്മി. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ സമുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പുസ്തകം രചിച്ചത്.