കെ. ആർ. നാരായണി
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നിലവിൽ വന്ന ആദ്യ വനിതാ മന്ത്രി കെ. ആർ. ഗൗരിയുടെ മൂത്ത സഹോദരിയാണ് കെ. ആർ. നാരായണി. കേരളത്തിൽ ആദ്യമായി മോട്ടോർ സൈക്കിൾ ഓടിച്ച വനിത ഇവരാണെന്നു കരുതപ്പെടുന്നു. 1930-കളിൽ ആണ് നാരായണി ബൈക്ക് ഓടിച്ചുകൊണ്ട് പുരുഷന്മാരുടെ അവഹേളനത്തെ വകവെയ്ക്കാതെ നെഞ്ചുയർത്തി ആത്മാഭിമാനത്തോടെ എൻഫീൽഡ് ഓടിച്ചു പോയത്.
നാരായണിയുടെ ഭർത്താവ് ആയിരുന്ന കേശവൻ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോയൽ എൻഫീൽഡ് മോട്ടോർ ബൈക്ക് ആദ്യം ഡ്രൈവറെ വെച്ചായിരുന്നു ഓടിച്ചത്. പിന്നീട് നാരായണിയ്ക്ക് ബൈക്ക് ഓടിയ്ക്കാൻ താത്പര്യം ജനിയ്ക്കുകയും വാഹനം ഓടിയ്ക്കുകയുമായിരുന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളോടെ കേരള സ്ത്രീകൾ സ്‌കൂട്ടർ ഓടിച്ചു പൊതു നിരത്തുകളിലൂടെ പോകുന്ന കാഴ്ച്ച പുതുമയല്ലാതായി തീർന്നെങ്കിലും പിന്നീടും നാളുകൾ കഴിഞ്ഞു മാത്രമാണ് സ്ത്രീകൾ കാർ ഓടിയ്ക്കുന്നത് തുറിച്ചു നോട്ടത്തോടെ അല്ലാതെ നോക്കുന്ന ഒരു സമൂഹം രൂപപ്പെട്ടത്.