ഡോ. എം. സുഭദ്ര നായർ
പത്മ അവാർഡ് ലഭിയ്ക്കുന്ന ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ഡോ. എം. സുഭദ്ര നായർ. 1929 ജനുവരി 21ന് ഇരിങ്ങാലക്കുടയിൽ കൃഷ്ണൻകുട്ടി മേനോൻ ഡോ. മാധവി അമ്മ എന്നിവരുടെ മകളായി ജനിച്ച സുഭദ്ര നായർ ഒരു ലക്ഷത്തിലധികം പ്രസവമെടുത്തുവെന്നു പറയപ്പെടുന്നു.
2014 ലാണ് രാജ്യം ഇവരെ പദ്മശ്രീ നൽകി ആദരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടി.യിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മാത്രം ലക്ഷ്യമിട്ട് അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ച വ്യക്തിയാണ് ഡോ. സുഭദ്ര.