സി. എസ്. സുജാത
സി. എസ്. സുജാത (1965
തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടിയ സി. എസ്. സുജാത എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, കേരള സർവ്വകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം, ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സുജാത 1995 മുതൽ രണ്ടു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2004-ൽ മാവേലിക്കര മണ്ഡലത്തിൽനിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സുജാത 2011 ൽ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജപെട്ടു.