എ. വി. കുട്ടിമാളൂ അമ്മ
ഇന്ത്യൻ സ്വതന്ത്ര സമര പോരാളിയായിരുന്ന എ വി കുട്ടിമാളൂ അമ്മ 41 ദിവസം മാത്രം പ്രായമുണ്ടായിരുന്ന മകൾ ലക്ഷ്മിയോട് കൂടെരണ്ട് വർഷം സിവിൽ നിയമ ലംഘനത്തിന്റെ പേരിൽ ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ച കുട്ടിമാളൂ അമ്മ മദ്രാസ് അസംബ്ലിയിലേയ്ക്ക് 1936 ൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വദേശി പ്രസ്ഥാനം ആരംഭിയ്ക്കുന്നതിനു കുട്ടിമാളൂ അമ്മ നേതൃത്വം നൽകി 1930 ൽ വിദേശ വസ്ത്ര സ്ഥാപനങ്ങൾ അടപ്പിയ്ക്കുന്നതിനു ഇവർ നേതൃത്വം നൽകി. 1944 ൽ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് ആയി ഇവർ സേവനം അനുഷ്ഠിച്ചു.1946 ൽ രണ്ടാം തവണയും ഇവർ മദ്രാസ് അസംബ്ലിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാതൃഭൂമി പബ്ലിക്കേഷന്സിന്റെ ഡയറക്ടറായും മലബാർ ഹിന്ദി പ്രചാര സഭയുടെ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച ആളുകൂടിയാണ് ഇവർ.