എ. കെ. പ്രേമജം
എ. കെ. പ്രേമജം (1938 -
ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ എ. കെ. പ്രേമജം കോഴിക്കോട് പ്രൊവിഡൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് കോളേജ് അദ്ധ്യാപികയായ അവർ കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ കൂടി ആയിരുന്നു.
1998 ലെയും 99 ലെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ പ്രതിനിധികരിച്ചു വടകരയിൽ നിന്നും പ്രേമജം ലോക്സഭയിലെത്തി. ആൾ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സെൻട്രൽ കമ്മറ്റിയിൽ അംഗമായിരുന്ന പ്രേമജം 1995ലും 2010ലും കോഴിക്കോട് കോർപ്പറേഷൻ മേയർ ആയിരുന്നു.