പി. സുശീല

Check out the Acapella tribute to P Susheela by Shweta Mohan and friends |  Malayalam Movie News - Times of India

പി. സുശീല (1935-

1935 നവമ്പർ 13 നു,  ആന്ധ്രാപ്രദേശിലെ വിജയ്പുരത്തായിരുന്നു പി. സുശീലയുടെ ജനനം. സംഗീതത്തിൽ ഡിപ്ലോമ നേടിയ അവർ മദ്രാസ് മ്യൂ‍സിക്ക് അക്കാഡമിൽ സംഗീതത്തിൽ പരിശീലനം നേടീക്കൊണ്ടിരിക്കെ, മദ്രാസ് ആകാശവാണിയുടെ ഒഡിഷനിൽ പങ്കെടുക്കാൻ പോയതാണ് സിനിമാരംഗത്തേയ്ക്കുള്ള വരവിനു കാരണമാകുന്നത്. ആകാശവാണിയിലെ പാപ്പമലർ എന്ന പരിപാടിയിലെ സുശീലയുടെ ശബ്ദം സംഗീത സംവിധായകൻ നാഗേശ്വരറാവുവിനു ഇഷ്ടപ്പെടുകയും അദ്ദേഹത്തിൻറെ കന്നത്താലി എന്ന തെലുങ്ക് ചിത്രത്തിൽ പാടാൻ സുശീലയ്ക്ക് അവസരം ലഭിയ്ക്കുകയുമായിരുന്നു. ഇതോടെയാണ് സുശീല സജീവമായി സിനിമാ ഗാനരംഗത്തേയ്ക്ക് വരുന്നത്. 


1952 മുതൽ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായ അവർക്ക് അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചട്ടുണ്ട്. വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചതിനു ഗിന്നസ് റെക്കോർഡിൽ പി. സുശീല ഇടം പിടിച്ചിട്ടുണ്ട്. 1969, 1971, 1977, 1983, 1984 വർഷങ്ങളിൽ ദേശീയ അവാർഡും 1971 ഇൽ കേരള സംസ്ഥാന അവാർഡും 1978 ലും 1979 ലും തമിഴ്നാട് കലൈമണി അവാർഡ്, 1979 ഇൽ ആന്ധ്രാപ്രദേശിലെ നന്ദി അവാർഡും പി സുശീലക്ക് ലഭിച്ചു. സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് രാജ്യം അവർക്ക് പദ്മഭൂഷൺ നൽകി ആദരിച്ചു. 

സംഗീതരംഗത്ത് അരനൂറ്റാണ്ടായി സജീവമായി തുടരാനുള്ള അപൂര്‍വഭാഗ്യം നേടിയ സുശീല 2000ല്‍ സംഗീതസംവിധായികയുമായി.