മത്സ്യ മേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത്

ഉപജീവനത്തിനായി ഏറെ അലഞ്ഞ ട്രാൻസ്ജെൻഡർ അതിഥി അച്യുത് ഇനി ആധുനിക മത്സ്യ വിപണന കേന്ദ്രത്തിന് ഉടമ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അതിഥിക്ക് വെണ്ണല മാർക്കറ്റിൽ നിർമിച്ചു നൽകിയ മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ ചേർന്നു നിർവഹിച്ചു. എളമക്കര സ്വദേശിയായ അതിഥി മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭക കൂടിയാണ്.

ട്രാൻസ്ജെൻഡർ എന്ന നിലയിൽ തൊഴിൽ കണ്ടെത്താനുള്ള ബുദ്ധിമുട്ടു നേരിട്ട അതിഥിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തം സംരഭം. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ ചെയർമാനുമായ ഡോ. കെ. മധു താക്കോൽ കൈമാറി. ഫ്രീസർ, മീനുകളെ ജീവനോടെ നിലനിർത്താനുള്ള സജ്ജീകരണം, കട്ടിങ്– ക്ലീനിങ് സാമഗ്രികൾ, കൂളർ തുടങ്ങിയവ സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടുമത്സ്യക്കൃഷി, ബയോഫ്ലോക് കൃഷി എന്നിവയിൽ വിളവെടുക്കുന്ന ജീവനുള്ള മീനുകൾക്കൊപ്പം കടൽ മത്സ്യങ്ങളും സ്റ്റാളിൽ വിൽപനയ്ക്കുണ്ട്.

മത്സ്യ മേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക കൂടിയാണ് അതിഥി. കൂടുമത്സ്യ കൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയില്‍ വിളവെടുത്ത പിടയ്ക്കുന്ന മീനുകള്‍ ജീവനോടെ അതിഥിയുടെ മീന്‍സ്റ്റാളില്‍ ലഭിക്കും.  ഓര്‍ഡര്‍ അനുസരിച്ച് പായ്ക്കറ്റുകളില്‍ സീല്‍ ചെയ്ത മത്സ്യങ്ങള്‍ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നല്‍കും.

സി.എം.എഫ്.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ. മധു വില്പന കേന്ദ്രത്തിന്റെ താക്കോല്‍ അതിഥിക്ക് കൈമാറി.

ഫ്രീസര്‍, മീനുകളെ ജീവനോടെ നിലനിര്‍ത്താനുള്ള സജ്ജീകരണം, മുറിച്ചു നല്‍കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികള്‍, കൂളര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മീന്‍വില്പന കേന്ദ്രമാണ് വെണ്ണല മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപ ചെലവിട്ട് സി.എം.എഫ്.ആര്‍.ഐ ഒരുക്കിയത്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണിത്.