സ്ത്രീ പങ്കാളിത്തം - മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി (എം.ജി.എന്‍.ആര്.ഇ.ജിഎ)
ഈ പദ്ധതിയില്‍ കേരളത്തിലെ 90 ശതമാനം തൊഴിലാളികളും സ്ത്രീകളാണ്. 2018-19 സൃഷ്ടിച്ച വ്യക്തിഗത തൊഴില്‍ ദിനങ്ങളുടെ വര്‍ദ്ധനവ് ശ്രദ്ധിക്കേണ്ടതുണ്ട്. 2017-18 ലെ നോട്ടിഫൈഡ് അവിദഗ്ദ്ധ വേതന നിരക്ക് പ്രതിദിനം 258 രൂപയായിരുന്നു. ഇത് 2018 ഏപ്രില്‍ 1 മുതല്‍ 271 ആയി ഉയര്‍ത്തി. പകര്‍ച്ച വ്യാധി യുടെ പശ്ചാത്തലത്തില്‍ അവിദഗ്ദ്ധ വേതന നിരക്ക് സംസ്ഥാനത്തിൽ 291 രൂപയായി ഉയര്‍ത്തി. എല്ലാ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് (എം.ജി.എന്‍.ആര്.ഇ.ജി.എ) ആസ്തികളും ജിയോടാഗ് ചെയ്യുന്ന പ്രക്രിയയിലൂടെ സര്‍ക്കാര്‍ കൂടുതല്‍ സുതാര്യതയും മികച്ച തത്സമയ തിരിച്ചറിയലും സാധ്യമാക്കി.
സംസ്ഥാനത്തെ പ്രളയാനന്തര പുനസ്ഥാപന ശ്രമങ്ങളില്‍ പൊതു സ്വത്തുക്കളുടെ നവീകരണത്തിലൂടെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉപജീവന പുനരുജ്ജീവനത്തിലൂടെയും കേരളം പുനര്‍ നിര്‍മ്മിക്കുന്നതില്‍ എം.ജി.എന്‍.ആര്.ജി പദ്ധതി നിര്‍ണ്ണായക പങ്ക് വഹിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 9.75 കോടി വ്യക്തിഗത തൊഴിൽ ദിനങ്ങള്‍ ഉറപ്പാക്കി. തുടക്കത്തില്‍, പ്രളയ ബാധിതമായ ഏഴ് ജില്ലകളില്‍ ഓരോ കുടുംബത്തിനും 50 ദിവസത്തെ അധിക തൊഴില്‍ അനുവദിക്കുന്നതിന് സംസ്ഥാനത്തിന് അനുമതി ലഭിച്ചിരുന്നു. ഭാഗീകമായി പ്രളയ ബാധിതമായ ആറ് ജില്ലകളിലെ 87 ഗ്രാമപഞ്ചായത്തുകള്‍ക്ക് 50 ദിവസത്തെ അധിക തൊഴില്‍ നല്കി. 2018-19 -ല്‍ വെള്ളപ്പൊക്കത്തിന് ശേഷം (ആഗസ്റ്റ് 16, 2018 മുതല്‍ മാര്‍ച്ച് 31, 2019 വരെ) 10.31ലക്ഷം കുടുംബങ്ങളില്‍ നിന്ന് 12.02 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്, അതില്‍ 4.83 ലക്ഷം കുടുംബങ്ങളില്‍ നിന്ന് 6.12 ലക്ഷം പേര് പുതുതായി ജോലി ചെയ്യുന്നു. വെള്ളപ്പൊക്കത്തിനുശേഷം 82,605 കുടുംബങ്ങള്‍ക്ക് പുതിയ തൊഴില്‍ കാര്‍ഡുകള്‍ നല്കി. 7.63 കോടി വ്യക്തിഗത ദിനങ്ങള്‍ നല്‍കിയതിന്റെ ഫലമായി 2,068.74 കോടി രൂപയുടെ തൊഴില്‍ (അതായത് പ്രതിദിനം 271 രൂപ വേതനം) സൃഷ്ടിച്ചു. 2018-19 ലെ എന്‍.ആര്.ജി.എ തൊഴില്‍ വര്‍ദ്ധനവ് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധനവിന് സഹായകമായിട്ടുണ്ടന്നതില് സംശയമില്ല.
എം.ജി.എന്‍.ആര്.ഇ.ജി.എസ് ന്റെ അയവുള്ള രീതി മൂലം മറ്റ് പദ്ധതികളുമായി ഒത്തു ചേരുന്നതിന് വളരെ അനുയോജ്യമാണ്. എല്ലാത്തരം പദ്ധതികളുടേയും വികസന സാധ്യതകള്‍ വേഗത്തിലാക്കാനും മററ്പദ്ധതികള് പരിപൂര്ണ്ണമാക്കുന്നതിനും ഇത് നല്കുന്ന മനുഷ്യശക്തിയും ഭൗതിക ഘടകങ്ങളും ഉപയോഗപ്പെടുത്താം. അതേ സമയം എം.ജി.എന്‍.ആര്.ഇ.ജി.എസ് ന്റെ ഗുണഭോക്താക്കള്‍ക്കായി ഉത്പാദനപരവും ആസ്തി സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രശ്നത്തേയും ഇത് അഭിസംബോധന ചെയ്യുന്നു. മേല്‍പ്പറഞ്ഞവ കണക്കിലെടുത്തുകൊണ്ട് എം.ജി.എന്‍.ആര്.ഇ.ജി.എസിന്റെ ആസൂത്രണ പ്രക്രിയയിലേക്ക് പ്രധാന വകുപ്പുകളെ കൊണ്ടു വരുന്നതിനായി വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചു. പരമാവധി തൊഴില്‍ ഉറപ്പു വരുത്തുന്നതിനായി പദ്ധതി ലൈഫ് മിഷനുമായി സംയോജിപ്പിച്ചു.
സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി മണ്ണ് തയ്യാറാക്കല്‍, കന്നുകാലികളുടെ തൊഴുത്ത്, കോഴിക്കൂട് എന്നിവയുടെ നിര്‍മ്മാണം, കുളങ്ങളുടേയും ജലാശയങ്ങളുടേയും നവീകരണം, മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ഈ പദ്ധതി സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു.
2016-17 മുതല്‍ 2020-21 വരെ കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍ ആര് ജി എ തൊഴില്‍ നില
വര്‍ഷം | സജീവ തൊഴില്‍ കാര്‍ഡുകളുടെ എണ്ണം (ലക്ഷത്തില്‍) |
തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം (ലക്ഷത്തില്‍) |
തൊഴില്‍ ലഭിച്ച കുടുംബം (ശതമാനത്തില്‍) |
സൃഷ്ട്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങള്‍ (ലക്ഷത്തില്‍) |
കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്കിയ ശരാശരി ദിനങ്ങള്‍ |
100 ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണം |
ആകെ കുടുംബങ്ങളില്‍ 100 ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണം (ശതമാനത്തില്‍) |
2016-17 | 20.31 | 14.52 | 71.49 | 684.62 | 46.97 | 1,13,186 | 7.76% |
2017-18 | 19.39 | 13.04 | 67.25 | 619.59 | 47.24 | 1,17,370 | 8.94% |
2018-19 | 20.20 | 14.78 | 73.19 | 975.25 | 65.97 | 4,41,480 | 29.80% |
2019-20 | 20.00 | 14.38 | 71.95 | 801.89 | 55.73 | 2,50,584 | 17.42% |
2020-21 (21.08.2020 വരെ) |
19.09 | 11.19 | 58.64 | 272.17 | 24.3 |