സർവ്വകലാശാലയും ഉന്നതവിദ്യാഭ്യാസവും

സംസ്ഥാനത്ത് ആകെ 14 സർവ്വകലാശാലകളുണ്ട്. ഇതില്‍ 4 സർവ്വകലാശാലകൾ - കേരളാ, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ എന്നിവ - പൊതുസ്വഭാവമുള്ളതും, വിവിധ കോഴ്സുകള്‍ നടത്തുന്നവയും ആണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവ്വകലാശാല, കേരള വെറ്റിനറി ആന്‍ഡ് ആനിമൽ സയന്‍സ് യൂണിവേഴ്സിറ്റി, കേരള കാര്‍ഷിക സർവ്വകലാശാല, കേരള ആരോഗ്യ സർവ്വകലാശാല, കേരള മത്സ്യ, സമുദ്രോല്പന്ന പഠന സർവ്വകലാശാല, കേരള സാങ്കേതിക സർവ്വകലാശാല തുടങ്ങിയവ പ്രത്യേക വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്നതിന് സഹായകമായ കോഴ്സുകൾ നടത്തിവരുന്നു. ഇതുകൂടാതെ 2005 ൽ, സ്ഥാപിതമായ നുവാല്‍സ് അഥവാ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസ്, കാസര്‍ഗോഡ് സ്ഥാപിച്ച കേന്ദ്ര സർവ്വകലാശാല എന്നിവയും പ്രവര്‍ത്തിക്കുന്നു.