കമലാ സുരയ്യ ( മാധവിക്കുട്ടി )

kamala

പ്രശസ്ത എഴുത്തുകാരിയാണ് കമലാ സുരയ്യ. എഴുത്തിലൂടെ വായനക്കാരുടെ മനസ്സുകളിൽ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതിയിരുന്നു.1999ല്‍ അറുപത്തഞ്ചാം വയസില്‍ കമലാദാസ് ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മലയാളസാഹിത്യലോകം എക്കാലവും കണ്ട തുല്യതകളിലാത്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ നേട്ടങ്ങൾ കവിതാരചനയിൽ മാത്രമായിരുന്നില്ല കഥകൾ, നോവൽ,ഫിക്ഷൻ,പെയിന്റിം​ഗ്,പത്രങ്ങളിലെ പംക്തികൾ എന്നിവയിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അവർക്കു കഴിഞ്ഞു.

തൃശ്ശൂര്‍ ജില്ലയില്‍ പുന്നയൂര്‍ കുളത്ത് നാലപ്പാട്ട് എന്ന ഹിന്ദു കുടുംബത്തില്‍ 1934 മാര്‍ച്ചു മാസം 31-ാം തീയതി ജനിച്ചു. പിതാവ് വി.എം. നായര്‍ മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. മാതാവ് പ്രശസ്ത കവയിത്രി നാലപ്പാട്ടു ബാലാമണിയമ്മ. കമലയുടെ ബാല്യകാലം പിതാവ് ജോലി ചെയ്തിരുന്ന  കൽക്കട്ടയിലും തറവാടായ നാലപ്പാട്ടു തറവാട്ടിലുമാണ് കഴിഞ്ഞത്.15 വയസുവരെ പ്രൈവറ്റായി പഠിച്ചു. എഴുത്തുകാരിയെന്ന നിലയിലെ ആദ്യ രചനകള്‍ പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോള്‍ കമലയെ ബാങ്കറായ മാധവദാസ് വിവാഹം കഴിച്ചു. അങ്ങനെ കമല കമലാ ദാസായി. മക്കള്‍ എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌. 2009  മേയ് 31-ന് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്.

കമലാ സുരയ്യയുടെ കവിതകളിൽ സ്ത്രീത്വത്തിന്റെയും പ്രേമത്തിന്റെയും അവിരാമമായ അന്വേഷണമാണ് കാണുന്നത്. സ്നേഹം തിരയുന്ന ഏതു സ്ത്രീയും താൻ തന്നെയാണെന്നും അവർ അവകാശപ്പെടുന്നു. സമ്മർ ഇൻ കൽക്കത്ത ആയിരുന്നു ആദ്യ കൃതി. പ്രേമം, വിശ്വാസവഞ്ചന, തൽഫലമായുണ്ടാവുന്ന നൈരാശ്യവും വേദനയും സംബന്ധിച്ചായിരുന്നു കമലാ സുരയ്യ അധികവും എഴുതിയത്.
മൈ സ്റ്റോറി (എന്റെ കഥ) എന്ന പേരിൽ പ്രസിദ്ധികരിച്ച ആത്മകഥ സാഹിത്യലോകത്ത് കോളിളക്കം സൃഷ്ടിച്ച കൃതിയാണ്. എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി) 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു

ജർമനിയിലെ ഡുയ്സ് ബർഗ്, എസ്സൽ, ബോൺ സർവകലാശാലകളിലും അഡ്ലെയ്ഡ് റൈറ്റേഴ്സ് ഫെസ്റ്റിവലിലും, ഫ്രാങ്ക്ഫെർട്ട് ബുക്ക് ഫെയറിലും കിംഗ്സ്റ്റൺ സർവകലാശാലയിലും ജമൈക്ക, സിങ്കപ്പൂർ എന്നിവിടങ്ങളിലും ലണ്ടനിലെ സൗത്ത് ബാങ്ക് ഫെസ്റ്റിവലിലും കന്നടയിലെ കൺകോർഡിയ സർവകലാശാലയിലും  കവിത ചൊല്ലുന്നതിനായി കമലസുരയ്യ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ജർമൻ, ജാപ്പനീസ് ഭാഷകളിലും കൃതികൾ ലഭ്യമാണ്. കേരളസാഹിത്യഅക്കാദമിയുടെ ഉപാധ്യക്ഷ, കേരള ഫോറസ്റ്റ്രി ബോർഡിന്റെ അധ്യക്ഷ, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് , പോയറ്റ് മാഗസീനിന്റെ എഡിറ്റർ, ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ കവിതാ എഡിറ്റർ എന്നീ പദവികളും അലങ്കരിച്ചു. മാധവിക്കുട്ടിയെ കുറിച്ച് The Love Queen of Malabar ; Memoir of a Friendship with Kamala Das എന്ന പേരിൽ മർളി വെയ്സ്ബോഡ് എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്.

 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു.1984ൽ ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും ചെയ്തു എന്നാൽ പരാജയപ്പെടുകയുണ്ടായി. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു.
 


മലയാള ഭാഷയിലെ കൃതികൾ

1. മൂന്നു നോവലുകൾ
2. കടൽ മയൂരം
3. ഭയം എന്റെ നിശാവസ്ത്രം
4. എന്റെ സ്നേഹിത അരുണ
5. ചുവന്ന പാവാട
6. പക്ഷിയുടെ മണം
7. തണുപ്പ്
8. മാനസി
9. മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
10. എന്റെ കഥ
11. ബാല്യകാല സ്മരണകൾ
12. വർഷങ്ങൾക്കു മുൻപ്
13. ഡയറിക്കുറിപ്പുകൾ
14. നീർമാതളം പൂത്തകാലം
15. നഷ്ടപ്പെട്ട നീലാംബരി
16. ചന്ദന മരങ്ങൾ
17. മനോമി
18. വീണ്ടും ചില കഥകൾ
19. ഒറ്റയടിപ്പാത
20. എൻ്റെ കഥകൾ
21. സുറയ്യ പാടുന്നു
22. അമ്മ
23. സസ്നേഹം
24. യാ അല്ലാഹ്
25. കവാടം (സുലോജനയുമോത്ത്)
26. അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്)
27. വണ്ടിക്കാളകൾ (2005 അവസാനകൃതി)
28. മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം

ഇംഗ്ലീഷ് ഭാഷയിലെ കൃതികൾ

1.കൽക്കട്ടയിലെ വേനൽ (Summer in kolkata......)
2.കാമത്തിന്റെ അക്ഷരങ്ങൾ (Alphabet of the lust)
3.പിതൃപരമ്പര (The Descendants)
4.പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
5.തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌)
6.എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul know How to Sing)
7.ചൂളംവിളികൾ (The Sirens)
8.1964: പക്ഷിയുടെ മണം ()
9. 1966: നാരിചീറൂകൾ പറക്കുമ്പൊൽ (short stories)
10. 1968: തണുപ്പ് (short story)
11. 1982: ' (autobiography)
12. 1987: Balyakala Smaranakal (Childhood Memoirs)
13. 1989: Varshangalkku Mumbu (novel)
14. 1990: Palayan (novel)
15. 1991: Neypayasam (short story)
16. 1992: Dayarikkurippukal (novel)
17. 1994: Neermathalam Pootha Kalam (novel)
18. 1996: Chekkerunna Pakshikal (short stories)
19. 1998: Nashtapetta Neelambari (short stories)
20. 2005: Chandana Marangal (novel)
21. 2005: Madhavikkuttiyude Unmakkadhakal (short stories)
22. 2005: Vandikkalakal (novel)


പുരസ്കാരങ്ങൾ

1. 1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
2. 2002 - എഴുത്തച്ഛൻ പുരസ്കാരം
3. സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
4. ഏഷ്യൻ വേൾഡ് പ്രൈസ്
5. ഏഷ്യൻ പൊയട്രി പ്രൈസ്
6. കെന്റ് അവാർഡ്
7. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
8. ആശാൻ വേൾഡ് പ്രൈസ്
10. മുട്ടത്തു വർക്കി അവാർഡ്