മരതകവല്ലി ഡേവിഡ്:- ആദ്യ വനിതാ പുരോഹിത

സ്ത്രീ ശരീരത്തിന്റെ വൈവിധ്യങ്ങളെ പോരായ്മകളായി ആരോപിച്ചു പുരുഷ സമൂഹവും മതവും സ്ത്രീയെ പൗരോഹിത്യത്തിൽ നിന്നും മാറ്റി നിർത്തുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഇതിനെ വെല്ലുവിളിച്ചു കേരളത്തിലെ ക്രിസ്ത്യൻ സഭകളിലെ ആദ്യത്തെ വനിതാ പുരോഹിതയായ വ്യക്തിയാണ് മരതകവല്ലി ഡേവിഡ്.

1950-ൽ ഒരു ദളിത് കുടുംബത്തിൽ ജനിച്ച മരതകവല്ലി സിഎസ്‌ഐ സഭയുടെ പുരോഹിതയയാണ് അവരോധിയ്ക്കപ്പെട്ടത്.