കൈതാങ്ങ്

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇത്തരം അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ വിവിധ മേഖലകളിൽ കൂട്ടായി പ്രവർത്തിക്കുന്നു. കൈതാങ്ങ് പദ്ധതി എന്ന സംരംഭത്തിന്റെ ഭാഗമായി കുടുമ്പശ്രീ, ആശാ വർക്കേഴ്സ്മഹിലാപ്രദാൻ ഏജന്റുമാർ, ജനമൈത്രി പോലീസ്, യൂത്ത് ക്ലബ്ബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഒരു പ്രതികരണ സംഘം രൂപീകരിക്കുന്നതിന് ഈ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് തിരഞ്ഞെടുത്ത  പഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പാക്കും. തിരഞ്ഞെടുത്ത ഓരോ വാർഡിലും മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ മൂലം തകർന്ന കുടുംബങ്ങളെയും ദുർബല കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ച കുടുംബങ്ങളെയും തിരിച്ചറിയുക, അവർക്ക് ആവശ്യമായ സാമൂഹിക പിന്തുണ നൽകിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രതിബദ്ധതയുള്ള ഒരു സാമൂഹ്യ പ്രവർത്തക/ൻ വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുകയും അതുവഴി അത്തരം നിരാലംബരായ കുടുംബങ്ങൾക്ക് സഹായം നൽകുകയും ചെയ്യും.