വനിതാ കോളേജുകളിലെ വനിതാ സെല്ലുകള്‍

ലിംഗപദവി ബോധവല്‍ക്കരണ പരിപാടികളുടെയും ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കോളേജുകളില്‍ വനിതാ സെല്ലുകള്‍ ആരംഭിച്ചു. സമൂഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് യുവജനങ്ങളെ ബോധവാന്മാരുക്കുക, ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ മാനേജ്മെന്റ് കഴിവുകള്‍ നല്‍കി അവരെ സജ്ജരാക്കുക എന്നിവയാണ് ഒരു വനിതാ സെല്ലിന്റെ പ്രധാന ലക്ഷ്യം. ലിംഗപദവി ബോധവല്‍ക്കരണ പരിശീലനം, വിവാഹത്തിന് മുന്‍പുള്ള കൗണ്‍സിലിംഗ്, ഓപ്പണ്‍ ഫോറങ്ങള്‍, സംസ്കാരിക പരിപാടികള്‍, കൈയെഴുത്തു പ്രതി പ്രസിദ്ധീകരണം, ഐടി/സോഫ്റ്റ് സ്കില്‍ പരിശീലനം, ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകള്‍, കമ്മ്യൂണിറ്റി ഇടപെടല്‍ പരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ കെ.എസ്.ഡബ്ല്യു.ഡി.സി കേരളത്തിലെ െതരഞ്ഞെടുത്ത വനിതാ കോളേജുകളില്‍ ആരംഭിച്ചു. നിലവില്‍ 62 വനിതാ കോളേജുകളില്‍ 5,000 അംഗങ്ങളുള്ള കെ.എസ്.ഡബ്ല്യു.ഡി.സി വനിതാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. ലിംഗപദവി സമത്വം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് ലിംഗപദവി സൗഹൃദ ക്യാമ്പസുകള്‍ സൃഷ്ടിക്കുന്നതിനുമായി മിക്സഡ് കോളേജുകളില്‍ വനിതാ സെല്ലുകള്‍ ആരംഭിച്ചു. 2020 മാര്‍ച്ചില്‍ വിമന്‍ സെല്‍ അംഗങ്ങളുടെ പിന്തുണയോടെ “സ്ത്രീപക്ഷകേരളം” എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു.

  • 24/7 വനിതാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് സെന്റര്‍
  • മിത്ര ഹെല്‍പ്പ് ലൈന്‍ (181) മാര്‍ച്ച് 27 ന് കെ.എസ്.ഡബ്ല്യു.ഡി.സി കേരളത്തില്‍ ആരംഭിച്ചു. എല്ലാ ദിവസവും 24 മണിക്കൂറും ആവശ്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് സമീപിക്കാവുന്ന വിധത്തിലുള്ള ഒരു സംവിധാനമാണിത്. എല്ലാ സമയത്തും സ്ത്രീകള്‍ക്ക് ഒരു പിന്തുണാ സാഹചര്യം സൃഷ്ടിക്കുന്നതിനും ദുരിതത്തിലായ സ്ത്രീകള്‍ക്ക് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അടിയന്തര പ്രതികരണ സംവിധാനമായും ഹെല്‍പ്പ് ലൈന്‍ വിഭാവനം ചെയ്യുന്നു. ഇതുവരെ 78,436 കേസുകളില്‍ ഹെല്‍പ്പ് ലൈന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കൂടാതെ വൈദ്യശാസ്ത്ര, നിയമ സംവിധാനം, പോലീസ് എന്നിവയുടെ അകമഴിഞ്ഞ സഹായത്തോടു കൂടി മിത്ര കോള്‍ റെസ്പോണ്‍സ് ടീം വേഗത്തില്‍ ജുഡീഷ്യല്‍ സേവനങ്ങള്‍ നല്‍കുന്നത് ശ്രദ്ധേയമാണ്. മിത്ര 181, ഒ.എസ്.സി (സഖി എന്നറിയപ്പെടുന്ന വണ്‍ സ്റ്റോപ്പ് സെന്ററുകള്‍), സംസ്ഥാന പോലീസ് എന്നിവരുടെ സംയോജിത പരിശ്രമം മൂലം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയുന്നു
  • കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തയില്‍ ആദിവാസി വനിതാകള്‍ക്കായി സംയോജിത നൈപുണ്യ വികസന കേന്ദ്രം കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ നൈപുണ്യവും ഉപജീവന ആവശ്യങ്ങളും മനസിലാക്കാന്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരെയും കോര്‍പ്പറേഷന്‍ നിയമിച്ചു. നിരവധി പരിശീലന പരിപാടികളും വര്‍ക്ക് ഷോപ്പുകളും നടത്തി. ഒരു കമ്മ്യൂണിറ്റി അടുക്കളയും പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു വിവര കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ട് സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഇത് വികസിക്കുകയും കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കില്‍ വച്ച് 4 ആദിവാസി സ്ത്രീകള്‍ക്ക് ടൈലറിംഗിനായി വിപുലമായ പരിശീലനം നല്‍കുകയും ചെയ്തു.
  • വിദേശ രാജ്യങ്ങളില്‍ ജോലി ആഗ്രഹിക്കുന്ന നേഴ്സിംഗ്/ബിരുദധാരികള്‍ക്ക് വേണ്ടി കെ.എസ്.ഡബ്ല്യു.ഡി.സി യുടെ നേതൃത്വത്തില്‍ സി.എം.ഡി യും ഒ.ഡി.സി.ഇ.സി യുമായും ചേര്‍ന്നു കൊണ്ട് സമഗ്രമായ ഫിനിഷിംഗ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു