സ്ത്രീകളുടെ പോഷക നിലവാരം
ദേശീയ കുടുംബ ആരോഗ്യ സർവ്വേ 4 പ്രകാരം, 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ നാൽപ്പത്തിരണ്ട് ശതമാനം പേരും വളരെ മെലിഞ്ഞതോ അമിതഭാരമുള്ളവരോ ആണ്. സ്ത്രീകൾക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത മെലിഞ്ഞവരേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണ്. അമിതവണ്ണം ഉള്ള 32 ശതമാനം സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനം സ്ത്രീകൾ വളരെ മെലിഞ്ഞവരാണ്. പോഷകാഹാരക്കുറവ് ചെറുപ്പക്കാരിൽ സാധാരണമാണ്, പ്രത്യേകിച്ച് വിവാഹം കഴിച്ചിട്ടില്ലാത്തവരിലും പട്ടികവർഗ്ഗക്കാരിലും. പ്രായമായവരിൽ ആണ് അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്, കൂടാതെ സ്കൂൾ വിദ്യാഭ്യാസം കുറഞ്ഞവരിലും. (എൻ എഫ് എച് എസ് 4 )