എം. ഡി. രത്നമ്മ

Rathnamma

എം. ഡി. രത്നമ്മ (1943-)

1943 ഒക്ടോബര്‍ 15-ന് തിരുവല്ലയിലാണ് എം. ഡി. രത്നമ്മ ജനിയ്ക്കുന്നത്. മുക്കുതല, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ രത്നമ്മ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ അധ്യാപികയായി 1966 ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ച അവർ 1999-ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ഹിന്ദിവിഭാഗം മേധാവിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

നോവലിസ്റ്റായി മലയാള സാഹിത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച രത്നമ്മ 'മകൻ എന്റെ മകൻ', 'ആദ്ധ്യായം ഒന്ന് മുതൽ', 'നാളെ ഞങ്ങളുടെ വിവാഹം' എന്നിങ്ങനെ മൂന്നു മലയാള ചിത്രങ്ങൾക്ക് കഥയെഴുതിയിട്ടുണ്ട്. 

സമഗ്രസംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 2013-ൽ രത്നമ്മയ്ക്ക് ലഭിച്ചു.

കൃതികള്‍

കോവളം
എട്ടുകാലി
ആദിമധ്യാന്തങ്ങള്‍
ശൈത്യം
എന്ന് സ്വന്തം ഹരിപ്രിയ
അനിലയുടെ സ്വപ്നങ്ങള്‍
വധു
ഉറങ്ങു സൗമ്യേ ഉറങ്ങു
കീര്‍ത്തി
ആത്മഹത്യാ മുമ്പ്
ഇനി സുമിത്ര ഉറങ്ങട്ടെ
എവിടെയോ ഒരു തീരം
ദിവ്യമോഹനം
ദ്രൗപതി
എന്നും നിന്റെ സൂര്യന്‍
നാളെ ഞങ്ങളുടെ വിവാഹം