ഗായത്രി അശോകൻ
ഗായത്രി അശോകൻ
മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയുമാണ് ഗായത്രി അശോകൻ. തൃശൂർ സ്വദേശിയായ ഗായത്രി ചെറുപ്പകാലത്ത് തന്നെ സംഗീതം അഭ്യസിച്ച് തുടങ്ങിയെങ്കിലും ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനേതാവായാണ് സിനിമാ രംഗത്തേയ്ക്ക് കടന്നു വന്നത്. അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലെb"ദീന ദയാലോ രാമാ" എന്ന ഗാനത്തിലൂടെയാണ് അവർ ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തിയത്.
“സസ്നേഹം സുമിത്ര” എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചൻ ഈണം നൽകിയ, എന്തേ നീ കണ്ണാ എന്ന ഗാനത്തിന് 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ കിനാവിലെ എന്ന ഗാനത്തിന് ഫെഫ്ക പുരസ്കാരം നേടി.