അഡ്വ. എ. നഫീസത്ത് ബീവി
അഡ്വ. എ. നഫീസത്ത് ബീവി (1924-2015
രണ്ടാം കേരള നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നുമാണ് കോൺഗ്രസ്സ് ടിക്കറ്റിൽ അഡ്വ. എ. നഫീസത്ത് ബീവി നിയമസഭയിലെത്തുന്നത്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന അവർ, അക്കാലത്ത് സ്പീക്കറായിരുന്ന കെ. എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസവും പിന്നീട് സ്പീക്കറായ സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും സ്പീക്കറുടെ ചുമതല വഹിച്ചട്ടുണ്ട്.
ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയ അവർ 1952 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. കെ.പി.സി.സി. അംഗം, കെ.പി.സി.സി. നിർവാഹകസമിതി അംഗം, എ.ഐ.സി.സി. മെമ്പർ എന്നിങ്ങനെ പ്രവർത്തിച്ചു. 1967ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരിയിലും 1979ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരത്തും മത്സരിച്ച് പരാജയപ്പെട്ടു. മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നഫീസത്ത് ബീവി മഹിളാ കോൺഗ്രസ്സ് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.
കൊച്ചിന് റിഫൈനറി, എച്ച്.ഐ.എല്‍ എന്നിവയില്‍ ഡയറക്ടറും .സ്റ്റേറ്റ് ഓർഫനേജ് ബോർഡ് അംഗം, സാമൂഹികക്ഷേമ ഉപദേശക ബോർഡ് അംഗം, വനിതാ കമീഷൻ അംഗം എന്നീ നിലകളിലും നഫീസത്ത് ബീവി പ്രവർത്തിച്ചു.