ആരോഗ്യ വികസനം : ഒരു ശാസ്ത്രീയ വിശകലനം

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ വികസനം

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി സംസ്ഥാനതിനകത്ത് തന്നെയുള്ള പുരുഷന്മാരുമായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള സ്ത്രീകളുമായും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ ഉയര്‍ന്ന സാമൂഹ്യ വികസനത്തെയാണ് പ്രതിഫലിപ്പിക്കുന്നത് ആരോഗ്യ സൂചകങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തെ സ്ത്രീകൾക്ക് വളരെ അനുകൂലമാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യ നിരക്ക് 70.4 വയസാണ്. കേരളത്തില്‍ ജനിക്കുന്ന സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യമായ 77.8 വയസ്സ് എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം എല്ലാ ജനസംഖ്യാ സൂചകങ്ങളും കേരളത്തിലെ സ്ത്രീകൾക്ക് അനുകൂലമാണ് 

ഇന്ത്യയിലെയും കേരളത്തിലെയും സ്ത്രീകളുടെ ആരോഗ്യസ്ഥിതി

ക്രമ നം. സൂചകങ്ങള്‍ കേരളം ഇന്ത്യ
1 ശിശുമരണ നിരക്ക്# ആകെ 7 32
പുരുഷന്മാര്‍ 9 32
സ്തീകള്‍ 5 33
2 ശരാശരി വിവാഹ പ്രായം * 18 വയസിന് താഴെ ഉള്ളവര്‍ സ്ത്രീകള്‍ 17 16.8
18-20 19.1 19.2
21 വയസിന് മുകളില്‍ ഉള്ളവര്‍ 24.6 24
ആകെ പ്രായം ഉള്ളവരില്‍ 23.2 22.3
3 മാതൃ മരണ നിരക്ക് ** ആകെ 43 113
4 60 വയസ്സിനും അതിനുമുകളിലും ഉള്ളവരിലെ ലിംഗപദവി അനുസരിച്ച് ആകെ 12.9 8.1
പുരുഷന്മാര്‍ 12.2 7.8
സ്ത്രീകള്‍ 13.7 8.4
5 ശരാശരി ആയുർദൈർഘ്യം *** ആകെ 75.3 69.4
പുരുഷ്മാര്‍ 72.5 68.2
സ്ത്രീകള്‍ 77.9 70.7

അവലംബം: # എസ്.ആര്‍എസ് മേയ് 2020
*എസ്.ആര്‍എസ് സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2018
** എം.എം.ആര്‍ നെ ക്കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിൻ 2016-18
*** എസ്.ആര്‍എസ് ലൈഫ് ടേബിൾ 2014-18

സംസ്ഥാനത്ത് മാതൃ പരിചരണത്തിനായി വിപുലമായ പൊതു വ്യവസ്ഥകള്‍ കൊണ്ടുവന്നതിന്റെ ഭാഗമായി ഉണ്ടായ പ്രതിഫലനമാണ് മാതൃമരണ നിരക്കിലുള്ള കുറവും സ്ത്രീകളുടെ ഉയർന്ന ആയുർദൈർഘ്യവും. ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം വഴി മാതൃ പരിചരണവും ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ എല്ലാ പ്രസവവും ഉറപ്പാക്കാനും സഹായിക്കുന്നു. അതുപോലെ, കൗമാര ഗർഭധാരണം കേരളത്തിൽ വളരെ കുറവാണ്. കൂടുതൽ വിവരങ്ങൾക്ക് പട്ടിക 8.1.5 കാണുക. പൊതുജനാരോഗ്യ സംരക്ഷണം നൽകുന്നതിൽ കേരള സർക്കാർ നിലവില്‍ വന്നതുമുതല്‍ ദശാബ്ദങ്ങളായി നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടങ്ങൾ.

 മാതൃ പരിചരണത്തിന്റെ സൂചകങ്ങൾ

  ഇന്ത്യ കേരളം
സൂചകങ്ങള്‍ എന്‍.എഫ്.എച്ച്.എസ് -2
(1998-99)
എന്‍.എഫ്.എച്ച്.എസ്-3
(2005-06)
എന്‍.എഫ്.എച്ച്.എസ്-4
(2015-16)
എന്‍.എഫ്.എച്ച്.എസ്-5
(2019-20)
എന്‍.എഫ്.എച്ച്.എസ് -2
(1998-99)
എന്‍.എഫ്.എച്ച്.എസ്-3
(2005-06)
എന്‍.എഫ്.എച്ച്.എസ്-4
(2015-16)
എന്‍.എഫ്.എച്ച്.എസ്-5
(2019-20)
കൗമാര പ്രായക്കാരിലെ ഗര്‍ഭധാരണം ലഭ്യമല്ല 16 7.9 ലഭ്യമല്ല ലഭ്യമല്ല 5.8 3 2.4
പ്രസവ പൂർവ പരിശോധന- അമ്മമാരുടെ അനുപാതം 20.0** 43.9 58.6 ലഭ്യമല്ല 64.9** 91.9 95.1 93.6
ആശുപത്രികളിലെ ജനനങ്ങൾ (ശതമാനം) 33.6 38.7 78.9 ലഭ്യമല്ല 93.0 99.3 99.8 99.8
അമ്മയും ശിശു സംരക്ഷണവും (എം.സി.പി) കാർഡ് ഉടമ (ശതമാനം) ലഭ്യമല്ല ലഭ്യമല്ല 89.3 ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല 84.2 91.3
ആകെ പ്രത്യുല്പാദന നിരക്ക് (കുട്ടികൾ/സ്ത്രീകള്‍ക്കുള്ള ശരാശരി കുട്ടികള്‍ ) 2.85 2.7 2.2 ലഭ്യമല്ല 1.96 1.9 1.6 1.8
സമ്പൂര്‍ണ്ണ പ്രസവ പൂർവ പരിശോധന (ശതമാനം) ലഭ്യമല്ല 11.6 21 ലഭ്യമല്ല ലഭ്യമല്ല 66.7 61.2 ലഭ്യമല്ല
അമ്മമാർക്ക് പ്രസവാനന്തര പരിചരണംലഭിച്ചത്(ശതമാനം) ലഭ്യമല്ല 34.6 62.4 ലഭ്യമല്ല ലഭ്യമല്ല 84.6 88.7 93.3
സിസേറിയനിലൂടെയുള്ള പ്രസവം (ശതമാനം) 7.1 8.5 17.2 ലഭ്യമല്ല 29.3 30.1 35.8 38.9
കൗമാര പ്രായക്കാരിലെ വിളർച്ച (ശതമാനം) 73.3* 55.3 53.1 ലഭ്യമല്ല 45.7* 32.8 34.3 36.3
ഗർഭാവസ്ഥയിൽ അനുഭവിച്ച അക്രമം (ശതമാനം) ലഭ്യമല്ല ലഭ്യമല്ല 3.9 ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല 1.2 0.5

അവലംബം : ദേശീയ കുടുംബ ആരോഗ്യ സർവേ
*എല്ലാ പെണ്‍കുട്ടികളും ഉള്‍പ്പെടെ;
** മൂന്നോ അതില്‍ അധികമോ പ്രസവ പൂർവ പരിശോധന നടത്തിയവര്‍

ജീവിത ശൈലി ആരോഗ്യ സൂചകങ്ങളിൽ ഉയർന്ന സാക്ഷരത, വിദ്യാഭ്യാസ നില, ആരോഗ്യപരമായ അനുകൂല സൂചകങ്ങൾ എന്നിവ പ്രതിഫലിക്കുന്നില്ല. ശരീര ഭാര സൂചിക പ്രകാരം അമിതവണ്ണവും വിളർച്ചയും കണക്കിലെടുക്കുമ്പോൾ, 2015-16 ലെ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളുടെ സ്ഥാനം മികച്ചതല്ല. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുേമ്പാൾ, ഭാരക്കുറവ് നേരിടുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ കുറവാണെങ്കിലും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലേയും ഇന്ത്യയിലേയും സ്ത്രീകളുടെ അവസ്ഥ മോശമാണ്. എന്നാൽ അമിതവണ്ണത്തിന്റെ കാര്യത്തിൽ കേരളത്തിലെ സ്ത്രീകളുടെ ശതമാനം ഇന്ത്യയേക്കാളും സംസ്ഥാനത്തെ പുരുഷന്മാരേക്കാളും കൂടുതലാണ്. വിളർച്ചയുടെ കാര്യത്തിൽ, 2005-06 മുതൽ 2015-16 വരെ ഉള്ള ശതമാനത്തില്‍ വർദ്ധനവ് കാണാമെങ്കിലും കേരളത്തിന്റെ സ്ഥിതി അഖിലേന്ത്യാ ശരാശരിയേക്കാൾ മികച്ചതാണ് 

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി പോഷക അളവ് മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന വകുപ്പ് വഴി സംസ്ഥാനത്തൊട്ടാകെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാര ക്ലിനിക്കുകൾ തുറന്നു. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെയും ആറ് കോർപ്പറേഷനുകളിലെയും ഐസിഡിഎസ് ഓഫീസുകളിൽ ഈ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ 2019-20,

പ്രകാരം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വിളർച്ചയുടെ കണക്കുകള്‍ ഒട്ടും ശുഭ സൂചകം അല്ലാത്തതിനാല്‍ ഇത് അനിവാര്യവും വളരെ സമയോജിതവും ആണെന്ന് മനസിലാക്കാന്‍ കഴിയും. ബലഹീനത, മുരടിപ്പ്, ഭാരക്കുറവ് എന്നിവ കാണുന്ന 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാരിലും ഗർഭിണികളിലും 2015-16 മുതൽ വിളർച്ചയുടെ കണക്കില്‍ വര്‍ധനവ് ഉണ്ടായതായി കാണുന്നു (ദി ഹിന്ദു, ഡിസംബർ 13, 2020).