ആരോഗ്യ പരിപാലനം- ചരിത്രവും പരിണാമവും
കേരളത്തിന് ചിട്ടപ്പെടുത്തിയ ആരോഗ്യ പരിപാലനത്തിന്റെ നീണ്ട ചരിത്രമുണ്ട് . യൂറോപ്യൻ വൈദ്യശാസ്ത്രത്തിന്റെ വരവിനു മുൻപ്, ആയുർവേദ വൈദ്യന്മാർ അവരുടെ ചികിത്സാരീതികൾ അവരുടെ തന്നെ തലമുറകൾക്കു കൈമാറിവന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ പഴയ സംസ്ഥാനങ്ങളായ തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാട്ടുരാജാക്കന്മാർ പാശ്ചാത്യ പരിചരണ സമ്പ്രദായം അവർക്ക് ലഭ്യമാക്കുന്നതിന് മുൻകൈയെടുത്തു. 1879 ലെ രാജകീയ പ്രഖ്യാപനത്തിൽ പൊതുജനങ്ങൾക്കും തടവുകാർക്കും വിദ്യാർത്ഥികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കി.
അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പൊതുജനാരോഗ്യ അധികാരികൾ കോളറ പടരുന്നതിനെതിരെ നടപടികൾ സ്വീകരിച്ചിരുന്നു എന്നാണ്. ഇതോടൊപ്പം തന്നെ കൊക്കപ്പുഴു, മന്തുരോഗം എന്നിവ നിയന്ത്രിക്കാനും നടപടികൾ സ്വീകരിച്ചിരുന്നു. ഗ്രാമപ്രദേശത്ത് പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് പല ആശയങ്ങളും സംയോജിപ്പിച്ചു ഒരു ആരോഗ്യ യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ സേവനങ്ങളുടെ വികസനം പ്രതിരോധ പരിചരണത്തിൽ മാത്രം ഒതുങ്ങിയില്ല. പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ പ്രവ്വേണ്യം നേടിയിട്ടുള്ള സംസ്ഥാനത്തെ വ്യക്തികളെ സർക്കാരിലെ പ്രധാന തസ്തികകളിലേക്ക് നിയമിച്ചു. ഉദാഹരണത്തിന് 20-ആം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തിരുവിതാംകൂറിലെ സർജൻ ജനറൽ ജനറലായി ഡോ. മേരി പുന്നെൻ ലൂക്കോസിനെ നിയമിച്ചു.വനിതാ ഡോക്ടർമാർ വിരളമായിരുന്നു കാലഘട്ടത്തിൽ സർജൻ ജനറലായി നിയമിതയായ ആദ്യ ഇന്ത്യൻ വനിതയാണ് ഡോ. മേരി.
ആരോഗ്യ സേവനങ്ങളുടെ വികസനം പൂർണമായത് മറ്റു ചില സംരംഭങ്ങൾ കൂടി ആരംഭിച്ചതിനാലാണ് അതായത് സുരക്ഷിതമായ കുടിവെള്ളം നൽകാനുള്ള സംരംഭങ്ങൾ, പ്രാഥമിക വിദ്യാഭ്യാസം (സ്ത്രീകൾക്കായുള്ള വിദ്യാഭ്യാസം ഉൾപ്പെടെ ) എന്നിവ. മറ്റൊരു പ്രധാന ഘടകം വിദൂര പ്രദേശങ്ങളിൽ ക്രിസ്ത്യൻ സഭകളുടെ ആഭിമുഖ്യത്തിൽ മിഷൻ ആശുപത്രികൾ സ്ഥാപിക്കുക എന്നതായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ പെൺകുട്ടികൾ നഴ്സിംഗ് ഒരു കരിയറായി ഏറ്റെടുക്കാൻ തല്പരരായിരുന്നു.
1956 നവംബർ 1 ന് ഇപ്പോഴത്തെ കേരള സംസ്ഥാനം രൂപപ്പെടുന്ന സമയത്ത് വൈദ്യ പരിചരണസംവിധാനം എല്ലാ പൗരന്മാർക്കും പ്രാപ്യമായിരുന്നു. സംസ്ഥാനം രൂപീകരിച്ച സമയം മുതൽ, ഗവണ്മെന്റ് ബഡ്ജറ്റിന്റെ ഒരു വിഹിതം ആരോഗ്യത്തിനായി പരിഗണിച്ചിരുന്നു. സർക്കാർ വികസന ചെലവിന്റെ വലിയ പങ്ക് സാമൂഹിക മേഖലയിലുള്ള ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായാണ് നിക്കിവയ്ക്കുന്നത്. സംസ്ഥാന രൂപീകരണം മുതൽ 1980 കളുടെ ആരംഭം വരെയുള്ള കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു ഗവണ്മെന്റ് ആരോഗ്യ സേവനത്തിന്റെ വലിയ വളർച്ചയും വികാസവും.
നിലവിൽ കേരളത്തിലെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടതാണ്. സാമൂഹ്യ വികസന മേഖലയിലെ (വിദ്യാഭ്യാസം, ആരോഗ്യം, കുടുംബാസൂത്രണം, പൊതുവിതരണ സംവിധാനം, ഭൂപരിഷ്കരണം) നേട്ടങ്ങൾക്ക് കേരളം പ്രശസ്തമാണ് .ഒരു ജനസമൂഹത്തിലെ സാമൂഹിക വികസനത്തിന്റെ നിർണായക സൂചകമാണ് ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുകയെന്നത് ഒപ്പം തന്നെ ആരോഗ്യ പരിചരണം എല്ലാവിഭാഗങ്ങൾക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം പ്രത്യേകിച്ചും നിരാലംബരായവർക്ക്. ആരോഗ്യനിലയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച നിലവാരത്തിലാണ്. കേരളം ആരോഗ്യ സൂചികകളുടെ കാര്യത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു (ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ മരണനിരക്ക്, ജനനനിരക്ക്,ശിശുമരണ നിരക്ക്).എന്നിരുന്നാലും സംസ്ഥാനം ജീവിതശൈലി രോഗങ്ങളുടെയും ( പ്രമേഹം, രക്താസമ്മർദ്ദം , ഹൃദ്രോഗം, കാൻസർ, വയോജന പ്രശ്നങ്ങൾ) സാംക്രമിക രോഗങ്ങളുടെയും (ചിക്കുൻഗുനിയ, ഡെങ്കി, ലെപ്റ്റോസ്പിറോസിസ്, പന്നി പനി) പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീകളുടെ ഉയർന്ന പദവി അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ലിംഗ വികസന സൂചികയുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാമതാണ്.
References
(1) Kutty, V. R. (2000). Historical analysis of the development of health care facilities in Kerala State, India. Health policy and planning, 15(1), 103-109.