സുമംഗല

സുമംഗല എഴുത്തു നിർത്തി | പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി

സുമംഗല (1934-

1934 മെയ് 16-ന്‌ പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ച ലീല നമ്പൂതിരിപ്പാട് സുമംഗല എന്ന പേരിലാണ് സാഹിത്യലോകത്ത് പ്രശസ്തിയാർജ്ജിച്ചത്. മികച്ച ബാലസാഹിത്യത്തിനുള്ള സാഹിത്യ അക്കാദമിയുടെ അവാർഡ് രണ്ട് തവണ ലഭിച്ച വനിതാ എഴുത്തുകാരിയാണ് സുമംഗല.

ദേശമംഗലത്ത് മന എന്നായിരുന്നു ഭര്‍ത്താവ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ ഇല്ലത്തിന്റെ പേര്. അതിൽ നിന്നു ‘മംഗല’ എടുത്തു. മുന്നിൽ സു കൂട്ടിച്ചേർത്ത് സുമംഗലയായി എന്നാണു ലീല തന്റെ സാഹിത്യപേരായ സുമംഗല ഉണ്ടായതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്.

കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ച ലീല നമ്പൂതിരിപ്പാട് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു.

കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് 1979-ൽ
മിഠായിപ്പൊതി എന്ന കൃതിയ്ക്ക് ലഭിച്ചു. 2010-ൽ നടന്നു തീരാത്ത വഴികൾ എന്ന കൃതിയ്ക്ക് മികച്ച ബാലസാഹിത്യത്തുനുള്ള അവാർഡ് രണ്ടാമതും സുമംഗലയ്ക്ക് ലഭിച്ചു

sum

കൃതികൾ

ബാലസാഹിത്യം

പഞ്ചതന്ത്രം (പുനരാഖ്യാനം)
തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
കുറിഞ്ഞിയും കൂട്ടുകാരും
നെയ്‌പായസം
തങ്കക്കിങ്ങിണി
മഞ്ചാടിക്കുരു
മിഠായിപ്പൊതി
കുടമണികൾ
മുത്തുസഞ്ചി
നടന്നു തീരാത്ത വഴികൾ

നിഘണ്ടു

പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം)

നോവലുകൾ

കടമകൾ
ചതുരംഗം
ത്രയ്യംബകം
അക്ഷഹൃദയം
ചെറുകഥാസമാഹാരം
നുണക്കുഴികൾ

ചരിത്രം

കേരളകലാമണ്ഡലം ചരിത്രം

പുരസ്‌ക്കാരങ്ങൾ 

കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം)
കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി)
ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്നു തീരാത്ത വഴികൾ എന്ന പുസ്തകത്തിന്[1].
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം - 2013[2][3]
ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017)
പൂന്താനം-ജ്ഞാനപ്പാന പുരസ്ക്കാരം