മറ്റു ജൻഡറുകളെപോലെ സ്ത്രീകൾക്കും തുല്യ അവകാശം ഉണ്ടെന്ന ആശയവും അതിനുവേണ്ടിയുള്ള പോരാട്ടവുമാണ് ഫെമിനിസം അഥവാ സ്ത്രീ സമത്വവാദം. വീട്, ജോലി സ്ഥലം, പൊതു ഇടങ്ങൾ എന്നുവേണ്ട സമൂഹത്തിലെ ഏതൊരു ജൻഡറും ഇടപഴുകുന്ന വിവിധ മേഖലകളിൽ അവർക്കൊപ്പം തന്നെ സ്ത്രീയ്ക്കും തുല്യവകാശം ഉണ്ട്. എന്നാൽ പുരുഷാധിപത്യ സമൂഹം സ്ത്രീയുടെ ഇത്തരം അവകാശങ്ങളെയും അധികാരത്തെയും അംഗീകരിച്ചു കൊടുക്കുവാൻ തയ്യാറായിട്ടില്ല. ഇതിനെതിരെയുള്ള നിരന്തരമായ പോരാട്ടമാണ് ഫെമിനിസം.