ദളിത് ഫെമിനിസം
പുരുഷാധിപത്യ സമൂഹത്തിൽ നിന്നുള്ള അടിച്ചമർത്തലുകൾക്കും അവഗണനകൾക്കും പുറമെ മറ്റു സ്ത്രീകളെ (സവർണ്ണ) അപേക്ഷിച്ച് ജാതീയമായ ഉച്ചനീചത്വങ്ങൾക്കു നിരന്തരം ഇരയാകുന്നവരാണ് ദളിത് സ്ത്രീകൾ. ഇതിനു പുറമെ അതിജീവനത്തിനുള്ള അവസരം, വിവിധ മേഖലകളിലെ അവസര സമത്വം വാസസ്ഥലത്തിന്റെ അവസരം തുടങ്ങിയവയെല്ലാം നിഷേധിയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് ദളിത് സ്ത്രീകൾ ഉള്ളത്.
ചുരുക്കി പറഞ്ഞാൽ ഇതര ജാതി മത വിഭാഗങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് തുല്യത ലഭിച്ചാൽ പോലും ദളിത് സ്ത്രീകൾക്ക് ആ തുല്യത ലഭിയ്ക്കുന്നില്ലെന്നുള്ള തിരിച്ചറിവും അതിനെതിരെയുള്ള പോരാട്ടവുമാണ് ദളിത് ഫെമിനിസം.