ചുനങ്ങാട് കുഞ്ഞിക്കാവമ്മ
ചുനങ്ങാട് കുഞ്ഞിക്കാവമ്മ
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്, സ്വാതന്ത്ര്യ സമര പോരാളി എന്നീ നിലകളിൽ പ്രശസ്തയാണ് ചുനങ്ങാട് കുഞ്ഞിക്കാവമ്മ.
വിദേശ വസ്ത്രങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കുഞ്ഞിക്കാവമ്മയെ ബ്രിട്ടീഷ് സർക്കാർ മൂന്ന് വര്ഷം കണ്ണൂർ ജയിലിൽ അടച്ചു. 1938-ൽ കുഞ്ഞിക്കാവമ്മ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.