ബി. അരുന്ധതി

 

Mollywood Singer B Arundhathi Biography, News, Photos, Videos | NETTV4U

ബി. അരുന്ധതി

മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങൾക്കായി നിരവധി ഗാനങ്ങൾ ആലപിച്ച ബി. അരുന്ധതി ക്ലാസിക്കൽ സംഗീതജ്ഞയും പിന്നണിഗായികയുമാണ്.
റ്റി.ആർ. സുബ്രമണ്യം, ഡോ.ഓമനക്കുട്ടി എന്നിവരുടെ കീഴിൽ കർണ്ണാടക സംഗീതം അഭ്യസിച്ച അരുന്ധതി രാക്കുയിലിൻ രാഗസദസ്സിൽ, സ്വാതി തിരുനാൾ, ദേവാസുരം, ഹിറ്റ്ലർ തുടങ്ങിയ നിരവധി ചിത്രണങ്ങൾക്കായി പിന്നണി പാടി. ഗൗരീശങ്കരം എന്ന സിനിമയിലെ "പാൽക്കടലിൽ പള്ളികൊള്ളും... എന്ന ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.

1992-ൽ മികച്ച പിന്നണിഗായികക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം അരുന്ധതിയെ തേടിയെത്തി. 2002-ൽ തുളസീവന സംഗീത പരിഷദ് ഏർപ്പെടുത്തിയ തുളസീവന പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ അരുന്ധതിയെ തേടിയെത്തിയിട്ടുണ്ട്. 

നിലവിൽ കൊല്ലം ശ്രീനാരായണ കോളേജിലെ മുതിർന്ന സംഗീത അദ്ധ്യാപികയായി ജോലിനോക്കുന്നു.