മംഗല്യ പദ്ധതി

മംഗല്യ പദ്ധതി

സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ ബന്ധം  വേര്‍പ്പെടുത്തിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് 'മംഗല്യ' പദ്ധതി.

പദ്ധതി മാനദണ്ഡം

  1. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ (മുന്‍ഗണനാ ലിസ്റ്റില്‍   ഉള്‍പ്പെട്ടവര്‍) ആയിരിക്കണം.
  2. ഭര്‍ത്താവിന്റെ മരണം കാരണം വിധവയായി  തീര്‍ന്നവര്‍ നിയമപ്രകാരം      വിവാഹ    മോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് 7 വര്‍ഷം കഴിഞ്ഞവര്‍,    ഭര്‍ത്താവിനെ കാണാതായി 7 വര്‍ഷം കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് അര്‍ഹത.
  3. പുനര്‍ വിവാഹം രജിസ്റ്റര്‍  ചെയ്തിരിക്കണം.
  4. അപേക്ഷകര്‍  18 നും 50 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം.
  5. വിവാഹം കഴിഞ്ഞ് 6 മാസത്തിനകം അപേക്ഷ  സമര്‍പ്പിക്കണം.

അപേക്ഷിക്കേണ്ട വിധം

  1. അപേക്ഷ ഫോറം (നിശ്ചിത മാതൃകയിലുള്ളത്.)
  2. ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്
  3. വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ ആയതിന്റെ  കോടതി ഉത്തരവ്   /ഭര്‍ത്താവിനെ കാണാതായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ എന്നിവര്‍ക്ക് വില്ലേജ്   ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
  4. അപേക്ഷകയുടെ  ജനനതീയതി തെളിയിക്കുന്ന രേഖ
  5. പുനര്‍ വിവാഹം  രജിസ്റ്റര്‍ ചെയ്ത  സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
  6. അപേക്ഷകയുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്
  7. റേഷന്‍  കാര്‍ഡിന്റെ കോപ്പി

സഹായഹസ്തം

സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള  വിധവകള്‍ക്കു് സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് 'സഹായഹസ്തം' ‍ജില്ലാതല  മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ കമ്മിറ്റി തെരഞ്ഞടുക്കുന്ന ഗുണഭോക്താവിന് 30,000/- രൂപ  ഒറ്റത്തവണ ധനസഹായം നല്‍കുന്നു.  ഒരു ജില്ലയില്‍  നിന്നും ഒരു വര്‍ഷം 10 പേര്‍ക്ക്  ഇപ്രകാരം  ധനസഹായം അനുവദിക്കുന്നു.

അര്‍ഹത മാനദണ്ഡം

  1. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സില്‍ താഴെ പ്രായമുള്ള    വിധവകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
  2. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മ്കള്‍    തുടങ്ങിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് മുന്‍ഗണന  ഉണ്ടായിരിക്കും.
  3. ഗുണഭോക്താവിന്റെ  വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
  4. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍  ഉള്ളവര്‍, ഭിന്നശേഷിക്കാരായ മ‌ക്കള്‍,     പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബം  എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. 
  5. ഈ പദ്ധതി  പ്രകാരം മുന്‍പ് ധന സഹായം ലഭിച്ചിട്ടുള്ളവര്‍  മറ്റ് സര്‍ക്കാര്‍    വകുപ്പുകളില്‍ നിന്ന്  സ്വയം തൊഴില്‍ ചെയ്യുന്നതിന്  ധനസഹായം    ലഭിച്ചിട്ടുള്ളവര്‍ എന്നിവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.
  6. ഒറ്റത്തവണ  ധനസഹായം കൊണ്ട്  തുടങ്ങുന്ന സംരഭം കുറഞ്ഞത് 5     വര്‍ഷമെങ്കിലും  നടപ്പാക്കിയിരിക്കണം.

പദ്ധതി നടപ്പിലാക്കുന്ന  വിധം

ഓരോ വര്‍ഷവും  ശിശു വികസന പദ്ധതി ഓഫീസര്‍ മുഖേനെ അപേക്ഷകള്‍ സ്വീകരിച്ച്  ജില്ലാതല മോണിറ്ററിംഗ്  ആന്റ് ഇവാല്യൂവേഷന്‍ കമ്മിറ്റി  അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടത്തുന്നു.