മധുശ്രീ നാരായൺ

Madhushree Narayan - Wikipedia 

മധുശ്രീ നാരായൺ (

ചെറുപ്പത്തിലേ പിതാവിന്റെ അടുത്ത നിന്ന് സംഗീതം പഠിച്ച മധുശ്രീ നാരായൺ ആറാം വയസ്സിൽ മകൾക്ക് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് വന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമായ രമേഷ് നാരായൺനാണു മധുശ്രീയുടെ പിതാവ്.  ഇടവപ്പാതി എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി' എന്ന ഗാനം ആലപിച്ചതിനു മധുശ്രീയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള 2015-ലെ കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 2019-ലും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കോളാമ്പി എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന പാട്ടിലൂടെ മധുശ്രീ സ്വന്തമാക്കി.