വനിതാവികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികൾ
വായ്പാ പദ്ധതികള്‍
- സ്വയം തൊഴില്‍ വായ്പാ പദ്ധതി
- വിദ്യാഭ്യാസ വായ്പാ പദ്ധതി
- ലഘു വായ്പാ പദ്ധതി
പിന്നോക്ക വിഭാഗം
യോഗ്യതാ മാനദണ്ഡം
- സര്‍ക്കാര്‍ അംഗീകരിച്ച പിന്നോക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉള്‍പെട്ട ആളായിരിക്കണം
- വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപയും വരെയാണ്.
- പ്രായ പരിധി സ്വയം തൊഴില്‍ വായ്പകള്‍ക്ക് 18 നും 55 നും മദ്ധ്യേയും, വിദ്യാഭ്യാസ വായ്പകള്ക്ക് 18 നും 32 നും മദ്ധ്യേയും ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 5 ലക്ഷം രൂപ വരെ 6% (വാര്‍ഷിക പലിശ)
5 മുതല്‍ 10 ലക്ഷം രൂപ വരെ 8%( വാര്‍ഷിക പലിശ)
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
പിഴ പലിശ : 6%
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം
വിദ്യാഭ്യാസ വായ്പാ പദ്ധതി
a. ഇന്ത്യയില്‍ പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 10 ലക്ഷം രൂപവരെ.( 2.5 ലക്ഷം പ്രതിവര്‍ഷം)
പലിശ നിരക്ക് : 3.5% വാര്‍ഷിക പലിശ
പിഴപലിശ : 6% വാര്‍ഷിക പലിശ
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
b. വിദേശത്തു പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 20 ലക്ഷം രൂപവരെ.( 4 ലക്ഷം പ്രതിവര്‍ഷം)
പലിശ നിരക്ക് : 3.5% വാര്‍ഷിക പലിശ
പിഴപലിശ : 6% വാര്ഷിപക പലിശ
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10,00,000/- രൂപ വരെ
പരമാവധി അംഗ പരിധി : 20 അംഗങ്ങള്‍
ഓരോ അംഗങ്ങള്ക്കും ലഭിക്കുന്ന
പരമാവധി വായ്പാ തുക : 50,000/- രൂപ വരെ
പലിശ നിരക്ക് : 4%
പിഴപലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി : 48 മാസ ഗഡുക്കള്‍
ന്യൂനപക്ഷ വിഭാഗം
യോഗ്യതാ മാനദണ്ഡങ്ങള്‍
- സര്‍ക്കാര്‍ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളിലേതെങ്കിലും ഉള്‍പെട്ടതായിരിക്കണം.
- വരുമാന പരിധി രണ്ടായി തിരിച്ചിരിയ്ക്കുന്നു. Credit line 1 ല്‍ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത് 81,000/- രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത് 1,03,000/- രൂപ വരെയുമാണ്.
- Credit line 2 ല്‍ മൊത്തം വരുമാന പരിധി 6,00,000/- രൂപ വരെയാണ്.
- പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം. വിദ്യാഭ്യാസ വായ്പകള്ക്ക് 18 നും 33 നും മദ്ധ്യേയും ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20 ലക്ഷം രൂപ വരെ
Credit line 2 : 30 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
Credit line 1 : 6%
Credit line 2 : 6%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
വിദ്യാഭ്യാസ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20,00,000/- (ഇന്ത്യ)
Credit line 2 : 30,00,000/-(വിദേശത്ത്)
പലിശ നിരക്ക് :
Credit line 1 : 3%
Credit line 2 : 5%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 50 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
SHG : 5%
NGO : 2%
പിഴപലിശ :
SHG : 6%
NGO : 6%
തിരിച്ചടവ് കാലാവധി : 36 മാസ ഗഡുക്കള്‍
പട്ടികജാതി വിഭാഗം
യോഗ്യതാ മാനദണ്ഡങ്ങള്‍
- സര്‍ക്കാര്‍ അംഗീകരിച്ച പട്ടികജാതി സമുദായത്തില്‍ ഉള്‍പ്പെട്ട ആളായിരിക്കണം
- വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപ വരെയും, നഗരങ്ങളില്‍ 1,20,000/- രൂപ വരെയുമാണ്.
- പ്രായപരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 6%
പിഴ പലിശ : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം
വിദ്യാഭ്യാസ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10ലക്ഷം രൂപവരെ. (ഇന്ത്യയില്‍ പഠിക്കുന്നതിന്)
: 20 ലക്ഷം രൂപവരെ.(ഇന്ത്യയ്ക്ക് പുറത്ത്)
പലിശ നിരക്ക് : 4%
പിഴപലിശ : 6%
തിരിച്ചടവ് കാലാവധി : അഞ്ച് വര്‍ഷം
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
പൊതു വിഭാഗം
യോഗ്യതാ മാനദണ്ഡങ്ങള്‍
- മറ്റു വിഭാഗങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്ത ആളായിരിക്കണം
- വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപ വരെയുമാണ്.
- പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം.
പരമാവധി വായ്പാ തുക : 3ലക്ഷം രൂപവരെ.
പലിശ നിരക്ക് : 6%
പിഴപലിശ : 6%
തിരിച്ചടവ് കാലാവധി : അഞ്ച് വര്‍ഷം
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
അപേക്ഷാ ഫാറം
അപേക്ഷാ ഫാറം കോര്‍പ്പറേഷന്റെ മേഖലാ/ജില്ലാ ഓഫീസുകളില്‍ നിന്നും, www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷാ ഫാരത്തോടൊപ്പം ചുവടെ പറയുന്ന രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതാണ്
- ജാതി, വയസ്സ് ഇവ തെളിയിക്കുന്ന രേഖകള്‍( SSLC/സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്/ വില്ലേജ് / താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും, വയസ്സ് തെളിയിക്കുന്നതിന് ഗവണമെന്റ് മെഡിക്കല്‍ ഒഫീസറുടെ സാക്ഷ്യ പത്രവും)
- റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍
- വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്.
- ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്
- ആധാര്‍ കാര്‍ഡ്
- ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്
- അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ടും 5/- രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവരും, അപേക്ഷകയോടൊപ്പം സമര്‍പ്പിക്കണം.
ജാമ്യം
വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
- 5 സെന്ററില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും, അനുബന്ധ രേഖകളും നല്കേതണ്ടതാണ്
- മുന്‍ ആധാരം
- വസ്തുവിന്റെ കരം തീര്‍ത്ത രസീത്
- വസ്തുവിന്റെ വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ്
- വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
- വില്ലേജ് ഓഫീസര്‍ നല്കിസയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് & സ്കെച്ച്
- സബ് രജിസ്ട്രാറില്‍ നിന്നുള്ള 15 വര്‍ഷത്തില്‍ കുറയാത്ത കുടിക്കിട(ബാധ്യത) സര്‍ട്ടിഫിക്കറ്റ്
ഉദ്യോഗസ്ഥ ജാമ്യം
- 1 ലക്ഷം-3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10% വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്ക്കാുര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.
- 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12% വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്ക്കാുര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.
- 3 ലക്ഷം-5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12% വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.
- വിശദ വിവരങ്ങള്‍ക്കായി മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടുക.