സ്ത്രീ സുരക്ഷയ്ക്കായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന പ്രചാരണ പരിപാടികള്‍
സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലിംഗ അസമത്വം, സ്ത്രീധന ഗാര്‍ഹിക പീഡനം ഇവയ്ക്കെതിരെ വിവിധ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വ്യാപക പ്രചരണം നടത്തി വരുന്നു. വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ സ്ത്രീസുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള പോസ്റ്ററുകളും, ചെറു വീഡിയോകളും, സോഷ്യല്‍ മീഡിയ, റേഡിയോ, വിവിധ മാഗസിനുകള്‍ എന്നിവ മുഖാന്തിരം പ്രചരിപ്പിച്ചു വരുന്നു.
ലിംഗസമത്വം യുവാക്കളില്‍ നിന്ന് തുടങ്ങണമെന്ന ഉദ്ദേശത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും പരിശീലനം ലഭിച്ച റിസോഴ്സ് പെഴ്സണ്‍ മുഖാന്തിരം NCC, NSS, കോളേജ് യൂണിയന്‍, യുവനജ കമ്മീഷന്‍ എന്നിവരുടെ സഹകരണത്തോടെ Gender Awarenesscampaign സംഘടിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. പൊതു സ്ഥലങ്ങളില്‍ സ്ത്രീ ശാക്തീകരണ പോസ്റ്ററുകള്‍ ഒട്ടിക്കുവാനും, സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ വിവാഹ മണ്ഡപങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, രജിസ്ട്രേഷന്‍ ഓഫീസുകള്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ബഹു. വനിതാ ശിശു വികസന വകുപ്പ് മന്ത്രിയുടെ സന്ദേശം ആലേഖനം ചെയ്ത കാര്‍ഡുകള്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ലഭ്യമാക്കി, ആയത് ദമ്പതിമാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികളും അതിവേഗം പുരോഗമിക്കുന്നു.
സംസ്ഥാനത്തെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക്, ലിംഗ അസമത്വം, ഗാര്‍ഹിക പീഢനങ്ങള്‍ എന്നിവയ്ക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനായി, സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ച ജന്റര്‍ റിസോഴ്സ് പെഴ്സണ്‍ മുഖാന്തിരം Gender relations and Women Legislation എന്നീ വിഷയങ്ങളില്‍ ഏകദിന ഓണ്‍ലൈന്‍ ട്രെയിനിംഗും, പൊതു ജനങ്ങളില്‍ Gender Awareness നടത്തി ലിംഗസമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗാര്‍ഹിക, ലൈംഗിക, സ്ത്രീധന പീഢനങ്ങളെപ്പറ്റിയും, ആയതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുള്ള നിയമ പരിരക്ഷയെപ്പറ്റിയും ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ്സു് ലഭ്യമാക്കി. ടി വിഷയങ്ങളെക്കുറിച്ചുള്ള അവബോധം പൊതു ജനങ്ങളില്‍ വ്യാപകമായി സൃഷ്ടിക്കുവാനായി പീഢനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍, സ്ത്രീധനപീഢനങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ നേരിടുന്ന സ്ത്രീകളോ/കുട്ടികളോ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ ക്കെതിരെയുള്ള നിയമ പരിരക്ഷ, സേവനങ്ങള്‍ ആയത് നേടിയെടുക്കേണ്ട വിധം എന്നിവയെപ്പറ്റി അവരെ ബോധവല്‍ക്കരിക്കുവാനും, വേണ്ട സഹായം ലഭ്യമാക്കുവാനും നിര്‍ദ്ദേശം നല്‍കി. ആയതിനായി സൂപ്പര്‍വൈസര്‍മാര്‍ അതത് പഞ്ചായത്ത്/സെക്ടര്‍ തലത്തില്‍ എല്ലാ വെള്ളിയാഴ്ചയും 9.30 മണി മുതല്‍ 1 മണി വരെ, അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ആവശ്യമുള്ള നിയമ സഹായവും, പരിരക്ഷയും ലഭ്യമാക്കേണ്ടതാണെന്നും, അവര്‍ക്ക് സൗജന്യ നിയമസഹായം, കൗണ്‍സിലിംഗ്, വൈദ്യ സഹായം, പോലീസ് സഹായം എന്നിവ വേണ്ടതുണ്ടെങ്കില്‍, ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശം നല്‍കി. കൂടാതെ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് പരാതിപ്പെടാനുള്ള സഹായം ഉറപ്പു വരുത്തുകയും, വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ലഭ്യമാക്കി പരാതിയ്ക്ക് പരിഹാരം തേടാനുള്ള വഴി സുഗമമാക്കുവാനും, ഡവറി പ്രൊഹിബിഷന്‍ ഓഫീസര്‍, ശൈശവ വിവാഹ നിരോധന ഓഫീസര്‍, CWC, JJB, ജാഗ്രതാ സമിതി, വനിതാ സംരക്ഷണ ഓഫീസ്, കാതോര്‍ത്ത്, രക്ഷാദൂത്, വാട്ട്സാപ്പ് ഹെല്‍പ്പ് ലൈന്‍ 9400080292, 181 മിത്ര ഹെൽപ്പ് ലൈൻ, വണ്‍സ്റ്റോപ്പ് സെന്റര്‍, District legal service Authority, Service Providing Centres, Family Counselling Centres എന്നിവയെപ്പറ്റിയും സ്ത്രീകളുടേയും കുട്ടികളുടേയും പുനരധിവാസത്തിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ഷെല്‍ട്ടര്‍ ഹോമുകളെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുവാനും സഹായം ആവശ്യമുള്ളവര്‍ക്ക് സമയബന്ധിതമായി സഹായം/സേവനം നല്‍കാന്‍ നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കി.
എല്ലാ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ള സ്ത്രീകളുടെ വിവരങ്ങള്‍ അറിയുന്ന പക്ഷം പ്രാഥമിക സേവനം അങ്കണവാടി വര്‍ക്കര്‍ വഴിയും ആവശ്യമെങ്കില്‍ സൂപ്പര്‍വൈസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും സൂപ്പര്‍വൈസര്‍മാര്‍ സംവിധാനം ഒരുക്കുവാനും ‘പറയാം, പരിഹരിയ്ക്കാം’ എന്ന കൈപ്പുസ്തകം എല്ലാവരും ഇതിലേയ്ക്കായി പ്രയോജനപ്പെടുത്തുവാനും എല്ലാ സൂപ്പര്‍വൈസര്‍മാരും, അങ്കണവാടി വര്‍ക്കര്‍മാരുടെ മീറ്റിംഗ് ഉടനടി വിളിച്ചുചേര്‍ത്ത് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ജില്ലാ ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പു വരുത്തുവാനും നിര്‍ദ്ദേശം നല്‍കിയതിനൊപ്പം ഇതിനായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് അവരുടെ ഓഫീസിലോ, അല്ലെങ്കില്‍ ജാഗ്രതാ സമിതി ഓഫീസിലോ ഉള്ള സ്ഥലം വിനിയോഗിക്കാവുന്നതും, അല്ലാത്ത പക്ഷം ഇരുനിലകളുള്ള അങ്കണവാടികളിലെ Mother’s meeting hall വിനിയോഗിക്കുവാനും അനുവാദം നല്‍കി.
കൂടാതെ സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ സുരക്ഷിതമായും നിര്‍ഭയമായും സഞ്ചരിക്കാന്‍ ‘സധൈര്യം മുന്നോട്ട്എന്ന പദ്ധതി നടപ്പിലാക്കുകയും ആയതിന്റെ ഭാഗമായി നടപ്പിലാക്കിയ ‘പൊതുയിടം എന്റേതും’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് രാത്രി നടത്തം, രാത്രികാല ഷോപ്പിംഗ് മുതലായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ രാത്രി പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രാകൃത ചിന്താഗതി കാലക്രമേണ മാറ്റിയെടുക്കുന്നതിനും, കൂടുതല്‍ സ്ത്രീകളെ രാത്രി കാലങ്ങളില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമായി പ്രസ്തുത പരിപാടി തുടര്‍ന്ന് പോകുന്നതിനും വകുപ്പ് നടപടി സ്വീകരിച്ചുവരുന്നു.
സൂപ്രണ്ട് WEC സെക്ഷന്‍