മഹിളാലയം ചേച്ചി എന്ന എസ് സരസ്വതിയമ്മ

saraswathiyamma

ആൾ ഇന്ത്യ റേഡിയോയിലെ മഹിളാലയം എന്ന വനിതാ പരിപാടിയുടെ പ്രൊഡ്യൂസറും അവതാരകയുമായിരുന്നു എസ് സരസ്വതിയമ്മ.1965ൽ ആകാശവാണിയിൽ വനിതാ വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായാണ്‌ ജോലിയിൽ പ്രവേശിച്ചത്‌.  സ്ത്രീകൾക്കായുള്ള പരിപാടികൾ നാമമാത്രമായിരുന്ന കാലത്ത് ആകാശവാണിയിലെത്തിയ സരസ്വതിയമ്മയാണ്  മഹിളാലയം പരിപാടി പുനരാവിഷ്കരിച്ചത്.വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപീകരിച്ചതിന്‌ പിന്നിലും സരസ്വതിയമ്മയുണ്ട്.  ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്ടർ കൂടിയാണ്  എസ് സരസ്വതിയമ്മ.1987ൽ വിരമിച്ചു.വക്കീലായി പ്രശസ്തയായി കൊണ്ടിരിക്കവേയാണ് ആകാശവാണിയിൽ ജോലി കിട്ടുന്നത്.മഹിളാലയത്തിന്റെ അവതാരിക ആയതോടെ മഹിളാലയം ചേച്ചി എന്നാണ് സ്നേഹപൂർവ്വം എല്ലാവരും  വിളിച്ചിരുന്നത്.

ആകാശവാണിയിലെ ഓർമകൾ കോർത്തിണക്കിയ 'ആകാശത്തിലെ നക്ഷത്രങ്ങൾ', കുപ്പിച്ചില്ലുകളും റോസാദലങ്ങളും, അമ്മ അറിയാൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌."മനസ്വിനി മാനവതി"  എന്ന പരിപാടിക്ക് 1985-ൽ ദേശീയ അംഗീകാരം ലഭിച്ചിരുന്നു.മംഗളം വാരികയില്‍ ദീര്‍ഘകാലം സ്ത്രീകള്‍ക്കുവേണ്ടിയുള്ള പംക്തിയില്‍ സരസ്വതിയമ്മ എഴുതിയിരുന്നു.സരസ്വതിയമ്മ മുന്‍കൈ എടുത്താണ് വിദ്യാലയങ്ങളില്‍ ആകാശവാണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നത്.

കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമത്തിലാണ് ജനിച്ചത്.ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ  കോട്ടുകോയിക്കൽ വേലായുധന്റെയും ശാരദാമ്മയുടെയും  മകളാണ്.പരേതനായ കെ യശോധരനാണ്‌ ഭർത്താവ്.