മാതൃജ്യോതി പദ്ധതി
കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം
2,000/- രൂപ ക്രമത്തില്‍ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു.
- വരുമാനപരിധി 1 ലക്ഷം രൂപ
- കാഴ്ചവൈകല്യം 40 ശതമാനവും അതിനുമുകളിലും
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
- കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്
- ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്.
- വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്)
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
- പാസ് ബുക്കിന്‍റെ ബന്ധപ്പെട്ട പേജ്