കേരളം- ജനസംഖ്യാ ഘടന : വർധിക്കുന്ന വാർദ്ധക്യം
ആഗോള ജനസംഖ്യയുടെ നാല് സവിശേഷതകളിൽ ഒന്നായി ജനസംഖ്യാ വാർദ്ധക്യം അറിയപ്പെടുന്നു, മറ്റ് മൂന്ന് സവിശേഷതകളായി കണക്കാക്കുന്നത് ജനസംഖ്യാ വർദ്ധനവ്, അന്താരാഷ്ട്ര കുടിയേറ്റം, നഗരവൽക്കരണം എന്നിവയാണ്. ജനങ്ങള്‍ക്ക് പ്രായമാകല്‍ എന്നത് അനിവാര്യമായതും മാറ്റാനാവാത്തതും ജനസംഖ്യാപരവുമായ യാഥാര്‍ത്ഥ്യമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്.ഡി.ജി) പുരോഗതി നേടുന്നത് ഉറപ്പാക്കുന്നതിന് പ്രായമാകുന്ന ജനസംഖ്യയുമായി ബന്ധപ്പെട്ട സാമ്പത്തിക സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ജനസംഖ്യാഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് സിവില്‍ സൊസൈറ്റിയും സര്‍ക്കാരും സാനുകമ്പം പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്.
പ്രായമാകുമ്പോള്‍ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനും ദീര്‍ഘകാല സംരക്ഷണത്തിനുമുള്ള വര്‍ദ്ധിച്ച ആവശ്യകത വെല്ലുവിളിയാകുകയും മെച്ചപ്പെട്ട പരിശീലനം ലഭിച്ച പരിപാലകരെ വലിയ തോതില്‍ ആവശ്യമായി വരുകയും വയോജന സൗഹൃദമായ പശ്ചാത്തല സൗകര്യങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദാരിദ്ര്യം തടയുന്നതിനും അസമത്വം കുറയ്ക്കുന്നതിനും പ്രായമായവരിൽ സാമൂഹിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര സാമൂഹിക സംരക്ഷണ പദ്ധതികൾ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. ലോകാരോഗ്യ സംഘടന 2020-2030 നെ ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ ദശകമായി പ്രഖ്യാപിച്ചു.
പ്രായമായവരുടെ ജനസംഖ്യയുടെ അനുപാതം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൂടുതലായതിനാല്‍ പ്രായമായവരോട് കേരളത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. ജനസംഖ്യ വാർദ്ധക്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ച പ്പെടുത്തുന്നതിനും തൊഴിൽ-ജീവിത ഐക്യം സുഗമമാക്കുന്നതിന് തുടർച്ചയായതും ആജീവനാന്തവുമായ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, പ്രായമായവർക്ക് തൊഴിൽ, കുടുംബ സൗഹൃദ നയങ്ങൾ എന്നിവയുടെ രൂപത്തിൽ പിന്തുണ നൽകുന്നതിന് സർക്കാർ ഇടപെടൽ അത്യാവശ്യമാണ്.
കേരളത്തിലെ ജനസംഖ്യ സംക്രമണം
ലോകമെമ്പാടുമുള്ള ജനസംഖ്യ അതിവേഗം പ്രായമാകുന്നതായി നമുക്കറിയാം. പ്രത്യുല്‍പാദന ക്ഷമതയിലെ കുറവ്, മരണ നിരക്കിലെ കുറവ്, ദീര്‍ഘായുസ്സ് എന്നീ മൂന്നു ജനസംഖ്യാപരമായ മാറ്റങ്ങളാണ് ജനസംഖ്യ പ്രായമേറുന്നതിലേക്ക് നയിക്കുന്നത്. യുവത്വത്തില്‍ നിന്നും പ്രായാധിക്യത്തിലേക്കുള്ള പ്രായഘടനയുടെ മാറ്റം ഇതിന്റെ പ്രതിഫലനമാണ്. ദീര്‍ഘായുസ്സും പ്രത്യുത്പാദനക്ഷമതയിലെ കുറവും മൂലം മുതിര്‍ന്നവരുടെ ജനസംഖ്യ പൊതുവായ ജനസംഖ്യയേക്കാള്‍ വേഗതയില്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യുത്പാദന ക്ഷമതയില്‍ വളരെ മുന്‍പായി നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കേരളത്തില്‍,മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാള്‍ പ്രായമായവരുടെ ഏറ്റവും ഉയർന്ന അനുപാതമാണ് (2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 12.6 ശതമാനം), അഖിലേന്ത്യാ തലത്തില്‍ ഇത് 8.6 ശതമാനമാണ്. ജനനനിരക്കിലും മരണനിരക്കിലും ഉണ്ടായ മാറ്റവും തുടർന്നു പ്രായഘടനയിൽ ഉണ്ടായ മാറ്റങ്ങളും മൂലം കേരളം ജനസംഖ്യാ സംക്രമണത്തിന്റെ നിർണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ജനസംഖ്യാ പരിവർത്തനത്തിന്റെ പ്രധാനപ്പെട്ട അന്തരഫലം വാർദ്ധക്യമാണെന്നത് പ്രായമായവരുടെ എണ്ണത്തിലുള്ള ആപേക്ഷിക വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു. ഇത് കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യത്തെ ബാധിക്കുന്നതാണ്. പ്രായമായവരെ പരിപാലിക്കാൻ കുടുംബങ്ങൾക്ക് സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകേണ്ടിവരും. ഏകാന്തത അണകുടുംബങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ്, കൂടാതെ ഏകാന്തത, ദാരിദ്ര്യം തുടങ്ങിയവയ്ക്കെതിരെ പ്രായമായവരില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.
ഇന്ത്യയിലെയും കേരളത്തിലെയും പ്രായമായവരുടെ ശതമാനം
(അവലംബം: കെയരിംഗ് ഫോര്‍ ഔവര്‍ എൽഡർലി, ഇന്ത്യാ ഏജിംഗ് റിപ്പോര്‍ട്ട് 2017, യു.എന്‍.എഫ്.പി.എ എസ്.ആർ.എസ് സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2018)
60 വയസിന് മുകളിയില്‍ ഉള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും കണക്കെടുക്കുമ്പോള്‍ ഭൂരിഭാഗം വനിതകളും വിധവകള്‍ ആണ് 2013-17 ലെ എസ്.ആർ.എസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാർക്കും സ്ത്രീകൾക്കും യഥാക്രമം 72.5 വയസും 77.8 വയസും ആണ്. അഖിലേന്ത്യാ തലത്തിലും പുരുഷന്മാരേക്കാൾ സ്ത്രീകളുടെ ആയുർദൈർഘ്യം കൂടുതലാണ്, എന്നിരുന്നാലും കേരളത്തിൽ ഇത് വളരെ കൂടുതലാണ്. മുതിർന്ന പൗരന്മാരുടെ ജനസംഖ്യയുടെ അനുപാതം തുടർച്ചയായി വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ആരോഗ്യ പരിപാലന സൗകര്യങ്ങളിലെ പൊതുവായ പുരോഗതി. പ്രായമായവർക്കിടയിൽ വിധവകളുടെ ഉയർന്ന അനുപാതത്തിന് മറ്റൊരു കാരണം പുരുഷന്മാർ ഏതാനും വയസ്സിന് താഴെയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിനാലാണ്. നാഷണൽ സാമ്പിൾ സർവേ (എൻ.എസ്.എസ്) 2015, കണക്കുകള്‍ പ്രകാരം പ്രായമായവരുടെ ജനസംഖ്യയുടെ 65 ശതമാനം രോഗാവസ്ഥയെ നേരിടുന്നവരാണ് എന്നത് ആശങ്കാജനകമായ വെളിപ്പെടുത്തലാണ്. ഇന്ത്യയില്‍ പ്രായമായവരുടെ ലിംഗാനുപാതം എടുത്താല്‍ 1971 യില്‍ 1000 പുര്‍ഷന്മാര്‍ക്ക് 938 സ്ത്രീകള്‍ എന്നത് 2011 ആയപ്പോളേക്കും 1033 ആയി ഉയര്‍ന്നു. 2026 ആകുമ്പോളെക്കും 1060 ലേക്ക് എത്തും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാർക്കിടയിൽ, പ്രത്യേകിച്ച് മുതിർന്നവരിലും ചെറുപ്പക്കാരിലും മരണനിരക്ക് ഗണ്യമായി കുറയുന്നു.
കേരളത്തിലെ വയോജനങ്ങളിൽ വലിയൊരു പങ്കും വിധവകളാണ്. 2011 ലെ സെൻസസ് പ്രകാരം, 60-69 വരെയുള്ള വയോജനങ്ങളില്‍ 23 ശതമാനം വിധവകളും 70 വയസ്സിനു മുകളിലുള്ളവരിൽ 43.06 ശതമാനവുമാണ്. 2025 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയുടെ 20 ശതമാനം പ്രായമായവരായിരിക്കും, അതിന്റെ ഫലമായി സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യം ഗണ്യമായി വർധിക്കും. കേരളത്തിലെ മുതിർന്ന പൗരന്മാരുടെ പ്രായഘടന പട്ടിക 6.3.1 -ൽ നൽകിയിരിക്കുന്നു. കേരളത്തിലെ മുതിർന്ന പൗരന്മാരുടെ വൈവാഹിക നില പട്ടിക 6.3.2 -ൽ നൽകിയിരിക്കുന്നു.
കേരളത്തിലെ വയോജനങ്ങളുടെ പ്രായഘടന
പ്രായ ഘടന | ആകെ | പുരുഷന്മാർ | സ്ത്രീകൾ | |||
പ്രായ ഘടന | 33406061 | 16027412 | 17378649 | |||
ആകെ ജനസംഖ്യ | 4193393 | 1883595 | 2309798 | |||
60-69 | 2416805 | (58%) | 1144368 | (47%) | 1272437 | (53%) |
70-79 | 1234739 | (29%) | 534879 | (43%) | 699860 | (57%) |
80 യില്‍ കൂടുതല്‍ | 541849 | (13%) | 204348 | (37.7%) | 337501 | (62.3%) |
കേരളത്തിലെ വയോജനങ്ങളുടെ വൈവാഹിക നില
ആകെ | പുരുഷന്മാർ | സ്ത്രീകൾ | |
വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ | 2.6 | 1.8 | 3.3 |
വൈവാഹിക ജീവിതം നയിക്കുന്നവര്‍ | 60.8 | 88.9 | 37.8 |
വിഭാര്യന്‍/വിധവ | 35.7 | 8.8 | 57 |
മറ്റുള്ളവര്‍ | 0.9 | 0.5 | 1 .9 |
പങ്കാളി ഇല്ലാതെ | 39.2 | 11.1 | 62.2 |
ജീവിക്കുന്നവര്‍ |
നിലവില്‍ 60 വയസ്സിനു മുകളിലുള്ള വിവാഹിതരുടെ എണ്ണം തെറ്റിദ്ധാരണജനകമാണ്. കേരളത്തിലെ മുതിര്‍ന്നവരുടെ ദാമ്പത്യ അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ അറുപതു വയസ്സിനു മുകളിലുള്ള (88.9 ശതമാനം) പുരുഷന്മാരുടേയും ഭാര്യമാര്‍ പ്രായാവസ്ഥയിലും ജീവിച്ചിരിക്കുന്നവരാണ്. എന്നാല്‍ ഈ പ്രായത്തിലെ 37.8 ശതമാനം സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. അധികം പുരുഷന്മാരും തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യുന്നതുകൊണ്ടുതന്നെ പുരുഷന്മാർക്ക് അറുപത് വയസ്സു പ്രായമാകുമ്പോഴും അവരുടെ ഭാര്യമാർ വളരെ ചെറുപ്പമായിരിക്കും.ഇത്തരം സാഹചര്യങ്ങൾ കേരളത്തിൽ സാമൂഹ്യ സുരക്ഷാ മേഖലയിൽ അതി ന്യുതന വികസനത്തിന്റെ ആവശ്യകത ചൂണ്ടികാട്ടുന്നു.