സ്ത്രീ പുരുഷ അനുപാതം കേരളത്തിൽ
മനുഷ്യ ജനസംഖ്യയുടെ പ്രാഥമിക സവിശേഷതകളിലൊന്നാണ് ജനസംഖ്യയുടെ ലിംഗഭേദം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.76% കേരളത്തിലാണ് . 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.34 കോടി ആണ്, അതിൽ 1.60 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 52.02 ശതമാനം സ്ത്രീ ജനസംഖ്യ 13 ലക്ഷം ആണ്
2001 ലെ സെൻസസുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം1084 ആണ്; സ്ത്രീ പുരുഷ അനുപാതം 26 പോയിൻറ് മെച്ചപ്പെട്ടതായി കാണാം. ഏറ്റവും കൂടുതൽ സ്ത്രീ പുരുഷ അനുപാതം അനുപാതം കണ്ണൂർ ജില്ലയിലാണ് (1136), ഇടുക്കി ജില്ലയിൽ (1006) ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ സ്ത്രീ പുരുഷഅനുപാതത്തിൽ ഒന്നാമതായി നിൽക്കുന്ന സംസ്ഥാനം കേരളത്തിലാണ്.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉള്ളത് കണ്ണൂർ ജില്ലയിലും (53.2%) കണക്കുകൾ പ്രകാരം കുറഞ്ഞ സ്ത്രീ ജനസംഖ്യ ഇടുക്കി ജില്ലയിലുമാണ് (50.15%) എടുത്തുപറയാവുന്ന വസ്തുത എല്ലാ ജില്ലകളിലും സ്ത്രീ ജനസംഖ്യയുടെ ശതമാനം 50 ശതമാനത്തിന് മുകളിലാണ് എന്നുള്ളതാണ്.സ്ത്രീ പുരുഷ അനുപാതത്തിലെ ഗ്രാമ നഗര വ്യത്യാസങ്ങൾ
കേരള ഗ്രാമങ്ങളിലെ സ്ത്രീ പുരുഷ അനുപാതം 1078 ഉം നഗരങ്ങളിലെ 1091 ഉം ആണ്.അതായതു ഗ്രാമങ്ങളെ അപേക്ഷിച്ചു നഗരത്തിലെ സ്ത്രീ പുരുഷ അനുപാതം കൂടുതലാണ്.നഗരങ്ങളിലുള്ള ഉയർന്ന ജീവിത നിലവാരവും ആരോഗ്യപരിപാലന സംവിധാങ്ങളുമാവാം ഇതിനു കാരണം.