പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സാമ്പത്തിക വികസനം, നിയമ സേവനം, സാംസ്ക്കാരിക പരിപാടികൾ, തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുള്ള പദ്ധതികൾ എന്നിങ്ങനെ തരം തിരിയ്ക്കാം.
വിദ്യാഭ്യാസ പരിപാടികള്‍
പട്ടികജാതി വികസന വകുപ്പിന്റെ പ്രധാന മേഖല വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്.
1. നഴ്‌സറി സ്‌കൂള്‍
പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലുമായി സംസ്ഥാനത്തൊകെ 87 നഴ്‌സറി സ്‌കൂളുകള്‍ വകുപ്പ് നടത്തിവരുന്നു. പ്രതിദിന ഫീഡിംഗ് ചാര്‍ജ്ജും യൂണിഫോറവും അടങ്ങുന്ന പഠന സാമഗ്രികളും നല്‍കുന്നു. എല്‍.കെ.ജി, യു.കെ.ജി സമ്പ്രദായം ഓരോ കുട്ടിക്കും 30/ രൂപ പ്രതിദിന ഫീഡിംഗ് ചാര്‍ജ്ജ്, യൂണിഫോമിന് 300/- രൂപ, 150 രൂപ ലംപ്‌സംഗ്രാന്റ് എന്നിവ നല്‍കുന്നു. ഓരോ നഴ്‌സറി സ്‌കൂളിലും 30 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. ഇതില്‍ പൊതുവിഭാഗത്തില്‍ നിന്നും 25% വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.
2. പ്രിമെട്രിക് വിദ്യാഭ്യാസം (പത്താം ക്ലാസ് വരെ)
ലംപ്‌സംഗ്രാന്റ്
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളിലും പഠിക്കുന്ന പട്ടികജാതി/മറ്റ് അര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയന വര്‍ഷം ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ മുഖേന ലംപ്‌സം ഗ്രാന്റ് നല്‍കുന്നു.
ലംപ്‌സം ഗ്രാന്റ് നിരക്ക്
നഴ്‌സറി സ്‌കൂള്‍ (വകുപ്പിന്റെ നഴ്‌സറി സ്‌കൂളുകള്‍ മാത്രം) 150/- രൂപ
ഒന്ന് മുതൽ നാല് വരെ - 250/- രൂപ
അഞ്ച് മുതല്‍ ഏഴ് വരെ - 500/- രൂപ
എട്ട് മുതല്‍ പത്തു വരെ - 750/- രൂപ
ഒരു വര്‍ഷം തോറ്റവര്‍ക്ക് പകുതി തുക
സ്റ്റൈപന്റ്
വേടന്‍, വേട്ടുവ, നായാടി എന്നീ ദുര്‍ബല വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന നിരക്കില്‍ പ്രതിമാസ സ്റ്റൈപന്റ് നല്‍കുന്നു.
എല്‍.പി. - 100/-
യു.പി. - 125/-
9, 10 ക്ലാസ്സില്‍ പഠിക്കുവര്‍ക്ക് സ്‌കോളര്‍ഷിപ്പ്
9, 10 ക്‌ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം സ്റ്റൈപന്റും ഗ്രാന്റും നല്‍കി വരുന്ന പദ്ധതി
നിരക്കുകള്‍
ഹോസ്റ്റലേഴ്‌സ്
ബുക്ക് ഗ്രാന്റ് 1000/-
സ്‌കോളര്‍ഷിപ്പ് (പ്രതിമാസം) 350/-
ഡേ സ്‌കോളര്‍
ബുക്ക് ഗ്രാന്റ് 150/-
സ്‌കോളര്‍ഷിപ്പ് (പ്രതിമാസം) 750/-
വൃത്തിഹീനത്തൊഴില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മക്കള്‍ക്കുള്ള ധനസഹായം
ജാതി മത പരിഗണന കൂടാതെ നല്‍കുന്ന ഈ ആനുകൂല്യത്തിന്റെ നിരക്ക് ചുവടെ ചേര്‍ക്കുന്നു.
പ്രതിമാസ സ്റ്റൈപന്റ് - എല്‍.പി., യു.പി., എച്ച്.എസ്. - 110/- രൂപ
അഡ്‌ഹോക്ക് ഗ്രാന്റ് 750/- രൂപ (ഡേസ്‌കോളേഴ്‌സ്)
ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് - 1000/- രൂപ
ഈ ആനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ നിന്നോ ഗ്രാമ പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരില്‍ നിന്നോ ഉള്ള സര്‍ട്ട്ഫിക്കറ്റ് സഹിതം സ്‌കൂള്‍ മേധാവികള്‍ വഴി അപേക്ഷ നല്‍കണം.
അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്.
അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളില്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ഫീസ് റീ ഇംബേഴ്‌സ് ചെയ്ത് നല്‍കുന്നു.
നിരക്ക് - എല്‍പി, യു.പി.-ഫീസ് -1000 രൂപ
സ്പെഷ്യല്‍ ഫീസ് - 233 രൂപ
എച്ച്.എസ്.ഫീസ് - 1500 രൂപ
സ്പെഷ്യല്‍ ഫീസ് - 500 രൂപ
വിദ്യാർത്ഥികളുടെ ക്ലാസ്സ് തിരിച്ചുള്ള പട്ടികജാതി ലിസ്റ്റ് തയ്യാറാക്കി നിരക്ക് രേഖപ്പെടുത്തി ഡി.ഇ.ഒ./എ.ഇ.ഒ. മേലൊപ്പ് ചാർത്തി ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പ ല്‍/കോർപ്പറേഷ ന്‍ ഓഫീസില്‍ നല്‍കണം. ഒരു അദ്ധ്യയന വർഷത്തെ തുക അടുത്ത വർഷം റീം-ഇംബേഴ്സ് ചെയ്തു നല്‍കുന്നതാണ്.
ബോർഡിംഗ് സ്കൂളില്‍ പഠിക്കുന്നതിനുള്ള സൌകര്യം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മിടുക്കരായ വിദ്യാർത്ഥികള്‍ക്ക് ഉന്നത നിലവാരം പുലർത്തുന്ന സ്വകാര്യ ബോർഡിംഗ് സ്കൂളുകളി ല്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ചാം ക്ലാസ്സ് മുതല്‍ സൌകര്യം. നാലാം ക്ലാസ്സ് പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സഹിതം ജില്ലാപഞ്ചായത്ത് സെക്രട്ടറി മുന്‍സിപ്പല്‍കോർപ്പറേഷ ന്‍ സെക്രട്ടറി എന്നിവർക്ക് അപേക്ഷ നല്‍കുക. രക്ഷിതാക്കളുടെ വരുമാന പരിധി 1 ലക്ഷം രൂപ.
ശ്രീ.അയ്യന്‍കാളി ടാലന്‍റ് സെർച്ച് സ്കോളർഷിപ്പ്
4,7 ക്ലാസ്സുകളില്‍ ലഭിച്ച ഗ്രേഡിന്‍റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാർത്ഥികള്‍ക്ക് പത്താംക്ലാസ്സ് വരെ പ്രതിവർഷം 4500 രൂപ വീതം സ്കോളർഷിപ്പ്. അപേക്ഷകള്‍ ജൂണ്‍ മാസത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നല്‍കുക. ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍ ഗ്രേഡ് സർട്ടിഫിക്കറ്റുകള്‍ നിർബന്ധം. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാർഷിക വരുമാന പരിധി 1,00,000 രൂപ. 12,000 ത്തില്‍ താഴെ വാർഷിക വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഫർണീച്ചർ വാങ്ങുന്നതിന് 1500 രൂപ അധികമായി ഒറ്റത്തവണ നല്കുന്നു. വിദ്യാർത്ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനായി പ്രതിമാസം 100 രൂപ പ്രകാരം ആയിരം രൂപ നല്‍കുന്നു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
അഞ്ചാം ക്ലാസ് മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി വകുപ്പിനു കീഴില്‍ 9 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ പ്രവർത്തിച്ചു വരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥികളെ സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തുന്ന മത്സര പരീക്ഷയിലെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതു സംബന്ധിച്ച അറയിപ്പു നല്‍കും. ജാതി, വരുമാനം, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കുക.
രക്ഷിതാക്കളുടെ വാർഷിക വരുമാന പരിധി 1,00,000 രൂപ.
പ്രീ മെട്രിക് ഹോസ്റ്റലുകള്‍
ബ്ലോക്ക് പഞ്ചായത്ത് /മുനിസിപ്പാലിറ്റി കോർപ്പറേഷന്‍/ എന്നിവയ്ക്ക് കൈമാറിയ 87 ഹോസ്റ്റലുകള്‍, പട്ടിക അനുബന്ധമായി ചേർക്കുന്നു. രണ്ട് സെറ്റ് യൂണിഫോം, ഭക്ഷണം, ചെരുപ്പ്, യാത്രാപ്പടി എന്നീ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഭക്ഷണത്തിനായി ഒരു വിദ്യാർത്ഥിക്ക് 2000 രൂപ വീതം ചെലവഴിക്കുന്നു. അഞ്ചാം ക്ലാസ് മുതല്‍ അഡ്മിഷന്‍.
തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ജാതി, വരുമാനം, സ്കൂ ള്‍ വാർഷിക പരീക്ഷയുടെ ഗ്രേഡ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷ ന്‍ സെക്രട്ടറിക്കോ പട്ടിക ജാതി വികസന ഓഫീസർക്കോ മെയ് മാസത്തില്‍ അപേക്ഷ നല്‍കുക.
സബ്സിഡൈസ്ഡ് ഹോസ്റ്റല്‍
സന്നദ്ധ സംഘടനകള്‍ നടത്തുന്ന 9 ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് 500 രൂപ പ്രതിമാസ ബോർഡിംഗ് ഗ്രാന്റും 500 രൂപ യൂണിഫോം അലവന്‍സും നല്‍കുന്നു.
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡ ല്‍ റസിഡന്‍ഷ്യല്‍ സ്പോർട്സ് സ്കൂള്‍, തിരുവനന്തപുരം.
കായിക മേഖലയില്‍ മികവു പുലർത്തുന്നവർക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി അഞ്ചാം ക്ലാസ് മുതല്‍ പരിശീലനം നല്‍കുന്നു. മേഖലാതല സെലക്ഷന്‍ ട്രയല്‍സിലൂടെ തെരഞ്ഞെടുക്കുന്നു. ഒരു ക്ലാസ്സില്‍ 30 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം. പപന്ത്രണ്ടാം ക്ലാസ്സുവരെ സി.ബി.എസ്.ഇ. സിലബസ്സില്‍ പഠനം ഓരോ കുട്ടിക്കും പ്രതിദിനം 130 രൂപ മെസ് ചാർജ്ജ് ഇനത്തില്‍ ചെലവഴിക്കുന്നു.
3. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം (പത്താംക്ലാസ്സിനുശേഷം)
ലംപ്സംഗ്രാന്‍റും സ്റ്റൈപ്പന്‍റും
പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി.വരെ പഠനം നടത്തുന്നവർക്ക് പ്രതിമാസം 500 രൂപ സ്റ്റൈപ്പന്‍റ് നല്‍കുന്നു. 8 കി.മീ. കൂടുതല്‍ യാത്ര ചെയ്തു വരുന്നവർക്ക് സ്റ്റൈപ്പന്‍റ് 6000 രൂപ ആണ്. ലംപ്സം ഗ്രാന്റ് നിരക്ക് ചുവടെ രേഖപ്പെടുത്തുന്നു.
പ്ലസ്ടൂ - 900 രൂപ
ഡിഗ്രി - 950 രൂപ
പി.ജി. - 1250 രൂപ
പ്രൊഫഷണല്‍ കോഴ്സുകള്‍ - 350 മുതല്‍ 2500 രൂപവരെ (കോഴ്സ് അനുസരിച്ച്)
നിലവില്‍ ടി. ആനുകൂല്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകള്‍ വഴി ഇ-ഗ്രാന്‍റ്സ് എന്ന പേരില്‍ വിതരണം ചെയ്യുന്നു. അപേക്ഷകള്‍ വിദ്യാഭ്യാസ വർഷാരംഭത്തില്‍ അക്ഷയകേന്ദ്രങ്ങ ള്‍ മുഖേന ഓണ്‍ ലൈന്‍ ആയി സമർപ്പിക്കണം. തുടർന്ന് അവയുടെ ഒറിജിനല്‍ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നല്‍കണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍, എസ്.എസ്.എ ല്‍.സി. ബുക്കിന്‍റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുക ള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍
പോസ്റ്റ് മെട്രിക് കോഴ്സുകള്‍ പഠിക്കുന്നവർക്ക് 17 ഹോസ്റ്റലുകള്‍ വകുപ്പ് നേരിട്ടു നടത്തുന്നു. പട്ടിക അനുബന്ധമായി ചേർക്കുന്നു. അന്തേവാസികള്‍ക്ക് ഭക്ഷണം സൌജന്യമാണ്. കൂടാതെ ഓണം, ക്രിസ്തുമസ് അവധിക്കാലങ്ങളില്‍ വീട്ടില്‍ പോയി വരുന്നതിന് യാത്രാബത്തയും നല്‍കുന്നു. പോക്കറ്റ് മണിയായി 100-150 രൂപ നല്കുന്നു. ഹോസ്റ്റലില്‍ കായിക വിനോദങ്ങള്‍ക്കുള്ള സൌകര്യം, ലൈബ്രറി എന്നിവ ലഭ്യമാണ്. സർക്കാർ കോളേജ്, ഹോസ്റ്റലുകള്‍ , അംഗീകൃത എയ്ഡഡ് കോളേജ് ഹോസ്റ്റലുകള്‍ , സ്വശ്രയ കോളേജുകളിലെ അംഗീകൃത ഹോസ്റ്റലുകള്‍ എന്നിവയില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാർത്ഥികള്‍ക്കും ആനുകൂല്യം നല്‍കുന്നു.
അംഗീകൃത ഹോസ്റ്റല്‍ ലഭ്യമല്ലാത്തവർക്കുള്ള ആനുകൂല്യം
ഹോസ്റ്റല്‍ സൌകര്യം ഇല്ലാത്ത പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്ക് ബോർഡിംഗ് ഗ്രാന്‍റായി പ്രതിമാസം 1500 രൂപ നല്‍കുന്നു.
വിവിധ വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികള്‍ക്ക് ക്യാഷ് അവാർഡ് നല്‍കുന്നു. നിരക്ക് ചുവടെ
അപേക്ഷകള്‍, ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നല്‍കണം.
റാങ്ക് ജേതാക്കള്‍ക്ക് സ്വർണ്ണ മെഡല്‍
മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്ക് നേടുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് ഒരു പവന്‍ സ്വർണ്ണനാണയം സമ്മാനമായി നല്‍കുന്നു.
പ്ലസ്ടൂ, എസ്.എസ്.എല്‍സി. പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എപ്ലസ് ഗ്രേഡ് നേടുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് അര പവന്‍ സ്വർണ്ണ നാണയം നല്‍കി അനുമോദിക്കുന്നു. പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല.
ക്ഷേത്രപ്രവേശന വിളംബര സ്മാരക സ്കോളർഷിപ്പ്
1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്‍റ് തുകയുടെ പലിശയും സർക്കാർ ഗ്രാന്‍റും ചേർത്ത് ഡിഗ്രി/പി.ജി./എല്‍.എല്‍.ബി/മെഡിക്കല്‍ എഞ്ചിനീയറിംഗ് പഠനം നടത്തുന്ന കുട്ടികള്‍ക്ക് സ്കോളർഷിപ്പ് നല്‍കുന്നു. ജാതി, വരുമാനം, മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് എന്നിവ സഹിതം പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നല്‍കണം
മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസിന് മുകളില്‍ ലഭിച്ച വിദ്യാർത്ഥികള്‍ക്ക് മെഡിക്ക ല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ദീർഘകാല കോച്ചിംഗിംന് 20,000 രൂപ വരെ ധനസഹായം നല്‍കുന്നു. കോച്ചിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് ധനസഹായം. വിദ്യാർത്ഥികള്‍ക്ക് നിലവാരമുള്ള ഇഷ്ടമുള്ള സ്ഥാപനം തെരഞ്ഞെടുക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാന പരിധി 4.5 ലക്ഷം. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നല്‍കണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍, മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക.
സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സില്‍ പഠിക്കുന്നവർക്ക് ആനുകൂല്യം
വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയി ല്‍ മെരിറ്റിലോ റിസർവേഷനിലോ അഡ്മിഷന്‍ നേടുന്നവർക്ക് സർക്കാർ അംഗീകരിച്ച നിരക്കില്‍ ഫീസ് ആനുകൂല്യം നല്‍കുന്നു. കൂടാതെ ലംപ്സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍റ് എന്നിവയും നല്‍കുന്നു. അപേക്ഷ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി സമർപ്പിക്കുക. ജാതി, വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകള്‍ സഹിതം ഒറിജിനല്‍ അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നല്‍കണം. ആനൂകൂല്യങ്ങള്‍ ഇ-ഗ്രാന്‍റ്സായി ബാങ്ക് മുഖേന നല്‍കുന്നു.
എഞ്ചിനീയറിംഗ് മെഡിക്കല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവർക്ക് പ്രാഥമിക ചെലവിന് ഗ്രാന്‍റ്
എഞ്ചിനീയറിംഗ് മെഡിക്കല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവർക്ക് പ്രാഥമിക ചെലവുകള്‍ക്ക് തുക അനുവദിക്കുന്നു. നിരക്ക്
മെഡിക്കല്‍ - 10,000 എഞ്ചിനീയറിംഗ് - 5,000
അഡ്മിഷന്‍ നേടിയത് സംബന്ധിച്ച രേഖ, ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നല്‍കണം. വരുമാന പരിധി 1,00,000 രൂപ.
പ്രൈമറി എഡ്യൂക്കേഷന്‍ എയിഡ്
1 മുത ല്‍ 4 വരെ ക്ലാസ്സുകളില്‍ സർക്കാർ എയിഡഡ് സ്കൂളുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് യൂണിഫോം, ബാഗ്, കുട എന്നിവ വാങ്ങുന്നതിന് പഠന പ്രോത്സാഹനത്തിനായി 2000 രൂപ നല്‍കുന്നു. 2014-15ല്‍ ആരംഭിച്ചു.
ലാപ്ടോപ് വിതരണം :പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന എഞ്ചിനയറിംഗ്/എം.സി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് സൌജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
സ്റ്റെതസ്കോപ്പ് വിതരണം: ഒന്നാംവർഷ എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്. വിദ്യാർത്ഥികള്‍ക്ക് സൌജന്യമായി സ്റ്റെതസ്കോപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
ഗവണ്മെന്‍റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ്
2,50,000 രൂപവരെ വരുമാനമുള്ള പട്ടികജാതി കുടുംബത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് തലത്തില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി 2014-15 മുത ല്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ വരുമാന പരിധി ബാധകമില്ലാത്ത സർക്കാർ, എയിഡഡ്, സർക്കാരുമായി ഉടമ്പടി വച്ചിട്ടുള്ള സ്വാശ്രയ കോളേജുകളില്‍ എസ്.സി., ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികള്‍ക്ക് മുഴുവന്‍ ആനുകൂല്യവും സംസ്ഥാന സർക്കാർ ഉത്തരവു പ്രകാരവും നല്‍കി വരുന്നുണ്ട്.
ഈവനിംഗ് കോഴ്സ് പഠിക്കുന്നവർക്ക് ധനസഹായം
സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളില്‍ ഈവനിംഗ് കോഴ്സ് പഠിക്കുന്നതിന് കോഴ്സ് ഫീസ് അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകള്‍ സഹിതം ഒറിജിനല്‍ അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നല്‍കണം.
വിദൂര വിദ്യാഭ്യാസത്തിനുള്ള സഹായം
യൂണിവേഴ്സിറ്റികളുടെ കറസ്പോണ്ടന്‍സ് കോഴ്സില്‍ ചേർന്ന് പഠിക്കുന്നവർക്ക് കോഴ്സ്ഫീസ് അനുവദിക്കുന്നു.
സംസ്ഥാനത്തിനു പുറത്തു പഠനം നടത്തുന്നവർക്കുള്ള ആനുകൂല്യം
കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് സംസ്ഥാനത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിലും സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും മെറിറ്റ് റിസർവേഷന്‍ സീറ്റില്‍ പ്രവേശനം നേടിയിട്ടുള്ള പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നു. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 2.50 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് തലത്തില്‍ കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസാനുകൂല്യം നല്‍കി വരുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവി വഴി പട്ടികജാതി വികസന ഡയറക്ടർക്ക് നല്‍കണം.
ജോലി സംബന്ധമായി കേരളത്തിന് പുറത്ത് താല്‍ക്കാലികമായി താമസം ആക്കിയിട്ടുള്ള പട്ടികജാതി വിഭാഗക്കാരുടെ മക്കള്‍ക്ക് സാധാരണ കോഴ്സുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുക ള്‍ സഹിതം സ്ഥാപന മേധാവി വഴി പട്ടികജാതി വികസന ഡയറക്ടർക്ക് നല്‍കണം.
ഭാരതത്തിന് വെളിയില്‍ പഠിക്കുന്നവർക്കുള്ള ധനസഹായം
ഓരോ അപേക്ഷയും മെരിറ്റ് അടിസ്ഥാനത്തില്‍ സെക്രട്ടറി തലത്തില്‍ പരിഗണിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളുന്നു. പരമാവധി പതിനഞ്ച് ലക്ഷം രൂപ വരെ അനുവദിക്കുന്നു.
പാരലല്‍ കോളേജ് പഠനത്തിനുള്ള ധനസഹായം
സർക്കാർ/എയിഡഡ് സ്ഥാപനങ്ങളില്‍ പ്ലസ്ടൂ, ഡിഗ്രി, പി.ജി. കോഴ്സുകളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി/മറ്റ് അർഹ വിഭാഗം വിദ്യാർത്ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് റഗുലർ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ നിരക്കില്‍ ലംപ്സംഗ്രാന്‍റ്, സ്റ്റൈപ്പന്‍റ് എന്നിവ അനുവദിക്കുന്നു. കൂടാതെ ട്യൂഷന്‍ ഫീസ്, പരീക്ഷാഫീസ് എന്നിവ നല്‍കുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുക ള്‍, സർക്കാർ /എയിഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിട്ടും അഡ്മിഷന്‍ ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ബ്ലോക്ക് /മുനിസിപ്പ ല്‍/കോർപ്പറേഷ ന്‍ പട്ടികജാതി വികസന ഓഫീസർമാർ വഴി അപേക്ഷ സമർപ്പിക്കുക.
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ഐ.റ്റി.ഐ. കള്‍)
വകുപ്പിനു കീഴി ല്‍ വിവിധ ജില്ലകളിലുള്ള 44 ഐ.റ്റി.ഐ. കളിലായി എ ന്‍.സി.വി.റ്റി. /എസ്.സി.വി.റ്റി. നിലവാരമുള്ള ഇലക്ട്രീഷ്യ ന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ സിവി ല്‍, മെക്കാനിക് (മോട്ടോർ വെഹിക്കി ള്‍), പെയിന്‍റർ (ജനറല്‍), പ്ലംബർ, കാർപെന്‍റർ, സ്വീയിംഗ് ടെക്നോളജി, വെല്‍ഡർ, സർവ്വേയർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളി ല്‍ പരിശീലനം നല്‍കുന്നു. 41 ഐ.റ്റി.ഐ.കളിലെ എല്ലാ ട്രേഡുകള്‍ക്കും എ ന്‍.സി.വി.റ്റി.യുടെ അംഗീകാരമുള്ളതാണ്. പ്രസ്തുത ഐ.റ്റി.ഐ.കളില്‍ നിന്ന് 80%ത്തി ല്‍ കുറയാതെ ഹാജരോടുകൂടി പരിശീലനം പൂർത്തിയാക്കി ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റി ല്‍ വിജയിക്കുന്നവർക്ക് പ്രൊവിഷണ ല്‍ ഉള്‍പ്പെടെ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (എന്‍.റ്റി.സി) ലഭിക്കുന്നു. എന്‍.സി.വി.റ്റി.യുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത 3 ഐ.റ്റി.ഐ.കളില്‍ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എസ്.സി.വി.റ്റി. സർട്ടിഫിക്കറ്റും ലഭിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികള്‍ക്ക് ഫീസ് സൌജന്യം, യൂണിഫോം അലവന്‍സ്, ലംപ്സംഗ്രാന്‍റ്, സ്റ്റഡി ടൂർ അലവന്‍സ് എന്നിവയ്ക്കു പുറമെ 500 രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപ്പന്‍റ് നല്‍കിവരുന്നു.
അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ പരാജയപ്പെടുന്നവർക്ക് ട്യൂഷന്‍ നല്‍കുന്ന പദ്ധതിയും നിലവിലുണ്ട്.
ഐ.റ്റി.ഐ.കളില്‍ പ്രവേശനം ലഭിക്കാന്‍ നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡ്രൈവർക്കും മെക്കാനിക് ട്രേഡില്‍ പ്രവേശനം നേടുന്നതിന് 18 വയസ്സും മറ്റു കോഴ്സുകള്‍ക്ക് പ്രവേശനത്തിന് 14 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളും അവസാന പരീക്ഷയില്‍ ലഭിച്ച മാർക്ക് ലിസ്റ്റിന്‍റെ കോപ്പിയും ഹാജരാക്കണം.
കമ്മ്യൂണിറ്റി കോളേജ് പാലക്കാട്
വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയി ല്‍ 2012 ല്‍ ആരംഭിച്ച കമ്മ്യൂണിറ്റി കോളേജി ല്‍ Certificate Programme in Precision Machinist (CPPM) എന്ന ആധുനിക ഹൈടെക് കോഴ്സില്‍ 20 പേർക്ക് പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി./+2എന്നിവ പാസ്സായവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത അപേക്ഷകരില്‍ നിന്ന് പ്രവേശന പരീക്ഷയിലൂടെയാണ് പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കോഴ്സ് ദൈർഘ്യം രണ്ട് വർഷം. (ഒരു വർഷം ഇന്‍സ്റ്റിറ്റ്യൂഷണ ല്‍ ട്രെയിനിംഗും ഒരു വർഷം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗും നല്‍കുന്നു). കോഴ്സിന്‍റെ ഭാഗമായി വ്യവസായ പരിശിലനത്തിനുള്ള സൌകര്യം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ലഭിക്കുന്നു.
പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍റർ
വിവിധ മത്സര പരീക്ഷകള്‍ക്ക് പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സംസ്ഥാനത്ത് നാല് പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററുക ള്‍ പ്രവർത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റോടു കൂടിയ പരിശീലനം കൂടാതെ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരീശീലനം, ജോബ് ഓറിയന്റഡ് കോഴ്സുകള്‍ എന്നിവയും ഈ സെന്ററുകളില്‍ നടത്തുന്നു. തിരുവനന്തപുരം, ആലുവ, കുഴല്‍മന്ദം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ സിവി ല്‍ സർവ്വീസ് എക്സാമിനേഷന്‍ സൊസൈറ്റി ( ICSETS ), തിരുവനന്തപുരം.
അഖിലേന്ത്യാ സർവ്വീസുകളിലേക്കുള്ള മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് വകുപ്പിന്റെ ആഭിമുഖ്യത്തി ല്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനം. സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രാഥമിക സെലക്ഷന്‍ പരീക്ഷയില്‍ പാസ്സാകുന്ന പട്ടികജാതി-പട്ടിക വർഗ്ഗക്കാർക്ക് സൌജന്യ താമസ സൌകര്യം, മികച്ച ലൈബ്രറി സംവിധാനം ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് ഒരു വർഷം പരിശീലനം ലഭ്യമാക്കുന്നു. അപേക്ഷ മാർച്ച് മാസത്തില്‍ ക്ഷണിക്കുന്നു.
പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍
തിരുവനന്തപുരം, തൃശൂർ മെഡിക്കല്‍കോളേജുകളോടു ചേർന്ന് രണ്ട് പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ (പ്രിയദർശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍ സ്റ്റഡീസ്) പട്ടിക വിഭാഗം വിദ്യാർത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍മന്ദത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടർ കോഴ്സിനുള്ള സ്ഥാപനം, പയ്യന്നൂരില്‍ ഡി.എം.എല്‍.റ്റി. കോഴ്സിനുള്ള സ്ഥാപനം എന്നിവ പ്രവർത്തിക്കുന്നു.
സെന്‍റർ ഓഫ് എക്സലന്‍സ്, കോഴിക്കോട്
പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കിർത്താഡ്സ് കാമ്പസില്‍ Crest (Centre for Research and Education for Social Transformation) എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനും കോർപ്പറേറ്റ് മേഖലകളില്‍ ജോലി ലഭിക്കുന്നതിനും പട്ടിക വിഭാഗത്തിനെ പ്രാപ്തരാക്കുന്നതിന് ഇതിലൂടെ കഴിയുന്നു.
മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക്ക്, പാലക്കാട്
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിനായി പാലക്കാട് കണ്ണാടിയില്‍ ആരംഭിച്ച സ്ഥാപനം. മുപ്പത് കുട്ടികള്‍ക്ക് പ്രവേശനം.
ബുക്ക് ബാങ്ക് സ്കീം
പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികവിഭാഗം വിദ്യാർത്ഥികള്‍ക്ക് വിലയേറിയ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി.
പഠനയാത്രാ പര്യടന പരിപാടി
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പഠന യാത്രയില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികള്‍ക്കുള്ള പരമാവധി ചെലവ് 4000 രൂപയായി നിജപ്പെടുത്തി, സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം പട്ടികജാതി വികസന വകുപ്പില്‍നിന്നും തുക അനുവദിക്കുന്നു.
പാലക്കാട് മെഡിക്കല്‍ കോളേജ്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 70 വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 100 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് 500 കിടക്കകളും വിവിധ വിഭാഗങ്ങളിലുമായി 19 ചികിത്സായൂണിറ്റുകളുമുള്ള ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് 2014-15ല്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പാരാമെഡിക്കല്‍ കോഴ്സുകളും, ലബോറട്ടറികളും ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങളുടെയും ചെറിയ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഉല്‍പ്പാദക യൂണിറ്റുകളും ഗവേഷണ വികസന സംരംഭങ്ങളും ആരംഭിക്കുന്നതാണ്.
സാമൂഹ്യക്ഷേമ പരിപാടികൾ
1. വിവാഹ ധനസഹായം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വിവാഹ ധനസഹായമായി നല്‍കുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിന്റെ സമുദായ സംഘടനയുടെ /ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/ മുനിസിപ്പല്‍ /കോർപ്പറേഷ ന്‍ /പട്ടികജാതി വികസന ഓഫീസർ വഴി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കുക. വരുമാന പരിധി 50,000 രൂപ.
2. മിശ്ര വിവാഹിതർക്ക് ധനസഹായം
മിശ്രവിവാഹിതരായ ദമ്പതിമാർക്ക് (ഒരാള്‍ പട്ടികജാതിയും പങ്കാളി ഇതരസമുദായത്തില്‍പ്പെട്ടതുമായിരിക്കണം) വിവാഹത്തെ തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആംരംഭിക്കുന്നതിനുമായി 50,000 രൂപ വരെ ഗ്രാന്റായി നല്‍കുന്നു. വിവാഹശേഷം ഒരുവർഷം കഴിഞ്ഞ് മൂന്നു വർഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭർത്താക്കന്മാരുടെ ജാതി സർട്ടിഫിക്കറ്റ്, കുടുംബവാർഷിക വരുമാനം, സഹവാസ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ /കോർപ്പറേഷന്‍ /പട്ടികജാതി വികസന ഓഫീസർ വഴി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. രണ്ടുപേരുടെയും കൂടി പ്രതിവർഷ വരുമാനപരിധി 40,000 രൂപ.
3. ഭൂരഹിത പുനരധിവാസ പദ്ധതി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയും മുനിസിപ്പല്‍ /കോർപ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമ /മുനിസിപ്പല്‍ /കോർപ്പറേഷനുകളില്‍ യഥാക്രമം 3,75,000 രൂപ, 4,50,000 രൂപ, 6,00,000 രൂപ ഗ്രാന്റായി അനുവദിക്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഗ്രാമസഭ /വാർഡ് സഭാ ലിസ്റ്റില്‍ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ലിസ്റ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍, സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് നല്‍കുക. വാർഷിക വരുമാന പരിധി 50,000 രൂപയും അപേക്ഷകന്റെ പ്രായപരിധി 55 വയസ്സുമാണ്.
4. ഭവന നിർമ്മാണ ഗ്രാന്റ്
2014-15 സാമ്പത്തിക വർഷം മുത ല്‍ 3,00,000 രൂപ ഭവന നിർമ്മാണ ഗ്രാന്റ് ആയി നല്‍കുന്നു. 45,000 രൂപ, 90,000 രൂപ, 1,20,000 രൂപ, 45,000 രൂപ എന്നിങ്ങനെ നാലു ഗഡുക്കളായി നിർമ്മാണ പുരോഗതിക്കനുസരിച്ച് തുക ഓണ്‍ലൈനായി ബാങ്ക് വഴി വിതരണം ചെയ്യുന്നു.
ഗ്രാമപ്രദേശത്ത് സ്വന്തമായി രണ്ട് സെന്റും നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവന രഹിതർക്കാണ് ഗ്രാന്റ് അനുവദിക്കുന്നത്. ജാതി, വരുമാനം, കൈ അവകാശ സർട്ടിഫിക്കറ്റുകള്‍, വാസയോഗ്യമായ ഭവനമില്ലായെന്ന ബന്ധപ്പെട്ട അധികാരിയുടെ സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭവന നിർമ്മാണ ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നല്‍കുക. വരുമാന പരിധി 50,000 രൂപ.
5. ദുർബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി
50,000 രൂപ താഴെ വരുമാനമുള്ള ഭൂരഹിത ഭവന രഹിതരായ വേടന്‍, നായാടി, വേട്ടുവ, ചക്ലിയ, കല്ലാടി, അരുന്ധതിയാർ, എന്നീ ദുർബല സമുദായങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതി കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി 7,25,000 രൂപ ഗ്രാന്റായി നല്‍കുന്നു. ഭൂമി വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ പ്രായം 55 വയസ്സില്‍ കവിയരുത്.
ജാതി, വരുമാനം, ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ടി. ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നല്‍കുക.
6. ടോയ്ലറ്റ് നിർമ്മാണം
പട്ടികജാതി കുടുംബങ്ങള്‍ക്ക് ടോയ് ലറ്റ് നിർമ്മിക്കുന്നതിന് 25,000 രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. 2012-13 വർഷം മുതല്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നല്‍കേണ്ടതാണ്. തുക രണ്ടു ഗഡുക്കളായി വിതരണം ചെയ്യുന്നു. വരുമാന പരിധി 50,000 രൂപ.
7. പട്ടികജാതി വികസന വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസനിധി
മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍ പെട്ടവരുമായ 50,000 രൂപയില്‍ താഴെ വാർഷിക വരുമാനമുള്ളവർക്ക് പട്ടികജാതി വികസന വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപവരെ ചികിത്സാ ധനസഹായമായി അനുവദിക്കുന്നു. ഹൃദയശസ്ത്രക്രിയ, ഗുരുതരമായ രോഗം എന്നിവയ്ക്ക് പരമാവധി 1,00,000 രൂപവരെ നല്‍കുന്നു. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ, ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫാറത്തിലുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർമാർക്കോ വകുപ്പുമന്ത്രിക്കോ നല്‍കാവുന്നതാണ്.
8. ഉദ്യോഗാർത്ഥികള്‍ക്ക് യാത്രാബത്ത
പി.എസ്.സി, യു.പി.എസ്.സി. വിവിധ സർക്കാർ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പരീക്ഷകളിലും ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ പോകുന്ന പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികള്‍ക്ക് അർഹമായ യാത്രാപ്പടി അറ്റന്‍ഡന്‍സ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നു. അപേക്ഷ സാക്ഷ്യപത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് /മുനിസിപ്പ ല്‍ /കോർപ്പറേഷ ന്‍ സെക്രട്ടറിക്ക് നല്‍കുക. തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
9.സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം
പട്ടികജാതി പട്ടികവർഗ്ഗ ജനസമൂഹവും മുഖ്യധാരാ സമുദായങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ഇഴയടുപ്പവുമുള്ളതാക്കി തീർക്കുന്നതിന് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതല്‍ 16 വരെ എല്ലാ വർഷവും സാമൂഹ്യ ഐക്യദാർഢ്യപക്ഷമായി ആചരിക്കുന്നു. ടി. ആചരണക്കാലത്ത് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കുന്ന പ്രവർത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനും കോളനികള്‍ കേന്ദ്രീകരിച്ച് ശുചിത്വ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിജ്ഞാന സദസ്സുകള്‍, പ്രദർശനങ്ങള്‍, പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍, പുതിയ പദ്ധതികളുടെ ആരംഭം കുറിക്കല്‍ എന്നിവ നടത്തുന്നു.
10. ഭവന പുനരുദ്ധാരണ ധനസഹായം
ഭവന നിർമ്മാണത്തിന് സർക്കാരില്‍ നിന്ന് മുമ്പ് ധനസഹായം കൈപ്പറ്റിയിട്ടുള്ളവരും എന്നാല്‍ ക്ഷയോന്മുഖമായ ഭവനത്തില്‍ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് ഭവന പുനരുദ്ധാരണത്തിന് പുതിയാതിയ ഒരു മുറി കൂടി നിർമ്മിക്കുന്നതിനും ധനസഹായം നല്‍കുന്നു. പ്ലാ ന്‍, എസ്റ്റിമേറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ പരമാവധി 50,000 രൂപ അനുവദിക്കുന്നു. വരുമാന പരിധി 50,000 രൂപ.
11. വിജ്ഞാന്‍വാടി
പട്ടികജാതി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കുന്നതിനും സഹായകമായതാണ് വിജ്ഞാനവാടികള്‍. ഇന്റർനെറ്റ് സൌകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാന്‍വാടികള്‍ സ്ഥാപിക്കുക. ഇതിനുള്ള കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടുസഹിതവും ഈ പദ്ധതി നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇത് നടപ്പാക്കുകയാണ് ലക്ഷ്യം.
12. ഹോമിയോ ഹെല്‍ത്ത് സെന്റർ
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് ഹോമിയോ ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ചുറ്റളവില്‍ മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
13. വിദേശത്ത് തൊഴില്‍ നേടുന്നതിന് സാമ്പത്തിക സഹായം
അഭ്യസ്ഥവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 50,000 രൂപ വരെ ധനസഹായം നല്‍കുന്നു. ഇന്ത്യന്‍ പാസ്പോർട്ട്, വിദേശ തൊഴില്‍ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാർ പത്രം, വിസ, എന്നിവ സഹിതം അപേക്ഷ നല്‍കേണ്ടതാണ്. വാർഷിക വരുമാനം 2,50,000 രൂപയില്‍ താഴെ വരുമാനമുള്ള 20 നും 40 നും മധ്യേ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാന്‍ അർഹത.
സാമ്പത്തിക വികസന പദ്ധതികള്‍
1. സ്വയംതൊഴില്‍ പദ്ധതി
വ്യക്തികള്‍ക്കു മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ക്കും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷംവരെയുള്ള വായ്പകള്‍ക്കും വായ്പാ തുകയുടെ 1/3 സബ്സിഡി പദ്ധതി ബാങ്കുകളുമായി ച്ചേർന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴില്‍ സംരംഭവും തുടങ്ങാം. പ്രായം 18-50, വിദ്യാഭ്യാസ യോഗ്യത- ഏഴാം ക്ലാസ്, വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍, പദ്ധതി റിപ്പോർട്ട്, റേഷന്‍കാർഡ് പകർപ്പ്, തിരിച്ചറിയല്‍ കാർഡ് പകർപ്പ്, എസ്.ജി.എസ്.വൈ.ലോണ്‍ വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പ ല്‍/കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് നല്‍കുക.
2. വക്കീലന്മാർക്ക് ധനസഹായം
നിയമ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിന് 3 വർഷത്തേക്ക് ധനസഹായം
അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് ഒരു മാസത്തിനകം നിശ്ചിത ഫാറത്തിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, എല്‍.എല്‍.ബി.യുടെ സർട്ടിഫിക്കറ്റ്, ബാർ കൌണ്‍സി ല്‍ എന്‍റോള്‍മെന്റ് സാക്ഷ്യപത്രം, സീനിയർ അഭിഭാഷകന്‍റെ സാക്ഷ്യപത്രം സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കുക.
3. സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അപ്രന്റീസ്ഷിപ്പ്
ഐ.റ്റി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവ പാസ്സായവർ അപ്രന്‍റീസ്ഷിപ്പ് അപേക്ഷ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രതിമാസ നിരക്ക്
ഐ.റ്റി.ഐ - 2000 രൂപ
ഡിപ്ലോമ - 2500 രൂപ
എഞ്ചിനീയറിംഗ് ഡിഗ്രി - 3000രൂപ
4. ടൂള്‍ കിറ്റ്
വകുപ്പിന്‍റെ ഐ.റ്റി.ഐ.കളില്‍ വിവിധ ട്രേഡുകള്‍ പാസ്സായിട്ടുള്ളവർക്ക് പണി ആയുധങ്ങ ള്‍ വാങ്ങുന്നതിനുള്ള ഗ്രാന്‍റ് നല്‍കുന്നു.
5. ഉല്‍പന്ന പ്രദർശന വിപണന മേള
പട്ടികജാതിക്കാരുടെ പാരമ്പര്യ ഉല്‍പന്നങ്ങള്‍ക്കും പട്ടികജാതി സ്വയം സഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്തുന്നതിന് സഹായകരമായ രീതിയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു വർഷം രണ്ട് സ്ഥലങ്ങളിലായി വിപണന മേള സംഘടിപ്പിക്കുന്നു. സ്റ്റാള്‍ സൌജന്യമായി അനുവദിക്കുന്നു. ഉല്‍പന്നങ്ങള്‍ സ്റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്റ്റാളില്‍ നില്‍ക്കുന്നവർക്ക് പ്രതിദിന ബാറ്റ, ഭക്ഷണം, എന്നിവ നല്‍കുന്നു. താല്‍പര്യമുള്ളവർ ഒക്ടോബർ മാസങ്ങളില്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കാം.
6. സ്വയംപര്യാപ്ത ഗ്രാമങ്ങള്‍
പട്ടികജാതി വികസന വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ കിലയുടെ സഹകരണത്തോടെ പൂർത്തിയാക്കിയ, പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ സ്ഥിതിവിവര പഠന റിപ്പോർട്ടില്‍ അന്‍പതോ അന്‍പതില്‍ കൂടുതലോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന 436 ഗ്രാമങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. വികസന പ്രക്രിയയില്‍ ഗണ്യമായ നേട്ടമൊന്നും കൈവരിച്ചിട്ടില്ലാത്ത ഈ ഗ്രാമങ്ങള്‍ക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയാണ് 'സ്വയംപര്യാപ്ത ഗ്രാമങ്ങള്‍'.
ഓരോ സങ്കേതത്തിന്റേയും വികസനാവശ്യങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടപ്പാക്കുന്നത്. റോഡ് നിർമ്മാണം, വൈദ്യുതീകരണം, അഴുക്കുചാല്‍ നിർമ്മാണം, സോളാർ തെരുവ് വിളക്കുകള്‍, ബയോഗ്യാസ് പ്ലാന്റ്, ഭവന പുനരുദ്ധാരണം, എന്നിങ്ങനെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പരമാവധി 1 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു സങ്കേതത്തിനായി ചെലവഴിക്കുക. എം.എല്‍.എ.മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നിർവ്വഹണം.
നിയമാധിഷ്ഠിത സേവനങ്ങള്‍
1. 1995 ലെ പൌരാവകാശ സംരക്ഷണ നിയമം
പട്ടികജാതിക്കാരുടെ പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊട്ടുകൂടായ്മ അടക്കമുള്ള അനാചരണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും പൌരാവകാശ സംരക്ഷണ നിയമപ്രകാരം തുക ചെലവഴിക്കുന്നു. പട്ടികജാതിക്കാരെ സംബന്ധിച്ച് മാധ്യമ റിപ്പോർട്ടുകളില്‍ മികച്ചവയ്ക്ക് അവാർഡ്, മികച്ച ദളിത് സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് എന്നിവ ഈ നിയമത്തിന്റെ ഭാഗമായി നല്‍കുന്നു. സാംസ്കാരിക ജാഥകള്‍, സാംസ്കാരിക മത്സരങ്ങള്‍, സന്ദേശ റാലികള്‍, മിശ്ര വിവാഹിതർക്ക് ധനസഹായം നല്‍കല്‍ എന്നിവയും ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നവയാണ്.
2. 1989 ലെ അതിക്രമം തടയല്‍ നിയമം
ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 17-ല്‍ പറയുന്ന "Abolition of untouchability" (തൊട്ടുകൂടായ്മ നിർത്തലാക്കല്‍) എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ പാർലമെന്റ് 11-09-1989 ല്‍ പാസ്സാക്കി 10-01-1990 മുതല്‍ നിലവില്‍ വന്ന നിയമമാണ് പട്ടികജാതി/പട്ടികവർഗ്ഗ (അതിക്രമം തടയല്‍) നിയമം 1989.
ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 17-ല്‍ പറയുന്ന "Untouchability" is abolished and its practice in any form is forbidden. The enforcement of any disability arising out of "Untouchability" shall be an offence punishable in accordance with law. അതായത് തൊട്ടുകൂടായ്മ നിർത്തലാക്കുകയും അതിന്റെ ഏതുരൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു. തൊട്ടുകൂടായ്മയില്‍ നിന്നും ഉളവാകുന്ന ഏതെങ്കിലും അവശത നിർബന്ധിച്ച് ഏല്‍പ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതാണ്.
ഇന്ത്യയില്‍ ജമ്മുകാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. നിയമത്തിന്റെ Chapter II-ല്‍ ആർട്ടിക്കിള്‍ 3-ല്‍ കുറ്റകരമായ അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിയമം അനുസരിച്ച് കുറ്റകരമാകുന്ന പ്രവൃത്തികള്‍ ചുവടെ ചേര്‍ക്കുന്നു.
(i) പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തെ കൊണ്ട് ഭക്ഷ്യയോഗ്യമല്ലാത്തതോ നിന്ദ്യമായതോ ആയ ഏതെങ്കിലും സാധനം തീറ്റിക്കുന്നതിനോ കുടിപ്പിക്കുന്നതിനോ ബലപ്രയോഗം നടത്തുന്നത്.
(ii) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഏതെങ്കിലും അംഗത്തിന് ക്ഷതിയോ അപമാനമോ അല്ലെങ്കില്‍ അലട്ടലോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി വിസര്‍ജ്ജന വസ്തുക്കളോ പാഴ് വസ്തുക്കളോ, ജന്തുക്കളുടെ ശവശരീരങ്ങളോ മറ്റ് ഏതെങ്കിലും നിന്ദ്യമായ സാധനമോ അയാളുടെ പരിസരങ്ങളിലോ അയല്‍പക്കത്തോ കൂട്ടിയിടുക വഴി പ്രവര്‍ത്തിക്കുന്നത്.
(iii) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തിന്റെ ശരീരത്തില്‍ നിന്ന് ബലാല്‍ക്കാരമായി വസ്ത്രങ്ങള്‍ മാറ്റുകയോ അല്ലെങ്കില്‍ മുഖത്തോ ശരീരത്തിലോ ചായംതേച്ചോ നടത്തുന്നതോ, അല്ലെങ്കില്‍ മനുഷ്യന്റെ അന്തസ്സിന് ന്യൂനതയുണ്ടാക്കുന്ന അതേപോലെയുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യുകയോ ചെയ്യുന്നത്
(iv) പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തിന് ഉടമസ്ഥാവകാശം ഉള്ളതോ അലോട്ടുമെന്റ് ചെയ്തിട്ടുള്ളതോ അല്ലെങ്കില്‍ ക്ഷമതയുള്ള അധികാരസ്ഥനാല്‍ അലോട്ടു ചെയ്യുന്നതിനു വേണ്ടി വിജ്ഞാപനം ചെയ്തിട്ടുള്ളതോ ആയ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ കൃഷി ചെയ്യുകയോ അല്ലെങ്കില്‍ അയാള്‍ക്ക് അലോട്ട് ചെയ്ത ഭൂമി കൈമാറ്റം ചെയ്ത് എടുക്കുകയോ ചെയ്യുന്നത്.
(v) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തിന്റെ ഭൂമിയേയോ പരിസര പ്രദേശത്തേയോ അയാളുടെ കൈവശത്തു നിന്നും അന്യായമായി നീക്കം ചെയ്യുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഭൂമിയിന്‍ന്മേലോ, പരിസരപ്രദേശത്തിന്‍ന്മേലോ വെള്ളത്തിന്മേലോ ഉള്ള അയാളുടെ അവകാശങ്ങള്‍ അനുഭവിക്കുന്നതി ല്‍ കൈകടത്തുകയോ ചെയ്യുന്നത്.
(vi)പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തെ പൊതു ആവശ്യത്തിനുവേണ്ടി സര്‍ക്കാ ര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിര്‍ബന്ധിത സേവനം ഒഴികെ, ബിഗാര്‍
അല്ലെങ്കില്‍ അതേ രൂപത്തിലുള്ള മറ്റു നിര്‍ബന്ധിത തൊഴിലോ, അല്ലെങ്കില്‍ അടിമപ്പണിയോ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത്.
(vii) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തെ വോട്ട് ചെയ്യാതിരിക്കുന്നതിനോ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിനോ അല്ലെങ്കില്‍ നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുള്ളതല്ലാത്ത വിധത്തില്‍ വോട്ട് ചെയ്യുന്നതിനോ നിര്‍ബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.
(viii) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തിനെതിരായി വ്യാജമായതോ, ദുരുദ്ദേശപരമായതോ, ശല്യപ്പെടുത്തുന്നതോ ആയ വ്യവഹാരമോ ക്രമിനില്‍ നടപടികളോ മറ്റു നിയമ നടപടികളോ ആരംഭിക്കുന്നത്.
(ix) ഏതെങ്കിലും വ്യാജമായതോ നിസ്സാരമായതോ ആയ വിവരം ഏതെങ്കിലും പബ്ളിക്ക് സര്‍വന്‍റിന് നല്‍കുകയും അതുവഴി അങ്ങനെയുള്ള പബ്ളിക് സര്‍വന്‍റിന്റെ നിയമാനുസൃതമായ അധികാരം പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തിന് ക്ഷതിയോ അലേട്ടോ ഉണ്ടാക്കത്തക്കവിധം ഉപയോഗിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നത്.
(x) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തെ പൊതു ജനദൃഷ്ടിയില്‍പ്പെടുന്ന ഏതെങ്കിലും സ്ഥലത്ത് വച്ച് അവഹേളിക്കണമെന്ന ഉദ്ദേശത്തോടു കൂടി ഉദ്ദേശപൂര്‍വ്വം അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.
(xi) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലോ പെടുന്ന ഏതെങ്കിലും സ്ത്രീയെ അനാദരിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടി അവളുടെ നേരെ കയ്യേറ്റം നടത്തുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്നത്.
(xii) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലോപെട്ട ഒരു സ്ത്രീയുടെ ഇച്ഛയെ സ്വാധീന പ്പെടുത്താവുന്ന ഒരു സ്ഥാനത്തായിരിക്കുകയും അങ്ങനെ അല്ലായിരുന്നെങ്കില്‍ അവള്‍ സമ്മതിക്കില്ലായിരുന്ന ലൈംഗിക ചൂഷണത്തിന് ആ സ്ഥാനം ഉപയോഗിക്കുകയും ചെയ്യുന്നത്.
(xiii) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ അംഗങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും നീരുറവയിലേയോ ജലസംഭരണിയിലേയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസ്സിലേയോ ജലം, അത് സാധാരണയായി ഉപയോഗിക്കുന്ന ആവശ്യത്തിനുള്ള അനുയോജ്യത കുറയത്തക്ക വിധം ദുഷിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നത്.
(xiv) പട്ടികജാതിയിലേയോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തിന് ഒരു പൊതുസങ്കേത സ്ഥലത്തേക്ക് കടക്കുവാന്‍ കീഴ് നടപ്പു പ്രകാരമുള്ള അവകാശം നിഷേധിക്കുകയോ അല്ലെങ്കില്‍ അങ്ങനെയുള്ള അംഗത്തെ പൊതുജനങ്ങളിലെ മറ്റ് അംഗങ്ങള്‍ക്കോ അതിന്റെ ഏതെങ്കിലും സ്വഭാവത്തിനോ ഉപയോഗിക്കുവാനോ പ്രവേശിക്കുവാനോ പൊതു സങ്കേത സ്ഥലം ഉപയോഗിക്കുന്നതില്‍ നിന്നോ അവിടേക്കു പ്രവേശിക്കുന്നതില്‍ നിന്നോ അയാളെ തടയത്തക്ക വിധം ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നത്.
(xv) പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലേയോ ഒരംഗത്തെ തന്റെ വീടോ ഗ്രാമമോ അല്ലെങ്കില്‍ മറ്റു വാസ സ്ഥലമോ വിട്ടുപോകുന്നതിന് നിര്‍ബന്ധിക്കുകയോ ഇടയാക്കുകയോ ചെയ്യുന്നത്. അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. നഷ്ടപരിഹാരത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നഷ്ടം തിട്ടപ്പെടുത്തിക്കൊണ്ടുള്ള തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റും പോലീസിന്റെ ക്രൈം റിപ്പോര്‍ട്ടും ഹാജരാക്കണം.
കൂടതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക.
തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയുള്ളപദ്ധതികള്‍
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍
1. ഗ്രാമപഞ്ചായത്ത്
a. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കുക.
b. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഓലമേയുന്നതിനു ധനസഹായം നല്‍കുക.
c. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കോളനികളില്‍ കിണറുകളും പൊതുജല ടാപ്പുകളും തെരുവുവിളക്കുകളും ഏര്‍പ്പെടുത്തുക.
d. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവാഹം, വൈദ്യചികിത്സ, ഉപരിപഠനം ഇന്‍റര്‍വ്യൂവിന് പോകുന്നതിലേക്കുള്ള യാത്രാബത്ത എന്നിവയ്ക്ക് ധനസഹായം നല്‍കുക.
e. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് കോളനി രൂപീകരണ പദ്ധതികള്‍ നടപ്പിലാക്കുക.
f. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവേചനാധിഷ്ഠിത (ഡിസ്ക്രീഷനറി) ഗ്രാന്‍റുകള്‍ നല്‍കുക.
g. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സഹായിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുക.
h. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ക്ഷേമപരിപാടികള്‍ ആരംഭിക്കുക.
2. ബ്ലോക്ക് പഞ്ചായത്ത്
a. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കുക.
b. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ഇടയിലുള്ള ഭൂരഹിതരെയും ഭവനരഹിതരെയും പുനരധിവസിപ്പിക്കുക.
c. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭവനനിര്‍മ്മാണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
d. സംയോജിത വാസസ്ഥല വികസന പരിപാടി നടപ്പിലാക്കുക.
e. പട്ടികജാതി-പട്ടികവര്‍ഗ വ്യവസായ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക.
f. പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യം ഏര്‍പ്പാടു ചെയ്യുക.
g. കോളനി വാസികള്‍ക്കുള്ള ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുക.
3. ജില്ലാ പഞ്ചായത്ത്
എ. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമായ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കല്‍.
ബി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായിട്ടുള്ള ബാലവാടികള്‍,നഴ്സറി സ്കൂളുകള്‍,സീസണ്‍ ഡെകെയര്‍ കേന്ദ്രങ്ങള്‍,ഡോര്‍മിറ്ററികള്‍ എന്നിവയുടെ നടത്തിപ്പ്.
സി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും വേണ്ടി സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുക.
4. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍
എ. പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക.
ബി. അന്ധവിശ്വാസങ്ങള്‍ക്കും ജാതിചിന്തയ്ക്കും അയിത്താചരണത്തിനുമെതിരെ പ്രചരണം നടത്തുക.
സി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമായി വയോജന വിദ്യാഭ്യാസ പരിപാടികള്‍ നടപ്പാക്കുക.
ഡി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വീട് ഓലമേയുന്നതിന് ധനസഹായം നല്‍കുക. ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കുക.
ഇ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായുള്ള കോളനികളില്‍ പൊതു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
എഫ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിവാഹം/വൈദ്യചികിത്സ, ഉപരിപഠനം എന്നിവയ്ക്ക് ധനസഹായം നല്‍കുക.
ജി. പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി ക്ഷേമപരിപാടികള്‍ ആരംഭിക്കുക.
എച്ച്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായ സമിതികള്‍ രൂപീകരിക്കുക.
ഐ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള മറ്റു ക്ഷേമപരിപാടികള്‍ നടപ്പിലാക്കുക.
പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ ലിങ്കിൽ ലഭ്യമാണ്
സാംസ്കാരിക പരിപാടികള്‍
1. നാടന്‍ കലാമേള (പൈതൃകോത്സവം)
പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ തനതുകലകളെ പരിപോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉല്പന്ന പ്രദർശന വിപണനമേളയും കലാമേളയും സംഘടിപ്പിക്കുന്നു. പട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം, കിർതാഡ്സ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഒരു വർഷം രണ്ടു സ്ഥലങ്ങളിലായി പരിപാടിക ള്‍ സംഘടിപ്പിക്കുന്നു.
സർഗ്ഗോത്സവം
സംസ്ഥാന സ്കൂള്‍ കലോത്സവത്തി ല്‍ എ ഗ്രേഡ് നേടിയ പട്ടികജാതിയില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് 10,000 രൂപ പ്രോത്സാഹനമായി നല്‍കുന്ന പദ്ധതി.
2. ഡോ.ബി.ആർ.അംബേദ്കർ മാധ്യമ അവാർഡ്
പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഡോ.ബി.ആർ.അംബേദ്കർ മാധ്യമ അവാർഡ് നല്‍കുന്നു. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകള്‍ക്കാണ് അവാർഡ്. അച്ചടി മാധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും, ദൃശ്യ മാധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും, റേഡിയോ റിപ്പോർട്ടിന് 15,000 രൂപയും ഫലകവുമാണ് അവാർഡായി നല്കുന്നത്.
3. സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ഗ്രാന്റ്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരുടെ കൃതികള്‍ പുസ്തക രൂപത്തില്‍ അച്ചടിക്കുന്നതിന് ഇരുപതിനായിരം (20,000) രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു. മൌലികമായ രചനകളുടെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങള്‍ സഹിതം അപേക്ഷ ചീഫ് പബ്ലിസിറ്റി ഓഫീസർ അയ്യങ്കാളി ഭവന്‍ , കനക നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കുക. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കുന്നതാണ്.
4. പടവുകള്‍ മാസിക
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനും പട്ടികജാതി വിഭാഗക്കാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പടവുകള്‍ എന്ന പേരില്‍ ഒരു ദ്വൈമാസിക വകുപ്പു പുറത്തിറക്കുന്നു. കോപ്പികള്‍ ബ്ലോക്ക് /മുനിസിപ്പ ല്‍ /കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ചീഫ് പബ്ലിസിറ്റി ഓഫീസില്‍ നിന്നും സൌജന്യമായി ലഭ്യമാണ്.
5. സാഹിത്യ ശില്പശാല
പട്ടികജാതി - പട്ടികവർഗ്ഗത്തിലും ഇതര വിഭാഗത്തിലുംപെട്ട സാഹിത്യകാരന്മാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി ആണ്ടുതോറും സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഭാഷയുടെ വികാസ പരിണാമങ്ങള്‍ സാഹിത്യത്തിലെ അനുഭവം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി സാംസ്കാരിക ശാക്തീകരണം ഉറപ്പാക്കലുമാണ് ശില്പശാലയുടെ ഉദ്ദേശം. 18 മുതല്‍ 35 വയസുവരെ പ്രായമുള്ള പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് പ്രവേശനം. ആകെ 50 പേർക്ക് ശില്പശാലയില്‍ പങ്കെടുക്കാം. താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നല്കുന്നു.
6. അംബേദ്കർ ജയന്തി /അയ്യങ്കാളി ജയന്തി
ഭരണഘടനാ ശില്പി ശ്രീ.അംബേദ്കറുടെ ജന്മദിനം ഏപ്രില്‍ പതിനാലാം തീയതിയും കേരള അധഃസ്ഥിത വർഗ്ഗത്തിന്റെ വിമോചന പോരാളി ശ്രീ.അയ്യങ്കാളിയുടെ ജന്മദിനം ചിങ്ങമാസത്തിലെ അവിട്ടം നാളിലും വിവിധ പരിപാടികളോടെ വകുപ്പ് ആചരിക്കുന്നു.
അംബേദ്കര്‍ ഭവന്‍
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ.ബി.ആർ.അംബേദ്കറുടെ നാമധേയത്തില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ അംബേദ്കർ ഭവന്‍ എന്ന പേരില്‍ ഒരു പഠന ഗവേഷണ കണ്‍വെന്‍ഷന്‍ സെന്റർ സ്ഥാപിതമായി. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റർ എന്നിവ ഇതില്‍ പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ അംബേദ്കർ ഭവന്‍ വകുപ്പിന്റെ പദ്ധതി ആസൂത്രണത്തിന് വഴികാട്ടിയാകുന്ന നിലയില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
അയ്യങ്കാളി ഭവന്‍
അധഃസ്ഥിത ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.അയ്യങ്കാളിയുടെ നാമധേയത്തില്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സ്ഥാപനം. പട്ടികജാതി വികസന വകുപ്പിന്റെ ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ദക്ഷിണമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ചീഫ് പബ്ലിസിറ്റി ഓഫീസ്, ദക്ഷിണമേഖല ട്രയിനിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവ ഈ സമുച്ചയത്തില്‍ പ്രവർത്തിക്കുന്നു. കൂടാതെ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷ ന്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷ ന്‍, പട്ടികജാതി-പട്ടികവർഗ്ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ്, പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റ് എന്നിവ പ്രവർത്തിക്കുന്നത് അയ്യങ്കാളി ഭവനിലാണ്.