കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ

കേരളാ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ പട്ടികജാതിവികസനത്തിനുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ 13-ആം പദ്ധതി റിപ്പോർട്ട് പ്രകാരം പട്ടികജാതിവിഭാഗം കേരളത്തിന്റെ മുഴുവൻ ജനസംഖ്യയുടെ 9.1 ശതമാനമാണ് (2011 സെൻസസ്).  ഇന്ത്യയിൽ അവരുടെ പ്രതിനിധാനം 16.60 ശതമാനമാണ്. സംസ്ഥാനതലത്തിൽ പട്ടികജാതിവിഭാഗത്തിന്റെ സാക്ഷരതാനിരക്ക് 88.70 ശതമാനമായിരിക്കെ ദേശീയതലത്തിൽ അത് 66.07 ശതമാനം മാത്രമാണ്. കുറേ ആളുകൾ പലയിടത്തായി കുടുംബങ്ങളായും മറ്റും ഇതരസമുദായങ്ങൾക്കൊപ്പം താമസിക്കുന്നുവെങ്കിലും 60 ശതമാനത്തോളം പേരും ജീവിക്കുന്നത് 26,000-ത്തിനു മേൽ 'കോളനികളി'ലാണ് (habitat- വാസസ്ഥാനങ്ങളെന്ന് ഔദ്യോഗികപഠനങ്ങൾ വിളിക്കുന്നു). കേരളത്തിലൊട്ടാകെയുള്ള ദലിതുകളുടെ അധിവാസക്രമം ഇത്തരത്തിലാണ്. പട്ടികജാതിവിഭാഗം ഏറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ് (13.29%). പിന്നാലെ തിരുവനന്തപുരം (12.27%), കൊല്ലം (10.80%), തൃശൂർ (10.67%) മലപ്പുറം (10.14%) എന്നീ ജില്ലകൾ. ഈ അഞ്ച് ജില്ലകൾ ഒരുമിച്ച് സംസ്ഥാനത്തെ പട്ടികജാതിവിഭാഗ ജനസംഖ്യയുടെ 57.17 ശതമാനത്തെ ഉൾക്കൊള്ളുന്നു. പാലക്കാട് ജില്ലയുടെ ജനസംഖ്യയുടെ 14.37 ശതമാനമാണ് പട്ടികജാതി വിഭാഗത്തിന്റേത്. പത്തനംതിട്ടയിൽ അത് 13.74 ശതമാനവും. ഇടുക്കി, കൊല്ലം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ അത് അതാത് ജില്ലകളിലെ ജനസംഖ്യയുടെ 10 ശതമാനത്തിനു മുകളിലുണ്ട്. വേടർ, വേട്ടുവൻ, നായാടി, കല്ലാടി, അരുന്ധതിരാർ, ചക്കിലിയർ എന്നിങ്ങനെയുള്ള, പട്ടികജാതിവിഭാഗത്തിലെ അതീവദുർബലരായ വിഭാഗങ്ങൾ സംസ്ഥാനത്തിലെ പട്ടികജാതിവിഭാഗജനസംഖ്യയുടെ 3.65 ശതമാനം വരും.

നിലവിലെ സാമൂഹ്യ-സാമ്പത്തിക നില:

പട്ടികജാതി വകുപ്പും (Scheduled Caste Department-ഉം) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും (2013, KILA) ദലിത് കോളനികളിൽ (habitat- വാസസ്ഥാനങ്ങൾ) നടത്തിയ സർവ്വേ പ്രകാരംതാഴെ പറയുന്നവയാണ് ഈ വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലയിലെ ശ്രദ്ധേയമായ ലക്ഷണങ്ങൾ


(1)    റോഡ്, വൈദ്യുതി, കുടിവെള്ളം മുതലായ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഭൂരിപക്ഷം കോളനികളിലും മോശമായ  സ്ഥിതിയാണ്.


(2)    പട്ടികജാതിവിഭാഗ ജനസംഖ്യയുടെ നാലിലൊന്ന് - 6 മുതൽ 21 വയസ്സുവരെയുള്ള കുട്ടികൾ- വിദ്യാഭ്യാസപരമായ മുന്നോട്ടുപോക്കാവശ്യമുള്ള വിഭാഗമാണ്. 


(3)    പട്ടികജാതിവിഭാഗ ജനസംഖ്യയുടെ ഭൂരിപക്ഷവും (58%) 22-59 വയസ്സുവരെയുള്ളവരാണ്. മനുഷ്യവിഭവശേഷിവികസനത്തിന്മേലുള്ള സംരംഭങ്ങൾക്ക് വർദ്ധിച്ച സാധ്യതയുള്ള വിഭാഗമാണ് ഇവർ.


(4)    പട്ടികജാതിവിഭാഗ ജനസംഖ്യയുടെ 10% 60 വയസ്സിലും അതിനു മുകളിലുമുള്ളവരാണ്. അവർക്ക് ആശ്വാസശുശ്രൂഷകളും അടിസ്ഥാനജീവിത സാഹചര്യങ്ങൾക്കായുള്ള ക്ഷേമപദ്ധതികളും ആവശ്യമായിരിക്കും. 


(5)    ആസ്തിവകകൾ വളരെ താഴെയാണ്. ഒരു ദലിത് കുടുംബം കൈവശം വയ്ക്കുന്ന ശരാശരി ഭൂമി 2.52 സെന്റാണ്. ഭൂരഹിത കുടുംബങ്ങൾ മറ്റുള്ള ജനവിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ വളരെ കൂടുതലാണ്. അതിനാൽ സംസ്ഥാനത്തെ ഭൂമി വിതരണ പദ്ധതികളുടെ നടത്തിപ്പിൽ പുനർനിരീക്ഷണത്തിനും ജീവസന്ധാരണത്തിനുതകുന്ന തരത്തിൽ കൂടുതൽ ഭൂമി ലഭ്യമാക്കുതിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.


(6)    ഭൂരിപക്ഷം ദലിത് വീടുകളും ജീർണ്ണിച്ചവയും, വാസയോഗ്യമല്ലാത്തവയും, ആവശ്യത്തിനു ഇടവും സജ്ജീകരണങ്ങളുമില്ലാത്തവയും, സാനിറ്ററി കക്കൂസുകളില്ലാത്തവയും (30%), വൈദ്യുതി (14.51%) ഇല്ലാത്തവയുമാണ്. ഇതിനു പുറമേ ഇടങ്ങൾ പങ്കുവച്ച് ജീവിക്കുന്ന വീടില്ലാത്ത കുടുംബങ്ങളും നാടോടികളെപ്പോലെ ജീവിക്കുന്നവരുമുണ്ട്. അതിനാൽ പാർപ്പിടം എന്നത് ആസൂത്രണത്തിന്റെയും ഇടപെടൽ പദ്ധതികളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാകേണ്ടതുണ്ട്. 


(7)    തൊഴിലുള്ള ഭൂരിഭാഗം പേരും കൂലിവേലക്കാരായി സേവനമേഖലകളിലോ ഉല്പാദനകരവും ലാഭകരവുമല്ലാത്ത മേഖലകളിലോ ആണ് തൊഴിലെടുക്കുന്നത്. സംരഭകരെന്ന നിലയ്ക്കോ കൃഷിഭൂമിയുടെ ഉടമകളായ കർഷകരെന്നോ നിലയ്ക്കുള്ള അവരുടെ എണ്ണം തീരേകുറവാണ്. ഇതാണ് ദലിത് കുടുംബങ്ങളുടെ താഴ്ന്ന വരുമാനത്തിനും ദരിദ്രമായ സാമ്പത്തികാവസ്ഥയ്ക്കും കാരണം.  


(8)    വിദ്യാഭ്യാസം നേടിയവർക്കിടയിലുള്ള തൊഴിലില്ലായ്മ ഏറെയാണ്. 15 മുതൽ 59 വയസ്സുവരെയുള്ള ദലിതർക്കിടയിൽ 49 ശതമാനം തൊഴിൽരഹിതരാണ്.


(9)    ഹയർ സെക്കൻഡറി - പ്രഫഷണൽ വിദ്യാഭ്യാസം എന്നിവ പൂർത്തീകരിക്കുന്ന പട്ടികജാതിവിഭാഗത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. പഠനം ഇടയ്ക്കുവച്ച് നിർത്തുന്നവരാണേറെയും. ഹോസ്റ്റൽ താമസസൗകര്യങ്ങളും മറ്റ് പഠനസഹായസംവിധാനങ്ങളും ദുർലഭമാണ്.


(10)    അവിവാഹിതരായ അമ്മമാരും, വിധവകളും വിവാഹമോചനം നേടിയവരുമാണ് ദലിത് ജനസംഖ്യയുടെ 7 ശതമാനം. ഏറ്റവും ദുർബലരും പ്രതിസന്ധി നേരിടുന്നവരുമായ -ഈ വിഭാഗത്തിന് നിലനിൽപ്പിനായുള്ള തൊഴിലും മറ്റ് സഹായപദ്ധതികളും -ആവശ്യമാണ് .

തൊഴിൽ ഘടന


കേരളത്തിൽ ഗവണ്മെന്റ് ജോലികളിൽ 10 ശതമാനം ദലിത് വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നുണ്ട്. അതുകാരണം സർക്കാർ കോളജുകളിലെ 2,335 അധ്യാപകരിൽ 298 പേർ ദലിതരാണ്. എന്നാൽ ജീവനക്കാരുടെ ശമ്പളത്തിനും സ്ഥാപനത്തിന്റെ നടത്തിപ്പിനുമുള്ള ഗ്രാന്റുകൾ നൽകുന്നത് സർക്കാരായിട്ടും സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നിലവിലില്ല. കേരളത്തിലുള്ള 238 ആർട്ട്സ് & സയൻസ് കോളജുകളിൽ കേവലം 58 എണ്ണമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. ബാക്കിയുള്ളവയിൽ 120 എണ്ണം ക്രിസ്ത്യൻ, മുസ്ലീം സംഘടനകളും 60 എണ്ണം നായർ സർവ്വീസ് സൊസൈറ്റി, ശ്രീനാരായണ ട്രസ്റ്റ്, ദേവസ്വം ബോർഡ് എന്നിവയുടേതാണ്. നായർ സർവ്വീസ് സൊസൈറ്റി ഉന്നതജാതി ഹിന്ദുക്കളായ നായർവിഭാഗത്തെയും ശ്രീനാരായണ ട്രസ്റ്റ് പിന്നോക്ക ഹിന്ദുവിഭാഗമായ ഈഴവസമുദായത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ട് ദേവസ്വം ബോർഡുകൾ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളാണ്.

ആരോഗ്യം


ഭൂരിപക്ഷം സ്കൂളുകളും സമാനമായി സ്വകാര്യമേഖലയിലാണുള്ളത്. National University of Educational Planning and Administration 2016-ൽ നടത്തിയ സർവ്വേ പ്രകാരം കേരളത്തിലെ സ്കൂളുകളിൽ 27.31% മാത്രമാണ് സർക്കാർ വിദ്യാഭ്യാസവകുപ്പിന്റെ ഉടമസ്ഥതയിലുള്ളത്. ബാക്കിയുള്ളവ എയ്ഡഡ് സ്കൂളുകളോ അൺ-എയ്ഡഡ് സ്വകാര്യ സ്കൂളുകളോ ആണ്. അൺ-എയ്ഡഡ് സ്ഥാപനങ്ങൾ ഏതെങ്കിലും വിധത്തിലുള്ള സർക്കാർ ധനസഹായങ്ങൾ ലഭിക്കുന്നവയല്ല. എയ്ഡഡ് പ്രൈവറ്റ് കോളജുകളിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണം അത്യധികമാംവണ്ണം കുറവാണ്. വിവരാവകാശനിയമം അനുസരിച്ച് 2010-ൽ ഫയൽ ചെയ്യപ്പെട്ട ഒരു അന്വേഷണമനുസരിച്ച് 7,199 ടീച്ചർമാരിൽ കേവലം 11 പേർ - വെറും 0.15%- മാത്രമാണ് ദലിത് വിഭാഗങ്ങളിൽ നിന്നുമുള്ളത്. സ്കൂളുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. National University of Educational Planning and Administration-ന്റെ 2016-ലെ സർവ്വേ അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകളിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണം 5.31% ശതമാനം മാത്രമാണ് - മുഴുവനുള്ള 2,65,644 പേരിൽ 12,833 മാത്രം.


പൊതുജനാരോഗ്യ സ്ഥാപനങ്ങൾ ഭൂരിപക്ഷം ദലിത് കോളനികളിൽ നിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലാണ്. സർവ്വേ ചെയ്യപ്പെട്ട 26.27% കോളനികളും അത്തരം ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും 25 കിലോമീറ്റർ ദൂരെയാണുള്ളത്. 33.28% - അതായത് 8,768 കോളനികളുടെ കാര്യത്തിൽ അത് 5 കിലോമീറ്ററിനു മുകളിലാണ്. ആയുർവ്വേദ/ ഹോമിയോ ഡിസ്പൻസറികൾ/ ഹോസ്പിറ്റലുകൾ എന്നിവയും ദലിത് ജീവിതമേഖലകളുടെ സമീപത്തല്ല. ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുമുള്ള അവയുടെ അകലം താഴെകൊടുത്തിരിക്കുന്നു.

ആരോഗ്യം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ പ്രത്യേക ദലിത് വിഭാഗങ്ങളിലെ - പുലയ, കുറവ, പറയ, തണ്ടാൻ, പരിവർത്തിത ക്രിസ്ത്യൻ- ദലിത് സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക-തൊഴിൽ നിലകൾ നിരീക്ഷിച്ചിരിക്കുന്ന അച്ചാമ്മ ജോണിന്റെ (Achamma John) പഠനം ഭൂമി പോലെയുള്ള അത്യന്താപേക്ഷിത വിഭവങ്ങളിൽ അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രതികൂലനിലയെ എടുത്തുകാണിക്കുന്നു. ആധുനികസ്റ്റേറ്റിന്റെ രാഷ്ട്രീയപ്രക്രിയകളിലുള്ള അവരുടെ പങ്കെടുപ്പ് ദയനീയമാംവിധം കുറവാണ്. വികസനപരിപാടികൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ഈ സാമൂഹ്യവിഭാഗങ്ങളെ പല കാരണങ്ങൾ തടയുന്നുവെന്ന് അവർ കണ്ടെത്തുന്നു. ഉദാഹരണത്തിന് അവർക്കായുള്ള പരിപാടികളെക്കുറിച്ച് അവരെ ബോധവൽക്കരിക്കാൻ ശ്രമങ്ങളൊന്നുമേ നടന്നിട്ടില്ല. ദാരിദ്ര്യം നിമിത്തം ഈ വിഭാഗങ്ങളിലെ കുട്ടികൾ വലിയ എണ്ണത്തിൽ പഠനം വഴിക്ക് നിർത്തുന്നു. വിപുലമായി നടത്തിയ സർവ്വേയിൽ മേൽപറഞ്ഞ ഗവേഷകയുടെ കണ്ടെത്തലനുസരിച്ച് ആ വീടുകളിലെ സാക്ഷരതാനിരക്ക് സംസ്ഥാന ശരാശരിയെക്കാൾ വളരെ താഴെയാണ്. പഠനം പാതിവഴിക്ക് മുടങ്ങുന്നത് കുട്ടികളിൽ കൂടുതലാണെന്ന് മാത്രമല്ല പെൺകുട്ടികളുടെ കാര്യത്തിൽ അത് അതിനും മേലെയാണ് താനും. ചരിത്രപരമായി ദലിത് സമൂഹങ്ങളിൽ നിലവിലില്ലാതിരുന്ന സ്ത്രീധനം ആവശ്യപ്പെടുകയും നൽകപ്പെടുകയും ചെയ്യുന്ന  രീതി ഈയിടെയായി കൂടുതലായി സംജാതമാകുന്നുവെന്നും അവർ കണ്ടെത്തുന്നു.

 

പട്ടികജാതി

2006-ലെ ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി പ്രകാരം കേരളത്തില്‍ 53 സമുദായങ്ങളാണ് പട്ടികജാതി വിഭാഗത്തില്‍ പെടുന്നത്. 

1. ആദി ആന്ധ്ര
2. ആദി ദ്രാവിഡ
3. ആദി കര്‍ണ്ണാടക
4. അജില
5. അരുന്ധതിയാര്‍
6. അയ്യനവര്‍
7. ബൈര
8. ബകുഡ
9. ബതട
10. ഭാരതര്‍, പരവന്‍
11. ചക്കിലയന്‍
12. ചാമര്‍, മുച്ചി
13. ചണ്ഡാല
14. ചെറുമന്‍
15. ഡൊബന്‍
16. ഗോഡാംഗി
17. ഹസ്ല
18. ഹൊലയ
19 കടൈയന്‍
20. കാക്കലന്‍
21. കള്ളാടി
22. കണക്കന്‍, പടന്ന, പടന്നന്‍
23. കവറ
24.കൂസ
25. കൂടന്‍
26. കുടുംബന്‍
27. കുറവന്‍,സിദ്ധനര്‍,കുറവര്‍, കുറവ, സിദ്ധന
28. മൈല
29. മലയന്‍ (മുന്‍ മലബാര്‍ പ്രദേശത്ത് മാത്രം)
30. മണ്ണാന്‍, പതിയാന്‍, പെരുമണ്ണാന്‍, വണ്ണാന്‍, വേലന്‍
31. മോഗര്‍
32. മുണ്ടാല
33. നാളകേയവ
34. നല്‍ക്കദയ
35. നായാടി
36. പള്ളന്‍
37. പുള്ളുവന്‍
38. പംബട
39. പാണന്‍
40. പറൈയന്‍, പറയന്‍, സാംബവര്‍, സാംബവ, പറയ, പറൈയ, പറയര്‍
41. പുലയന്‍, ചേരമര്‍, പുലയ, പുലയര്‍, ചേരമ, ചേരമന്‍, വയനാട് പുലയന്‍, വയനാടന്‍ പുലയന്‍ മാത, മാതപുലയന്‍.
42. പുതിരൈ വണ്ണാന്‍
43. റണെയര്‍

44. സമഗാര
45. സാംബന്‍
46. സെമ്മാന്‍, ചെമ്മാന്‍, ചെമ്മാര്‍
47. തണ്ടാന്‍ (കൊച്ചി, മലബാര്‍, ഒഴികെ)
48. തോട്ടി
49. വള്ളോന്‍
50. വള്ളുവന്‍
51. വേടന്‍
52. വേട്ടുവന്‍. പുലയവേട്ടുവന്‍ (പഴയ കൊച്ചി സംസ്ഥാനത്ത് മാത്രം)
53. നേരിയന്‍.


കേരളത്തിന്റെ ആവാസ വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായതിനാല്‍ പട്ടികജാതിക്കാരിലെ വലിയൊരു ഭാഗം ഇതര ജനസമൂഹവുമായി ഇടകലര്‍ന്ന് ജീവിക്കുന്നു. ഒരു ചെറിയ ശതമാനം മാത്രം കോളനി കേന്ദ്രീകരിച്ച് ജീവിക്കുവാൻ നിർബന്ധിക്കപ്പെടുന്നു. വലിയൊരു വിഭാഗം മറ്റുള്ളവരുമായി ഇടകലര്‍ന്ന് പലയിടത്തായി ജീവിക്കുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതി ജനസംഖ്യയുള്ളത് (13.29 ശതമാനം). തൊട്ടുപിന്നില്‍ തിരുവനന്തപുരം (12.27 ശതമാനം), കൊല്ലം (10.80 ശതമാനം), തൃശൂര്‍ (10.67 ശതമാനം), മലപ്പുറം (10.14 ശതമാനം). സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയില്‍ പകുതിയിലധികം (57.17 ശതമാനം) മേല്പറഞ്ഞ അഞ്ചു ജില്ലകളിലായി കാണുന്നു. പാലക്കാട് ജില്ലയില്‍ ജനസംഖ്യയുടെ 14.37 ശതമാനവും പട്ടികജാതി വിഭാഗക്കാരാണ്. പത്തനംതിട്ട ജില്ലയില്‍ അവരുടെ പ്രാതിനിഥ്യം 13.74 ശതമാനമാണ്. തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ ആകെ ജനസംഖ്യയുടെ 10%ത്തിനേക്കാള്‍ കൂടുതലാണ്. വേടര്‍, വേട്ടുവന്‍, നായാടി, കല്ലാടി, അരുന്ധതിയാര്‍/ചക്ലിയാര്‍ എന്നിവരാണ് പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗക്കാര്‍. അവര്‍ സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയുടെ 3.65%ത്തോളമുണ്ട്.

പട്ടികജാതി

പട്ടികജാതി

 

2011-ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം കേരളത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ശരാശരി പട്ടികജാതി കുടുംബത്തെക്കാള്‍ ബാങ്കിങ് സേവനങ്ങള്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍, കാര്‍ എന്നിവയിലുള്ള പ്രാപ്യത കൂടുതലാണ്. തമിഴ് നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് മുതലായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തമിഴ് നാട്ടിലെ പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ടി.വിയുടെ പ്രാപ്യത കൂടുതലുള്ളത്. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ പട്ടികജാതി കുടുംബങ്ങള്‍ക്കുള്ളതുപോലെ പ്രാപ്യതയില്ല. ഈ ഇനം ആസ്തികളുടെ കാര്യത്തില്‍ ഇന്ത്യയിലെ പട്ടികജാതി കുടുംബങ്ങള്‍ 22 ശതമാനത്തിലധികം പ്രാപ്യതയില്ലാതെ ജീവിക്കുമ്പോള്‍ കേരളത്തില്‍ ഇത് 11 ശതമാനം മാത്രമാണ്.

പട്ടികജാതി

കേരളത്തിലെ ജനസംഖ്യയുടെ ദശാബ്ദ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിരക്കാണ്. 2001-11-ല്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിച്ചുവരുന്നതായി കാണാം. ഇതില്‍ മുഖ്യതൊഴിലാളികളുടെ ശതമാനം പരിമിത തൊഴിലുള്ളവരെക്കാളും ഉയര്‍ന്നതാണ്. പട്ടികജാതിക്കാരുടെ കാര്യത്തില്‍ ഇത് ഇതേ കാലയളവില്‍ 18.51 ശതമാനത്തില്‍ നിന്ന് 19.59 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 29.90 ശതമാനം പട്ടികജാതിക്കാരും 59.49 ശതമാനം പട്ടികവര്‍ഗ്ഗക്കാരും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുമ്പോള്‍ പൊതുവിഭാഗത്തില്‍ ഇത് 14.18 ശതമാനമാണ്. 

പട്ടികജാതി

844845 -ൽ അധികം അംഗസംഖ്യയുമുള്ള പുലയ സമുദായമാണ് പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ അംഗ സംഖ്യയുള്ള വിഭാഗം. ഇതിൽ 433490 പേര് സ്ത്രീകളാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടതൽ പുലയ സമുദായംഗങ്ങൾ ഉള്ളത്. 287520 അംഗങ്ങളുള്ള ചെറുമൻ സമുദായമാണ് അംഗ സംഖ്യയിൽ തൊട്ടുപിന്നിൽ. ചെറുമൻ സമുദായത്തിൽ ആകെ ജനസംഖ്യയുടെ 146087 പേര് സ്ത്രീകളാണ്. 

 

പട്ടികജാതി വികസന വകുപ്പിന് കേളുള്ള കേരളത്തിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ

പട്ടിക ജാതി