കേരള മഹിളാ സംഘം

1935 ൽ തിരുവനന്തപുരത്തുവെച്ചു നടന്ന അഖിലേന്ത്യ സ്ത്രീ സമ്മേളനം സ്ത്രീകളുടെ സ്വാതന്ത്ര്യബോധത്തിനു പുതിയ ദിശ നൽകിയ സംഭവമായിരുന്നു. തുടർന്ന് 1942 ൽ മലബാർ കൊച്ചി തിരുവിതാംകൂർ എന്നിവിടങ്ങളിലെ സ്ത്രീകൾ ഒത്തുചേർന്ന ആദ്യ സമ്മേളനം കോഴിക്കോട് വെച്ച് ചേരുകയും തുടർന്ന് 1943 ൽ കേരള മഹിളാ സംഘത്തിന്റെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.