എം. കമലം

എം. കമലം (1926 -2020 )

M. Kamalam.jpg

ആറും ഏഴും കേരള നിയമസഭകളിലെ അംഗം സഹകരണ വകുപ്പ് മന്ത്രി വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എന്നീ നിലകളിൽ പ്രശസ്തയാണ് എം. കമലം. 1948 മുതൽ 1963 വരെ കോഴിക്കോട് കൗൺസിലർ ആയി പ്രവർത്തിച്ച കമലം 1965, 67, 70 വർഷങ്ങളിൽ നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ സമരം ചെയ്ത് ജയിലിലായി. പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷയായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 77 ൽജനതാ പാർട്ടി ടിക്കറ്റിൽ ലോക്സഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപെട്ടു.

പിന്നീട് കോൺഗ്രസിൽത്തന്നെ തിരിച്ചെത്തി.1980ലും 1982ലും കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ1987 വരെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായി. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മന്ത്രിസഭയിൽ അംഗമാകുന്ന രണ്ടാമത്തെ വനിതയാണ് എം. കമലം.

വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽ വാസം അനുഭവിച്ച അവർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എഐസിസി വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.