അൽഫോൺസ ജോൺ

അൽഫോൺസ ജോൺ

alphonsa

ഒൻപതാം നിയമസഭയിൽ കുണ്ടറ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയായിരുന്നു അൽഫോൺസ ജോൺ. സിപിഐഎമ്മിന്റെ ജെ. മേഴ്സിക്കുട്ടി അമ്മയെ ആണ് അൽഫോൺസ പരാജപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അൽഫോൺസ, മേഴ്സിക്കുട്ടി അമ്മയോട് പരാജയപെട്ടു. 

ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ അൽഫോൺസ, കെ.പി.സി.സി. ജനറൽ സെക്രട്ടറി, കേരളാ സ്റ്റേറ്റ് സോഷ്യൽ വെൽഫയറിന്റെ ഉപദേശക സമിതിയംഗം, ശ്രീചിതാ പുവർ ഹോമിന്റെ മാനേജിംഗ് കമ്മിറ്റിയംഗം, കേരളസ്റ്റേറ്റ് മഹിളാ കോൺഗ്രസിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.