ശ്രീജ പള്ളം (ആര്‍ടിസ്റ്റ്)

ശ്രീജ പള്ളം (ആര്‍ടിസ്റ്റ്)

1970 ഫെബ്രുവരി 20ന് എറണാംകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ ജനനം.
പെയിന്റിങ്ങില്‍ ഡിപ്ലോമ.
ലുധിയാന(പഞ്ചാബ്)യില്‍ നിന്ന് പെയിന്റിങ്ങില്‍ ഒരുവര്‍ഷത്തെ പരിശീലനം.
29വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍,  ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി-കൊച്ചി,
 ശ്രീചിത്ര ആര്‍ട്ട് ഗാലറി –തൃശൂര്‍,
 ലളിതകലാ അക്കാദമി –കോഴിക്കോട്,
 മ്യൂസിയം ഓഡിറ്റോറിയം-തിരുവനന്തപുരം,
നാട്യ ശാസ്ത്ര കടമ്പഴിപ്പുറം-പാലക്കാട്......
എന്നിങ്ങനെ  പലയിടങ്ങളിലായി  16 ഏകാംഗ പ്രദര്‍ശനം.

മരം,കളിമണ്ണ്‍,സിമന്റ് തുടങ്ങി പല മീഡിയവും നന്നായി വഴങ്ങുന്ന ശ്രീജ  നാസിക് (മഹാരാഷ്ട്ര),ലുധിയാന(പഞ്ചാബ്) ഉള്‍പ്പെടെ കേരളത്തിന്‌ അകത്തും പുറത്തുമായി 26 ഗ്രൂപ്പ് പ്രദര്‍ശനങ്ങളിലും ദേശീയ ക്യാമ്പുകളിലും പങ്കെടുത്തുകൊണ്ട്  ചിത്രകലാരംഗത്ത് സജീവമായി നില്‍ക്കുന്നു.

ഉള്ളുലയ്ക്കുന്ന ഉയിരെടുക്കുന്ന വേദനകള്‍ക്കിടയിലെ പ്രകൃതി.........,പ്രകൃതിയെപോലെത്തന്നെ കാരുണ്യമില്ലാതെ ചൂഷണം ചെയ്യപെടുന്ന സ്ത്രീയും.........പലപ്പോഴും അവള്‍ പോലുമറിയാതെ....,വിപണന സാദ്ധ്യതകളുടെ കൌശലക്കണ്ണുകളില്‍ കുരുങ്ങിക്കിടക്കുന്ന ഇരു ശ്രേണികളും വേദനിപ്പിക്കുന്ന അനുഭവത്തില്‍ നിന്നുമാണ് പല ചിത്രങ്ങളുടെയും പിറവിയുടെ ഊര്‍ജ്ജരൂപം. സ്ത്രീയെയും പ്രകൃതിയുടെ സ്പന്ദനങ്ങളെയും കുരുതികൊടുക്കാതിരിക്കുക എന്ന ഓര്‍മ്മപെടുത്തലുകള്‍ ശ്രീജയുടെ വരകളില്‍നിന്നും വായിച്ചെടുക്കാം.

2016 മുതല്‍ കേരളാ ലളിതകലാ അക്കാദമിയുടെ ഭരണസമിതി അംഗമാണ്.
പുരോഗമന കലാ പ്രസ്ഥാനങ്ങളുമായി സാമൂഹികസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
സ്കൂള്‍അധ്യാപികകൂടിയാണ്.
 വിലാസം; പള്ളത്ത് വീട്, എസ്.ആര്‍.കെ.നഗര്‍(പി.ഒ), പാലപ്പുറം, ഒറ്റപ്പാലം ,പാലക്കാട്(ജില്ല),കേരളം 679103

 More paintings of Sreeja Pallam in the  gallery