മഞ്ജരി

വിവാഹമോചനം വളരെ സന്തോഷകരമായ തീരുമാനമായിരുന്നു, എന്റെ ഇഷ്ടങ്ങള്‍ പോലും  മാറി'; തുറന്നു പറഞ്ഞ് മഞ്ജരി - Samakalika Malayalam

മഞ്ജരി (1986-

1986-ൽ തിരുവനന്തപുരത്തു ജനിച്ച മഞ്ജരി സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് 2004-ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന ചിത്രത്തിലെ മുകിലിൻ മകളെ എന്ന ഗാനത്തിലൂടെ കരസ്ഥമാക്കി. പിന്നീട് 2008- ൽ വിലാപങ്ങൾക്കപ്പുറമെന്ന ചിത്രത്തിലൂടെ രണ്ടാംവട്ടവം മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് അവരെ തേടിയെത്തി.  

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിയ്ക്ക് തട്ടമിട് എന്ന ഗാനത്തിലൂടെയായിരുന്നു മഞ്ജരി സിനിമാ രംഗത്ത് സജീവമായത്. രാമു കാര്യാട്ട് ഫിലിം അവാർഡ്, ഉർദു ഭാഷയുടേയും ഉർദു ഗസലുകളുടേയും സമഗ്ര സംഭാവനക്ക് സാഹിർ ആൻഡ് അദീബ് ഇന്റർനാഷണൽ അവാർഡ് ഉൾപ്പടെ വിവിധ ടെലിവിഷൻ ചാനലുകൾ ഏർപ്പെടുത്തുന്ന മികച്ച ഗായികയ്ക്കുള്ള അവാർഡും മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്.