അലക്സി സൂസന് ചെറിയാന്
1958 ല്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്ടു അധ്യാപികയാണ്. അധ്യാപന രംഗത്ത് മാത്രമല്ല സാഹിത്യരംഗത്തും തന്റെ കഴിവ് തെളിയിച്ച ഒരു എഴുത്തുകാരിയാണ് അലക്സി. ഭര്‍ത്താവ് ജോസ് വെമ്മേലിയും കവിയാണ്. വളരെ കുറച്ച് കവിതകള്‍ മാത്രമേ പ്രസിദ്ധീകൃതമായിട്ടുള്ളു. സഹന സൂചിക (റെയ്ന്ബോ, ബുക്സ്, ചെങ്ങന്നൂര്‍ 2004) എന്ന കവിതാ സമാഹാരത്തിന് അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡും (2007), ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയം കലാസാഹിത്യ സമിതി അവാര്‍ഡും (2008) ലഭിച്ചു. മനസ്സിന്റെ സ്വകാര്യ സ്മരണകള്‍ ആണ് "സഹനസൂചിക" എന്ന കവിതാ സമാഹാരത്തിലെ കവിതകളോരോന്നും.
മലയാളത്തിന്റെ തനിമ ആവിഷ്കരിക്കുന്ന ഓണം എന്ന കവിതയില്‍ കാലത്തിന്റെ നഷ്ട സ്വപ്നങ്ങള്‍ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. പുരാണകഥയുമായി ബന്ധപ്പെടുത്തി 'ഓണം' എന്ന കവിത ആവിഷ്കരിക്കുമ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓണത്തിന്റെ നിസ്സര്‍ഗ്ഗ സൗന്ദര്യം വായനക്കാരുടെ മനസ്സില്‍ ഒരു വിങ്ങലായി വളര്‍ത്തുന്നു എഴുത്തുകാരി. "ഓണമെരോര്മ്മ തെറ്റാണ് വര്‍ഷം തോറുമാവര്ത്തിക്കുന്ന നഷ്ട സ്വപ്നത്തിന്റെ അണയാത്ത ജ്വാലാവെളിച്ചം" (ഓണം)
“സഹനസൂചിക”. ചെങ്ങന്നൂര്‍: റെയ്ന്ബോ ബുക്സ്, 2004.