വിജിലന്റ് ഗ്രൂപ്പ്
അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളാണ് വിജിലന്റ് ഗ്രൂപ്പ്. സംസ്ഥാനത്താകമാനം 17,894 വാർഡുകളിൽ വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ചു. അതിക്രമങ്ങൾ ചൂഷണങ്ങൾ എന്നിവ നേരിടുന്നവർക്ക് കുടുംബശ്രീ സേവന സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി ആവശ്യമായ സേവനങ്ങളും പിന്തുണയും നൽകുന്നതിനുളള ഒരു സ്വയം സജ്ജ വാളണ്ടിയർ ഗ്രൂപ്പായാണ് വിജിലന്റ് ഗ്രൂപ്പ്. ഇവർക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രാപ്തി വർദ്ധനവിനുള്ള പരിശീലനങ്ങൾ സംഘടിപ്പിച്ചു. വിജിലന്റ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികളുമായി സംയോജിച്ചാണ് നടത്തുന്നത്. പ്രശ്നങ്ങൾ നേരിടുന്നവർക്കും അതിജീവിച്ചവർക്കും അടിയന്തരഘട്ടത്തിൽ ആവശ്യമായ സാമൂഹിക മാനസിക പിന്തുണ നൽകാൻ വിജിലന്റ് ഗ്രൂപ്പ് പ്രവർത്തകർക്ക് സാധിക്കും.അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളാണ് വിജിലന്റ് ഗ്രൂപ്പ്. സംസ്ഥാനത്താകമാനം 17,894 വാർഡുകളിൽ വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ചു. അതിക്രമങ്ങൾ ചൂഷണങ്ങൾ എന്നിവ നേരിടുന്നവർക്ക് കുടുംബശ്രീ സേവന സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി ആവശ്യമായ സേവനങ്ങളും പിന്തുണയും നൽകുന്നതിനുളള ഒരു സ്വയം സജ്ജ വാളണ്ടിയർ ഗ്രൂപ്പായാണ് വിജിലന്റ് ഗ്രൂപ്പ്. ഇവർക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രാപ്തി വർദ്ധനവിനുള്ള പരിശീലനങ്ങൾ സംഘടിപ്പിച്ചു. വിജിലന്റ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികളുമായി സംയോജിച്ചാണ് നടത്തുന്നത്. പ്രശ്നങ്ങൾ നേരിടുന്നവർക്കും അതിജീവിച്ചവർക്കും അടിയന്തരഘട്ടത്തിൽ ആവശ്യമായ സാമൂഹിക മാനസിക പിന്തുണ നൽകാൻ വിജിലന്റ് ഗ്രൂപ്പ് പ്രവർത്തകർക്ക് സാധിക്കും.